Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ലിവര്‍ സിറോസിസിന് പ്രതിവിധി ആയൂര്‍വേദ ചികിത്സ

09 AUGUST 2017 04:18 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ശരീരത്തില്‍ നിരവധി ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന അവയവമാണ് കരള്‍. കരള്‍ അറിയപ്പെടുന്നത് ശരീരത്തിലെ രാസനിര്‍മാണശാല എന്നാണ്. രക്തവും പിത്തനീരും നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന കരളില്‍ പതിനായിരക്കണക്കിന് സൂക്ഷ്മനാളികളാണ് ഉള്ളത്. കരളിന് ചുവപ്പ് കലര്‍ന്ന ഇരുണ്ട തവിട്ട് നിറമാണുള്ളത്. എന്നാല്‍ ആ കരളിനെ എന്നന്നേക്കുമായി തകര്‍ക്കുന്ന മാരകമായ അസുഖമാണ് കരള്‍വീക്കം അഥവാ ലിവര്‍ സിറോസിസ് എന്നറിയപ്പെടുന്നത്. കരളിലെ കോശങ്ങള്‍ നശിച്ച് അവിടെ സ്‌കാര്‍സ് രൂപപ്പെടുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. ഇതുമൂലം കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഞരമ്പുകളില്‍ തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് പ്ലീഹയുടെ വലുപ്പം വര്‍ദ്ധിക്കുകയും അതുമൂലം അന്നനാളത്തിലെ ഞരമ്പുകള്‍ വീര്‍ത്തു പൊട്ടി രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു.

അമിതമായ തോതിലുള്ള മദ്യപാനത്തെ തുടര്‍ന്നാണ് സാധാരണയായി കരള്‍രോഗങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇത്തരക്കാരില്‍ ആദ്യമത്തെുന്ന കരള്‍ രോഗമാണ് ഫാറ്റി ലിവര്‍. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തില്‍ കരളിന്റെ സ്വാഭാവിക തവിട്ടുകലര്‍ന്ന ചുമപ്പുനിറം മാറി വെളുത്തുതുടങ്ങും. പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നടത്തുകയും മദ്യപാനം പൂര്‍ണമായി നിര്‍ത്തുകയും ചെയ്താല്‍ ഈ അസുഖത്തില്‍ നിന്നും രക്ഷനേടാന്‍ കഴിയും. എന്നാല്‍ പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കരളിനെ ബാധിക്കുന്ന കോശനാശമാണ് സിറോസിസ്. മദ്യപാനം തന്നെയാണ് ഇതിന്റേയും പ്രധാനകാരണം. ഈ രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ വയര്‍ വീര്‍ക്കുക, തൂക്കം കുറയുക, വായിലൂടെയും മൂക്കിലൂടെയും മലത്തിലൂടെയും രക്തം വരുക, വയറില്‍ വെള്ളം കെട്ടിനില്‍ക്കുക എന്നീ ലക്ഷണങ്ങളുണ്ടാകും. ഈ അവസ്ഥ മസ്തിഷ്‌കത്തെ ബാധിക്കുകയും തുടര്‍ന്ന് രോഗി അബോധാവസ്ഥയിലാകുകയും ചെയ്യുന്നു.

സിറോസിസ് ബാധിക്കുന്നതോടെ എല്ലാ കഴിവുകളും കരളിന് നഷ്ടപ്പെടുകയും ചെയ്യും. ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ ആയുര്‍വേദം മദ്യത്തെ വിഷമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ മദ്യപാനം ഒഴിവാക്കാതെയാണ് ഈ ചികിത്സകളെല്ലാം നടത്തുന്നതെങ്കില്‍ അത് കരളിന് ഫലപ്രദമാകില്ല. മുന്തിരി, രാമച്ചം, പിപ്പലി, അത്തിമരത്തിന്റെ തളിരിലകള്‍, നാഗപുഷ്പം, കരിങ്കൂവളക്കിഴങ്ങ്, കായം, കുരുമുളക്, ഏലക്ക, കുമ്പളങ്ങ, തഴുതാമ,താമരത്തണ്ട്, ചന്ദനം എന്നിവ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്നവയാണ്. ഇത്തരം രോഗികള്‍ക്ക് ഔഷധങ്ങളുടെ കൂടെ നസ്യം, ലേപനം, അഞ്ജനം, തളം എന്നിങ്ങനെയുള്ള വിശേഷ ചികിത്സകളും വിവിധ ഘട്ടങ്ങളിലായി നല്‍കാറുണ്ട്. അതോടൊപ്പം തന്നെ വിവിധ തരം ഔഷധക്കഞ്ഞികളും ചികിത്സയുടെ ഭാഗമായി നല്‍കും.

തിപ്പലി, ബ്രഹ്മി, ചിറ്റമൃത്, നന്നാറി, പ്ലാശ്, കൊന്ന,തഴുതാമ, തകരവേര്, കിരിയാത്ത്, നെല്ലിക്ക, മഞ്ഞള്‍, കീഴാര്‍നെല്ലി, കറ്റാര്‍വാഴ, കോവല്‍, കടുക്രോഹിണി,പര്‍പ്പടകപ്പുല്ല്, ഇരട്ടിമധുരം തുടങ്ങിയവയും ഇത്തരം അസുഖമുള്ളവര്‍ക്ക് നല്‍കുന്ന ഔഷധങ്ങളാണ്. പോഷകനില സംരക്ഷിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളും ഔഷധത്തോടൊപ്പം കരള്‍രോഗികള്‍ക്ക് കൊടുക്കേണ്ടതാണ്. നന്നായി ദഹിക്കുന്ന ഭക്ഷണം പലതവണയായി കഴിക്കാന്‍ ശ്രമിക്കണം. റാഗി, ഓട്‌സ്, ചെറുപയര്‍, കഞ്ഞി, പച്ചക്കറി സൂപ്പുകള്‍, മലര്, പഴച്ചാറുകള്‍, പടവലം, വാഴപ്പിണ്ടി, വെള്ളരി, കുമ്പളം, ഉരുളക്കിഴങ്ങ്, ഇലക്കറികള്‍ എന്നിവയും ഭക്ഷണത്തിലുള്‍പ്പെടുത്തണം. കൊഴുപ്പ്, കൃത്രിമ നിറങ്ങള്‍ എന്നിവ ചേര്‍ന്ന ഭക്ഷണം, കാപ്പി, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കടുപ്പം കൂടിയ ചായ, അച്ചാറുകള്‍, പപ്പടം എന്നിവ ഒഴിവാക്കണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (9 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (18 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends