Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

കൊതുകുകളാണ് ഈ രോഗങ്ങള്‍ പരത്തുന്നത്

12 AUGUST 2017 10:41 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ കാണുന്ന പ്രധാന ആരോഗ്യപ്രശനങ്ങളിലൊന്നാണ് കൊതുക് പരത്തുന്ന രോഗങ്ങള്‍. ഇതിന്റെ പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന ജനസാന്ദ്രതയും മാലിന്യം നിറഞ്ഞ ജലസമ്പത്തുമാണ്. ഇത്തരം രോഗങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റിയ മാര്‍ഗം ശുചിത്വമാണ്. കൊതുകുകളുടെ കേന്ദ്രങ്ങള്‍ കണ്ടു പിടിച്ച് അവയെ തുരത്തുകയാണ് വേണ്ടത്. കൊതുക് വഴിയുണ്ടാകുന്ന രോഗമാണ് ചിക്കന്‍ ഗുനിയ. സസ്തനികളില്‍ ഒതുങ്ങിനിന്നിരുന്നവയാണ് ചിക്കുന്‍ ഗുനിയ വൈറസുകള്‍. പിന്നീട് ഇത് മനുഷ്യരിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രധാനമായും ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത്.

രോഗബാധിതനായ വ്യക്തി പനിക്കൊപ്പം അസഹനീയമായ സന്ധിവേദനയും പേശീവേദനയും കാരണം നിവര്‍ന്നുനില്‍ക്കാന്‍ കഴിയാതെ വളഞ്ഞ് പോകാറുണ്ട്. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ജപ്പാന്‍ജ്വരം എന്ന രോഗത്തിന് കാരണം. ശക്തമായ പനി, കുളിര്, അപസ്മാരം, ശ്വാസതടസ്സം, തലച്ചോറില്‍ നീര്‍ക്കെട്ട്, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഈ രോഗം പിടിപ്പെട്ടാല്‍ 45 ശതമാനത്തിലധികം രോഗബാധിതര്‍ മരണപ്പെടാറുണ്ട്. കൊതുക് പരത്തുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകള്‍ വരുത്തുന്ന ഒരു കൂട്ടം വൈറസുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കടുത്ത പനി, ശക്തമായ തലവേദന, സന്ധികളിലും പേശികളിലും അതി കഠിനമായ വേദന, പുറംവേദന, കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ വേദന, ത്വക്കില്‍ തടിപ്പുകള്‍ അല്ലെങ്കില്‍ ചുവന്ന പാടുകള്‍, മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം എന്നിവയാണ് ഡെങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

കൊതുക് പരത്തുന്ന മൊറ്റൊരു രോഗമാണ് മലമ്പനി. അനോഫിലസ് കൊതുകുകളാണ് ഇതിന്റെ രോഗകാരികള്‍. കൊതുകുകള്‍ വഴി മനുഷ്യരക്തത്തിലെത്തുന്ന രോഗാണു കരളില്‍ പെരുകുകയും രക്തത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇത് ചുവന്ന രക്താണുക്കളെ ആക്രമിച്ച് രക്തകോശത്തിനുള്ളില്‍ പ്രവേശിക്കുന്നു. രോഗാണുക്കള്‍ പെരുകി രക്തകോശം പൊട്ടി നൂറുകണക്കിന് അണുക്കള്‍ മറ്റ് കോശങ്ങളിലേക്കും കടക്കുന്നു. ഈ രോഗം ബാധിച്ചാല്‍ എത്രയും പെട്ടന്നു തന്നെ വൈദ്യ സഹായം തേടണം. വൃക്കകള്‍ക്കും മന്ത് രോഗം തകരാര്‍ വരുത്തുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ രോഗാണുക്കള്‍ വ്യക്തിയുടെ ശരീരത്തില്‍ കടക്കും. എന്നാല്‍, അസുഖം പുറത്ത് ദൃശ്യമാകുക വര്‍ഷങ്ങക്ക് ശേഷമാകും.

രോഗാണുക്കള്‍ ശരീരത്തില്‍ കടന്നാല്‍ തന്നെയും വ്യക്തി ആരോഗ്യവാനായി കാണപ്പെടുമെന്നതിനാല്‍ രോഗം ബാധിച്ച കാര്യം അറിയാറില്ല. എന്നാല്‍, രക്തത്തില്‍ മന്ത് രോഗാണുക്കള്‍ ഉണ്ടാകും. മന്ത് രോഗം കാലുകള്‍, കൈകള്‍, സ്തനങ്ങള്‍, ജനനേന്ദ്രിയങ്ങള്‍ എന്നിവയെയാണ് ബാധിക്കുന്നത്. സ്ത്രീകളെയും പുരുഷന്മാ!രെയും ഈ രോഗം ബാധിക്കുന്നുണ്ട്. പൊതുജനാരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതില്‍ രണ്ടാം സ്ഥാനം മന്ത് രോഗത്തിനാണ്. വലിപ്പമേറിയ കാലുകളും കൈകളുമായി ജീവിക്കേണ്ടി വരിക അസ്വസ്ഥ സൃഷ്ടിക്കുമെന്ന് മാത്രമല്ല കാഴ്ചയ്ക്കും അരോചകമാണ്. ഇന്ത്യയില്‍ മന്ത് രോഗാണുക്കള്‍ പേറുന്ന ദശലക്ഷക്കണക്കിന് ആള്‍ക്കാരാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (9 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (18 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends