Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

അറിയാതെ പോകരുത് ഈ ലക്ഷണങ്ങള്‍

14 AUGUST 2017 11:36 AM IST
മലയാളി വാര്‍ത്ത

ആരംഭത്തില്‍ അറിയാതെ പോകുന്നതാണ് പലപ്പോഴും ക്യാന്‍സര്‍ എന്ന രോഗം നമ്മളെ കീഴ്‌പെടുത്തുന്നതിന് കാരണം. ക്യാന്‍സര്‍ ഏത് തരത്തിലുള്ളതാണെങ്കിലും അത് സൃഷ്ടിക്കുന്ന ഭീകരത ചില്ലറയല്ല. ലക്ഷണങ്ങള്‍ ശരീരം കാണിച്ച് തുടങ്ങുമ്പോള്‍ അതിനെ വേണ്ട രീതിയില്‍ ഗൗരവത്തോടെ എടുക്കാത്തതാണ് രോഗം ഗുരുതരാവസ്ഥ പ്രാപിക്കുന്നതിന് കാരണം. തിരിച്ചറിയാന്‍ എപ്പോഴും വൈകുന്ന ഒന്നാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കരളിനെ തന്നെ ആദ്യം ബാധിക്കുന്നു. അതിന്റെ ഫലമായി കരളിന്റെ വലിപ്പം വര്‍ദ്ധിക്കുന്നു. ബിലിറുബിന്‍ തന്നെയാണ് ഇതിന് കാരണം. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഡീപ്പ് വെയിന്‍ ത്രോംബോസിസിന് കാരണമാകുന്നു. പ്രത്യേകിച്ച് കാലുകളില്‍ രക്തക്കട്ടകള്‍ രൂപപ്പെടാന്‍ ഇത് കാരണമാകും. ഇതിന്റെ ഫലമായി കാലില്‍ അസഹനീയ വേദനയും വീക്കവും ചുവന്ന നിറവും അനുഭവപ്പെടുന്നു. ഇതെല്ലാം പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അസഹനീയമായ വയറു വേദനയാണ് മറ്റൊരു പ്രശ്‌നം.

ക്യാന്‍സര്‍ ശരീരത്തില്‍ വളരുന്നുണ്ട് എന്നതിന്റെ സൂചനയാണ് പലപ്പോഴും അസഹനീയമായ വയറു വേദനക്ക് പുറകില്‍. ഇടക്കിടക്ക് ഇത്തരം വയറു വേദന ഉണ്ടെങ്കിലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. പുറം വേദനയാണ് മറ്റൊരു ലക്ഷണം. പല കാരണങ്ങള്‍ കൊണ്ടും പുറം വേദന ഉണ്ടാവാം. എന്നാല്‍ നട്ടെല്ലിനുള്ളില്‍ മുകളില്‍ തുടങ്ങി താഴെ അവസാനിക്കുന്ന തരത്തിലുള്ള വേദന ഇടക്കിടക്ക് ഉണ്ടാവുന്നുണ്ടെങ്കില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറെന്ന് സംശയിക്കാവുന്നതാണ്. വിശപ്പില്ലായ്മയും അകാരണമായി തടി കുറയുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കാണാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അത്. ആഗ്‌നേയ ഗ്രന്ഥിയില്‍ ക്യാന്‍സര്‍ വരുന്നതാണ് ഇത്. മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നത്. വളരെ കുറഞ്ഞ ആളുകള്‍ മാത്രമേ ആഗ്‌നേയ ഗ്രന്ഥിയിലെ ക്യാന്‍സറില്‍ നിന്നും മുക്തരാവുന്നുള്ളൂ. രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് മരണ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണം. ഇനി പറയുന്ന ലക്ഷണങ്ങള്‍ ആണ് വളരെയധികം ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയെന്ന് നോക്കാം.

വയറിന്റെ കനം കൊണ്ട് മാത്രം പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. മറ്റ് പല രോഗങ്ങള്‍ക്കും ഈ ലക്ഷണം ഉണ്ടാവാം. എന്നാല്‍ വയറിന്റെ കനത്തിനോടൊപ്പം തന്നെ മറ്റ് ചില ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ നിങ്ങളിലുണ്ട് എന്നുണ്ടെങ്കില്‍ ആദ്യം പ്രകടമാകുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞപ്പിത്തം. കണ്ണും, ചര്‍മ്മവും മഞ്ഞ നിറത്തിലാകുന്നു. ഇത് ബിലിറുബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് കരളില്‍ കെമിക്കല്‍ രൂപപ്പെടാന്‍ കാരണമാകുന്നു. അതിന്റെ ഫലമായി കരള്‍ ബിലിറുബിന്‍ പുറന്തള്ളുന്നു. ഇത് പിന്നീട് ട്യൂമര്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് പാന്‍ക്രിയാസിലാണ് ഏറ്റവും പെട്ടെന്ന് പിടിക്കുന്നതും. അതുകൊണ്ട് തന്നെ മഞ്ഞപ്പിത്തം കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്. മഞ്ഞപ്പിത്തം ഉണ്ടെങ്കില്‍ സ്വാഭാവികമായും മൂത്രത്തിന്റെ നിറത്തിലും വ്യത്യാസം കാണാം. എന്നാല്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ മൂത്രത്തിന് നല്ല ഇരുണ്ട മഞ്ഞ നിറമായിരിക്കും ഉണ്ടാവുക.

രക്തത്തിലെ ബിലിറുബിന്റെ അളവ് നല്ലതു പോലെ വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ മൂത്രത്തിന് ബ്രൗണ്‍ നിറമായിരിക്കും ഉണ്ടാവുക. മലത്തില്‍ നിറം മാറ്റം ഉണ്ടെങ്കിലും ശ്രദ്ധിക്കുക. ഗ്രേ കളറിലും കട്ടിയില്ലാതെയും ആണെങ്കില്‍ ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്. ചര്‍മ്മത്തിലെ ചൊറിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അത് വെറും അലര്‍ജി എന്ന് പറഞ്ഞ് തള്ളിക്കളയരുത്. മാത്രമല്ല ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിറം മാറ്റം ഉണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം മാറ്റങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ഛര്‍ദ്ദിയും മനം പിരട്ടലും ദഹന പ്രശ്‌നങ്ങള്‍ കൊണ്ടോ മറ്റേതെങ്കിലും പ്രശ്‌നങ്ങള്‍ കൊണ്ടോ ഉണ്ടാവും. എന്നാല്‍ അതിന് പരിഹാരം കാണാന്‍ മരുന്ന് കഴിക്കുന്നതിനു മുന്‍പ് ഛര്‍ദ്ദിയുടെ കാരണം അന്വേഷിക്കുന്നത് നല്ലതാണ്. പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. പിത്താശയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കാം. ധമനികളില്‍ ബ്ലോക്ക് വരുമ്പോളാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലാവുന്നത്. അതിന്റെ പുറകില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ആണോ എന്ന് നോക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (8 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (17 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (4 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends