Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..

കുട്ടികള്‍ക്ക് ഫലപ്രദം ഹോമിയോ

23 AUGUST 2017 03:34 PM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സാ ഹോമിയോ ആണെന്ന് പറയേണ്ടിവരും. പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഹോമിയോ കുട്ടികള്‍ക്ക് ഇത് നല്ലതാണ്. വൈറസ് മൂലവും ബാക്ടീരിയ മൂലവും ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗങ്ങള്‍ക്ക്ക ഹോമിയോയില്‍ പ്രതിവിധിയുണ്ട്.

വൈറല്‍ പനിക്കു മരുന്നുകള്‍ - സര്‍വസാധാരണമായി കുട്ടികളില്‍ കണ്ടുവരുന്നതാണ് ഇന്‍ഫ്‌ലുവന്‍സ അഥവാ വൈറല്‍ പനി. പകര്‍ച്ചവ്യാധിയായ ഒരു വൈറല്‍ രോഗമാണിത്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം എന്നിവയാണ് സാധാരണ കണ്ടുവരുന്ന പ്രാരംഭ ലക്ഷണങ്ങള്‍. കുട്ടികളില്‍ വയറുവേദനയും വയറിളക്കവും ഇതോടൊപ്പം കാണാറുണ്ട്.

ഹോമിയോപ്പതിയില്‍ രോഗിയുടെ ശാരീരിക മാനസികലക്ഷണങ്ങള്‍ കണക്കിലെടുത്താണ് ചികിത്സ നിര്‍ണയിക്കുന്നത്. ഓരോ വ്യക്തിയുടെയും പ്രത്യേകത അനുസരിച്ചു നല്‍കുന്ന മരുന്നിലും വ്യത്യാസം ഉണ്ടാകും. അല്ലിയം സെപ്പാ, ആഴ്‌സ് ആല്‍ബ്, യൂഫ്രേഷ്യ, യൂപ്പാറ്റോറിയം, ബ്രയോണിയ, ബെല്ലഡോണ മുതലായ മരുന്നുകള്‍ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നു. വൈറല്‍ അസുഖമായതു കൊണ്ടു തന്നെ പ്രതിരോധ ഔഷധങ്ങള്‍ കഴിച്ചാല്‍ അസുഖം വരാതെ നോക്കുകയും ചെയ്യാം.

അഞ്ചാംപനി - കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന പകര്‍ച്ചവ്യാധിയായ വൈറല്‍ അസുഖമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. പനി, ക്ഷീണം, മൂക്കൊലിപ്പ്, കണ്ണില്‍ ചുമപ്പുനിറം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍, ലക്ഷണങ്ങള്‍ ആരംഭിച്ച് മൂന്നു മുതല്‍ അഞ്ചു ദിവസത്തിനകം ശരീരത്ത് ചെറിയ ചുവന്ന കുരുക്കള്‍ വരും. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആന്റിംടാര്‍ട്ട്, പള്‍സാറ്റില, ബ്രയോണിയ, ബെല്ലഡോണ മുതലായ മരുന്നുകള്‍ ഗുണം ചെയ്യും.

മുണ്ടിനീരിന് - പരോട്ടിഡ് ഗ്ലാന്‍ഡ് എന്ന ഉമിനീര്‍ ഗ്രന്ഥിയെ ബാധിക്കുന്ന ഒരു വൈറല്‍ അസുഖമാണ് മംപ്‌സ് അഥവാ മുണ്ടിനീര്. പനി, ശരീരവേദന, കവിളില്‍ ചെവിയുടെ താഴെഭാഗത്ത് വേദനയോടു കൂടിയ തടിപ്പ്, വായ് തുറക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, ക്ഷീണം മുതലായവയാണ് രോഗലക്ഷണങ്ങള്‍. ഇതിന്റെ സങ്കീര്‍ണതയായി (രീാുഹശരമശേീി) ആണ്‍കുട്ടികളില്‍ വൃഷണത്തിലും പെണ്‍കുട്ടികളില്‍ അണ്ഡാശയത്തിലും വീക്കം (ശിളഹമാാമശേീി) ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയുണ്ടായാല്‍ ഭാവിയില്‍ വന്ധ്യതയ്ക്കു കാരണമാകാം. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മെര്‍ക്‌സോള്‍, പരോറ്റിഡിനം ബെല്ലഡോണ, പള്‍സാറ്റില മുതലായ ഔഷധങ്ങള്‍ ഫലം ചെയ്യുന്നു.

ടോണ്‍സിലൈറ്റിസ് - ടോണ്‍സിലുകള്‍ ചുമന്ന് വലുതാകുക, തൊണ്ടവേദന, പനി, കുളിര്, വിഴുങ്ങാനുള്ള പ്രയാസം, ശബ്ദവ്യത്യാസം, ദുര്‍ഗന്ധമുള്ള ശ്വാസം, ചെവിവേദന, തലവേദന മുതലായവ ഉണ്ടാകും. ഹോമിയോപ്പതി ചികിത്സാവഴി ശാസ്ത്രക്രിയ കൂടാതെ ടോണ്‍സിലൈറ്റിസ് പൂര്‍ണമായി സുഖപ്പെടുത്തുന്നതിനു സാധിക്കും. ഹെപ്പാര്‍സള്‍ഫ്, ലാക്കസിസ്, ബെല്ലഡോണ, കാലി കാര്‍ബ് മുതലായ ഔഷധങ്ങള്‍ രോഗലക്ഷണങ്ങളുടെയും രോഗിയുടെ പ്രത്യേകതകളുടെയും അടിസ്ഥാനത്തില്‍ ഉപയോഗിക്കാം.

വയറിളക്ക രോഗങ്ങള്‍ - ഒന്നില്‍ കൂടുതല്‍ രോഗകാരണങ്ങളാല്‍ വയറിളക്കരോഗങ്ങള്‍ വരാം. ബാക്ടീരിയ, വൈറസ്, പരാദജീവികള്‍ എന്നിവ വയറിളക്കം ഉണ്ടാക്കാറുണ്ട്. മലിനമായ ഭക്ഷണവും വെള്ളവും വഴിയാണ് പകരുക.

കോളറ - വിബ്രിയോ കോളറ എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു വയറിളക്ക രോഗമാണു കോളറ. വളയറിളക്കവും ഛര്‍ദിയുമാണ് പ്രധാന ലക്ഷണങ്ങള്‍. കഞ്ഞിവെള്ളം പോലെ മലം ഇളകിപ്പോകുക ഒരു പ്രധാന ലക്ഷണമാണ്. ശരീരവേദനകളും അതിയായ ക്ഷീണവും ഉണ്ടാകും. വയറിളക്ക രോഗങ്ങളില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നിര്‍ജലീകരണം തടയുകയെന്നതാണ്. അതിനായി ഒ. ആര്‍. എസ് ലായനിയോ കഞ്ഞിവെള്ളത്തില്‍ ഉപ്പു ചേര്‍ത്തോ ധാരാളം നല്‍കണം. ആര്‍സ് ആല്‍ബ്, പോഡോഫില്ലം വെറാട്രം ആല്‍ബ്, മെര്‍ക്ക് കോര്‍ മുതലായ മരുന്നുകള്‍ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഉപയോഗിക്കാം.

ശ്വാസകോശരോഗങ്ങള്‍ - സാധാരണ ജലദോഷം, ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങി ക്ഷയരോഗം വരെ കുട്ടികളില്‍ കാണാറുണ്ട്. ആര്‍സ് ആല്‍ബ്, ഹെപ്പാര്‍സള്‍ഫ്, ബ്രയോണിയ, കാലി കാര്‍ബ്, അല്ലിയംസെപ്പാ തുടങ്ങിയ ഓഷധങ്ങള്‍ ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാം.

ചെവി സംബന്ധമായ അസുഖങ്ങള്‍ - കുട്ടികളില്‍ അസഹ്യമായ വേദന ഉണ്ടാകുന്നതാണ് ചെവി സംബന്ധമായ അസുഖങ്ങള്‍. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ചിലപ്പോള്‍ പനിയായിരിക്കും ആദ്യലക്ഷണം. പള്‍സാറ്റില, വെര്‍ബാസ്‌കം, മെര്‍ക്ക് സോള്‍. സെലീഷ്യ മുതലായ മരുന്നുകള്‍ കഴിക്കാം.

ചിക്കന്‍പോക്‌സ് - മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും സാധാരണയായി കണ്ടുവരുന്ന വൈറല്‍ രോഗമാണ് ചിക്കന്‍പോക്‌സ്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ റെസ്‌ട്ടോക്, തൂജ, പള്‍സാറ്റില ആന്റിംടാര്‍ട്ട് മുതലായ മരകുന്നുകള്‍ ഫലപ്രദമാണ്.

ത്വക് രോഗങ്ങള്‍ - വിവിധ തരത്തിലുള്ള ത്വക് രോഗങ്ങള്‍ കുട്ടികളെ ബാധിക്കാറുണ്ട്, അരിമ്പാറ, പാലുണ്ണി, പുഴുക്കടി തുടങ്ങിയിവയും ധാരാളം കാണാറുണ്ട്. ഓരോ ത്വക് രോഗങ്ങളുടെയും ലക്ഷണങ്ങളുടെയും രോഗിയുടെ പ്രത്യേ!കതകളുടെയും അടിസ്ഥാത്തില്‍ ഹോമിയോപ്പതി മരുന്ന് ഫലപ്രദമായി ഉപയോഗിക്കാം സള്‍ഫര്‍, ഗ്രാഫൈറ്റിസ് ഹെപ്പാര്‍ സള്‍ഫ്, മെര്‍ക്ക് സോള്‍ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ചു വരുന്നു.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (1 hour ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (2 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (2 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (2 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (3 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (3 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (3 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (4 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (4 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (5 hours ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (6 hours ago)

Malayali Vartha Recommends