കണ്ണുനീരിലൂടെ സ്തനാര്‍ബുദം തിരിച്ചറിയാം
സ്വയം പരിശോധനയിലൂടെ തന്നെ സ്തനാര്‍ബുദം തിരിച്ചറിയാന്‍ കഴിയുന്നതാണ്. പലപ്പോഴും ഇത് തിരിച്ചറിയാന്‍ വൈകുന്നതാണ് മരണകാരണമാകുന്നത്. നിങ്ങള്‍ക്ക് സ്തനാര്‍ബുദം ഉണ്ടോ എന്നറിയാന്‍ ഇനി കണ്ണുനീര് പരിശോധിച്ചാല്‍ മതിയാകും. ഓക്ലന്‍ഡിലെ ഒരുസംഘം ഗവേഷകരാണ് വെറും അരമണിക്കൂര്‍കൊണ്ട് കണ്ണുനീര് പരിശോധിച്ച് സ്തനാര്‍ബുദ നിര്‍ണയം നടത്തിയത്.
ബ്രൂക്ക്ലിന്‍ എന്ന ചലച്ചിത്രം കണ്ടിറങ്ങിയ ആളുകളുടെ കണ്ണുനീര് ശേഖരിച്ചു പരിശോധിച്ചു. ണ്ണുനീരിലടങ്ങിയ ജൈവസൂചകങ്ങള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. മറ്റു മാര്ഗങ്ങളെക്കാള് ചെലവു കുറഞ്ഞതും വേഗമേറിയതും വേദനാരഹിതവുമാണ് സ്തനാര്‍ബുദം കണ്ടെത്താനുള്ള ഈ പരിശോധനയെന്നു ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha