സെല്‍ഫിയിലൂടെ കാന്‍സര്‍ തിരിച്ചറിയാം
എന്തിനും ഏതിനും സെല്‍ഫി ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയാണ്. സെല്‍ഫി എടുക്കാത്തവര്‍ ആരും ഉണ്ടാകില്ല. സെല്‍ഫി പ്രേമികള്‍ക്കായി ഇപ്പോള്‍ ഇതാ ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു. മറ്റൊന്നുമല്ല സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് അവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബില്‍ സ്ക്രീന്‍ എന്ന ആ ആപ്പ് മെഷീന് ലേണിംഗ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കണ്ണിലെ ബിലിറുബിന്റെ അളവ് വിലയിരുത്തിയാണ് നിഗമനം നടത്തുകയെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha