Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ഭക്ഷണക്രമീകരണത്തിലൂടെ ആസ്തമ പ്രതിരോധിക്കാം

07 SEPTEMBER 2017 11:58 AM IST
മലയാളി വാര്‍ത്ത

പാരമ്പര്യവും അലര്‍ജിയും ആസ്തമയ്ക്ക് കാരണമായി കണക്കാക്കുന്നുണ്ട്. ആസ്മ രോഗികളുടെ ശ്വാസക്കുഴലുകള്‍ താരതമ്യേന വളരെ പ്രവര്‍ത്തന ക്ഷമത കൂടിയതാണ്. ശ്വസനപ്രക്രിയയിലൂടെ ശ്വാസകോശത്തിലെത്തിച്ചേരുന്ന വായുവിനൊപ്പമുള്ള സൂക്ഷ്മ വസ്തുക്കളുടെ പ്രതികൂലമായ പ്രവര്‍ത്തന ഫലമായി മ്യൂക്കസല്‍ ഒഡീമ ഉണ്ടാകുകയും രോഗിയുടെ ശ്വസന പ്രക്രിയയ്ക്ക് ബുദ്ധിമുട്ടു നേരിടുകയും ചെയ്യുന്നു.

താമസസ്ഥലത്തും പുറത്തുമുള്ള വിവിധതരം പൊടികള്‍, പ്രത്യേകിച്ചും പൂമ്പൊടി, ധാന്യപ്പൊടി, അറക്കപ്പൊടി, വൈക്കോല്‍പ്പൊടി, മുറികള്‍ക്കകത്ത് അടിഞ്ഞുകൂടുന്ന പഴകിയ പൊടി, കൂടുതല്‍ മഞ്ഞുള്ള കാലാവസ്ഥ, വെയില്‍ കൂടിയ കാലാവസ്ഥ, പഴകിയതും പുളിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍, തുടങ്ങിയവയും അസ്മയുടെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു. രോഗത്തിന്റെ തുടക്കാവസ്ഥയില്‍ ഭക്ഷണ ക്രമീകരണത്തിലൂടെ ആസ്മയെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താം. ആസ്മ വേണ്ടവിധം ചികിത്സിച്ചില്ലെങ്കില്‍ അപകടകാരിയായേക്കാവുന്ന ഒരു രോഗമാണ്.

* ഫാന്‍, ജനാലകള്‍, വാതില്‍ തുടങ്ങിയവ പൊടിപിടിക്കാതെ നോക്കണം.

* അടുക്കള നിത്യവും തുടച്ച് വൃത്തിയാക്കണം.

* പൊടിയുള്ള വസ്തുക്കളുമായി ഇടപഴകുമ്പോഴും തൂക്കുമ്പോഴുമൊക്കെ മൂക്ക് തൂവാല കൊണ്ട് കെട്ടുന്നതും ഗ്ലൗസ് ധരിക്കുന്നതും നന്നായിരിക്കും.

* ആസ്മ രോഗികളുള്ള വീട്ടില്‍ പുകവലി ഒഴിവാക്കുക.

* വീട്ടുപരിസരത്ത് അലര്‍ജിക്ക് കാരണമാകുന്ന പൂമ്പൊടി ഉല്‍പാദിപ്പിക്കുന്ന ചെടികള്‍ നട്ടു വളര്‍ത്തരുത്.

* വീട്ടില്‍ പൊടി അടിഞ്ഞു കൂടി കിടക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

* പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പൂര്‍ണമായും ഉപേക്ഷിക്കുക.

* അമിതാഹാരം ഉപേക്ഷിക്കുക. വിശപ്പ് അടക്കുവാന്‍ മാത്രം ഭക്ഷണം കഴിക്കുക.

* പാകം ചെയ്ത ആഹാരം ഒരു നേരം മാത്രം കഴിക്കുക.

* ശുദ്ധമായ പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക.

* വേവിക്കാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയ്‌ക്കൊപ്പം തുളസിയില, കൂവളത്തില എന്നിവ കഴിക്കുക.

* മത്സ്യം, മാംസം, വറുത്ത ഭക്ഷണങ്ങള്‍, വിവിധതരം എണ്ണ കൊണ്ടുള്ള പലഹാരങ്ങള്‍ എന്നിവ ഉപേക്ഷിക്കുക.

* അത്താഴം രാത്രി ഏഴിനു മുന്‍പായി കഴിക്കുക. അത്താഴത്തിന് അമിത ഭക്ഷണം ഒഴിവാക്കുക.

* മുരിങ്ങയില, കുമ്പളങ്ങ എന്നിവ ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. മുരിങ്ങയില കുമ്പളങ്ങാ നീരില്‍ ചേര്‍ത്ത് ഇടയ്‌ക്കൊക്കെ കഴിക്കുക.

* രാവിലെയും രാത്രിയും ഭക്ഷണത്തിനു മുന്‍പായി തൊട്ടാവാടി നാമ്പിനൊമ്പം ജീരകം ചേര്‍ത്തരച്ച് കഴിക്കുക.

* അലര്‍ജിക്ക് സാധ്യതയുണ്ടെന്ന് സംശയം തോന്നുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുക.

* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

* പഴകിയ തുണികള്‍, പേപ്പറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയൊന്നും വീട്ടില്‍ സൂക്ഷിക്കരുത്.ആവശ്യമുള്ളവ മാത്രം തുടച്ചു വൃത്തിയായി വയ്ക്കുക.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (8 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (17 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (4 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends