Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

'ടെന്നീസ് എൽബോ'ക്ക് ടെന്നീസ് കളിക്കണമെന്നില്ല, സ്ത്രീകൾക്ക് വരാൻ സാധ്യത കൂടുതൽ

08 SEPTEMBER 2017 01:37 PM IST
മലയാളി വാര്‍ത്ത

കൈമുട്ടുകളില്‍ കഠിനവേദനയായി വരുന്ന അസുഖമാണ് 'ടെന്നീസ് എല്‍ബോ' എന്നറിയപ്പെടുന്നത്. എന്നാല്‍ ഈ ശാരീരികപ്രശ്‌നത്തിന് ടെന്നീസ് കളിയുമായി അത്ര ബന്ധമൊന്നുമില്ല. ടെന്നീസ് കളിക്കാരില്‍ ചിലര്‍ക്ക് കൈമുട്ട് വേദന വരാറുണ്ടെന്ന് മാത്രം.ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ വട്ടം ചുറ്റിച്ചതിന്റെ പേരില്‍ കുപ്രസിദ്ധമാണ് ടെന്നിസ് എല്‍ബോ.

സ്ത്രീകള്‍ക്ക് ഇത് സാധാരണയായി കണ്ടു വരുന്നു. ബക്കറ്റില്‍ ഭാരം എടുക്കുക തുടങ്ങിയ പ്രവൃത്തികളിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്കാണ് സാധാരണയായി ഈ അസുഖമുണ്ടാകുന്നത്. 

നമ്മുടെ കൈമുട്ടുകളെ കൈത്തണ്ടകളുമായി ബന്ധിപ്പിക്കുന്നത് 'ടെന്‍ഡണുകള്‍' എന്നറിയപ്പെടുന്ന ചരടു കൊണ്ടാണ്. ഇവയ്ക്ക് ക്ഷതമേല്‍ക്കുമ്പോഴുണ്ടാകുന്ന ശക്തമായ വേദനയാണ് ഇത്. കൈമുട്ടുകളിലെ പേശികളില്‍ വരുന്ന നീര്‍ക്കെട്ടും 'ടെന്നീസ് എല്‍ബോ'ക്ക് കാരണമാകാം .. കൈകള്‍ ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നതുവഴിയും രോഗം വരാം. തുണി പിഴിയുമ്പോഴും കമ്പ്യൂട്ടര്‍ കീ ബോര്‍ഡ് ഉപയോഗിക്കുമ്പോഴുമൊക്കെയാണ് വേദന ആദ്യമായി അനുഭവപ്പെട്ടു തുടങ്ങുന്നത്. മരപ്പണി, കൊത്തുപണി, ഓട്ടോ ഡ്രൈവിംഗ് എന്നിവ ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ചവര്‍ക്കും ടെന്നിസ് എല്‍ബോ വില്ലനായിത്തീരാറുണ്ട്

കൈമുട്ടുകളുടെ പുറമേയുളള ഭാഗത്താണ് വേദന അനുഭവപ്പെടുക. രാവിലെ കൈമുട്ടുകളില്‍ വേദന വരുന്നതാണ് ഒരു പ്രധാന ലക്ഷണം. കൈയ്ക്കു മുകളില്‍ തോളിനോടു ചേരുന്ന ഭാഗത്തും വേദന കാണും. സാധാരണയായി വേദന തുടങ്ങിക്കഴിഞ്ഞാല്‍ കൈകൊണ്ട് ഒന്നുമെടുക്കാന്‍ പറ്റാതെ വരുന്നു. മുട്ടുകള്‍ മടക്കാനും നിവര്‍ത്താനും ബുദ്ധിമുട്ട് തോന്നും. മുട്ടിന് താഴെക്കുള്ള ഭാഗത്ത് മരവിപ്പും ബലക്കുറവും തോന്നുന്നു. തൊടുമ്പോള്‍ കടുത്ത വേദനയുമുണ്ടാവും.

ആവശ്യമായ വ്യായാമം:

കൈകളിലെ പേശികള്‍ക്ക് അയവുണ്ടാക്കുകയാണ് ഈ ഘട്ടത്തില്‍ പ്രധാനം. വിരല്‍, മണികണ്ഠം, കൈമുട്ടിന് താ ഴ്ഭാഗം എന്നിവിടങ്ങളിലെ പേശികള്‍ക്ക് ബലമുണ്ടാക്കിയെടുക്കണം. ഇതിന് ജിംനേഷ്യത്തില്‍ നല്‍കുന്ന 'ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങ്' ആണ് നല്ലത്. വ്യത്യസ്ത ഭാരങ്ങള്‍ കൈകളിലെടുത്തുള്ള പരിശീലനമാണിത്. പല ഭാരങ്ങളിലുള്ള 'ഡംബല്‍സ്' ആണ് ഇതിനുപയോഗിക്കുന്നത്. ഇത് വീട്ടില്‍ വെച്ച് സ്വന്തമായും പരിശീലിക്കാം.

കൈമുട്ടിലെ വേദന വരാതിരിക്കാനും ചില മുന്‍കരുതലുകളെടുക്കാം. ഒരേതരം ജോലി എന്നും ചെയ്യേണ്ടിവരുമ്പോള്‍ കൈകള്‍ മാറ്റിമാറ്റി ചെയ്യുക. ഇടയ്ക്ക് കൈകള്‍ക്ക് വിശ്രമം നല്‍കുകയും വേണം.

ദേഹം നീട്ടിവലിച്ച് പിടിക്കുന്ന 'സട്രെച്ചിങ്ങ്' വ്യായാമങ്ങളും ചെയ്യുക. വിരലുകള്‍, മണികണ്ഠം, തോള്‍ എന്നിവിടങ്ങളിലാണ് ഇതാവശ്യം. മുട്ടുകള്‍ക്ക് ബലം പകരാനുള്ള ലളിതമായ മറ്റൊരു വ്യായാമമാണ് ജോഗിങ്ങ്.


പരിഹാരങ്ങള്‍

അസഹ്യമായ വേദന അനുഭവപ്പെട്ടാല്‍ താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

ഐസ് തെറപ്പി

കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴോ മറ്റു ജോലികള്‍ ചെയ്യുമ്പോഴോ വേദന അനുഭവപ്പെട്ടാല്‍ ഐസ് തെറപ്പി പരീക്ഷിക്കാവുന്നതാണ്. വേദനയുളള ഭാഗത്ത് 20 മിനിട്ടെങ്കിലും ഐസ് നിറച്ച ബാഗ് വയ്ക്കുക. ദിവസത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും ഇതാവര്‍ത്തിക്കണം. വേദനയുള്ളപ്പോൾ കൈകൾക്ക് വിശ്രമം നൽകി കമ്പ്യൂട്ടർ ഉപയോഗം കുറക്കുന്നത് വേദനക്ക് പരിഹാരമാകും

വേദന സംഹാരികള്‍

കൃത്യ സമയത്ത് ചികിത്സ തേടുക. ഡോക്ടറുടെ ഉപദേശ പ്രകാരമുളള വേദന സംഹാരികള്‍ ഉപയോഗിക്കാം.

കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരും മറ്റു ജോലികള്‍ ചെയ്യുന്നവരും ടെന്നിസ് എല്‍ബോ സ്ട്രാപ്പുകള്‍ ധരിക്കുന്നത് ടെന്‍ഡണുകളുടെ ചലനത്തെ നിയന്ത്രിച്ച് വേദന കുറയ്ക്കുന്നതിന് സഹായിക്കും. കൈമുട്ടുകളുടെ 2-3 സെന്റീ മീറ്റര്‍ മുകളിലായി വേണം സ്ട്രാപ്പുകള്‍ ധരിക്കാന്‍.

റിസ്റ്റ് ബ്രേസസ്
ടെന്നിസ് എല്‍ബോ സ്ട്രാപ്പുകളെപ്പോലെ തന്നെ വേദനയെ പ്രതിരോധിക്കാന്‍ റിസ്റ്റ് ബ്രേസസും കയ്യില്‍ ധരിക്കാറുണ്ട്. ഇവ ടെന്നിസ് എല്‍ബോ സ്ട്രാപ്പിന്റെ അതേ ഫലം ചെയ്യും.

സ്റ്റിറോയ്ഡുകള്‍
മേല്‍ പറഞ്ഞ വഴികളൊന്നും ഫലം കണ്ടില്ലെങ്കില്‍ സ്റ്റിറോയ്ഡുകള്‍ പരീക്ഷിക്കാം. കോര്‍ട്ടിസോണ്‍ എന്ന ഹോര്‍മോണാണ് പ്രധാനമായും ഇതിനുപയോഗിക്കുന്നത്. വേദനയില്‍ നിന്നും രക്ഷ നേടാന്‍ സ്റ്റിറോയ്ഡുകള്‍ സഹായിക്കുമെങ്കിലും ഫിസിയോ തെറപ്പി കൂടി ചെയ്താല്‍ മാത്രമേ പൂര്‍ണ്ണമായും സുഖം പ്രാപിക്കൂ.

സര്‍ജറി
അവസാന ശ്രമമെന്ന നിലയിലേ സര്‍ജറിയെ ആശ്രയിക്കാവൂ.പ്രധാനമായും രണ്ടു തരത്തിലുളള സര്‍ജറികളാണുളളത്. ഒന്ന്, പരിക്കേറ്റ ടെന്‍ഡണുകളുടെ ഭാഗങ്ങള്‍ നീക്കം ചെയ്യലാണ്. രണ്ടാമത്തേത്, അസ്ഥിയോടു ചേര്‍ന്നു കാണപ്പെടുന്ന ടെന്‍ഡണുകളെ നവീകരിച്ച് വീണ്ടും വച്ചു പിടിപ്പിക്കുന്ന രീതിയാണ്.

സര്‍ജറിയിലൂടെ വേദനയില്‍ നിന്നും ഏതാണ്ട് പൂര്‍ണ ആശ്വാസം നേടാനാകും.
3-4 ആഴ്ചകള്‍ക്കുളളില്‍ തന്നെ ചെറിയ ജോലികള്‍ ചെയ്തു തുടങ്ങാമെങ്കിലും കൂടുതല്‍ കായികാദ്ധ്വാനം വേണ്ടി വരുന്ന ജോലികള്‍ പാടില്ല. കുറച്ചു മാസത്തെ വിശ്രമത്തിനു ശേഷമേ അത്തരം ജോലികള്‍ ചെയ്യാവൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (9 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (18 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends