Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടുവേദന - സ്വയം ചികിത്സ അരുത്

19 SEPTEMBER 2017 04:58 PM IST
മലയാളി വാര്‍ത്ത

വളരെ സാധാരണയായി കാണപ്പെടുന്ന ഒരാരോഗ്യപ്രശ്‌നമാണ് നടുവേദന. 80 ശതമാനത്തിലധികം ആളുകളും ജീവിതത്തിലൊരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുണ്ടാവും.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നടുവേദന വരാനുള്ള സാധ്യത ഒരുപോലെയാണെങ്കിലും ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകള്‍ക്ക് നടുവേദനയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്

നട്ടെല്ലിന്റെ പ്രധാന ധർമ്മം ശരീരഭാരം താങ്ങുകയും നാഡീവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണെന്ന് അറിയാമല്ലോ? വാര്‍ധക്യാവസ്ഥയില്‍ എല്ലിന്റെ തേയ്മാനം, സന്ധിവാതം, സ്‌പോണ്‍ഡിലോസിസ് തുടങ്ങിയവ നടുവേദനക്ക് കാരണമാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് നടുവേദനയുള്ളവര്‍ കുനിഞ്ഞു ജോലി ചെയ്യുമ്പോള്‍ വേദന കൂടുകയും വിശ്രമിക്കുമ്പോള്‍ വേദന കുറയുന്നതായും കാണാം.

നടുവേദനയോടൊപ്പമുള്ള പനി, ശരീരത്തിന്റെ തൂക്കം കുറയല്‍, രാത്രിയിലുള്ള നടുവേദന, മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍, വീഴ്ചമൂലം എല്ലുകള്‍ക്കേറ്റ ക്ഷതം, സ്റ്റിറോയ്ഡ് പോലുള്ള ഗുളികളുടെ ഉപയോഗം, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നടുവേദന സങ്കീര്‍ണമാക്കും.
തെറ്റായ ഭക്ഷണരീതികൊണ്ട് അമിതവണ്ണം ഉണ്ടായാല്‍ നടുവേദന വരാനിടയുണ്ട്.വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുമ്പോള്‍ മലബന്ധമോ മൂത്രാശയത്തില്‍ പഴുപ്പോ വരാന്‍ സാധ്യതയുണ്ട്. അതുമൂലവും നടുവേദനയുണ്ടാവാം.

പെട്ടെന്നുള്ള കഠിനമായ നടുവേദന, ക്രമേണ ശക്തിയേറുന്ന നടുവേദന, കുനിഞ്ഞുനിവരാന്‍ പ്രയാസം, നില്‍ക്കാനും നടക്കാനും ഇരിക്കാനും സാധനങ്ങളെടുക്കാനും വിഷമം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൂടുന്ന നടുവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഡിസ്‌ക് പ്രൊലാപ്‌സ് ആകുന്നു എന്നതാണ് .

അധികനേരം ഒരേനിലയിലിരിക്കേണ്ടിവരുന്നവര്‍ക്കും ഭാരം എടുക്കുന്നവര്‍ക്കും ഡിസ്‌കിന് തേയ്മാനം വന്ന് ക്രമേണ സ്ഥാനഭ്രംശം വരാന്‍ സാധ്യതയുണ്ട്.

വിവിധതരം സന്ധിവാതരോഗങ്ങള്‍, അണുബാധ, അസ്ഥികള്‍ക്കുണ്ടാവുന്ന ക്ഷതം, ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍, തുടങ്ങി കാന്‍സർ രോഗ ലക്ഷണമായി വരെ നടുവേദന ഉണ്ടാകാറുണ്ട്.

ഉല്‍കണ്ഠ, വിഷാദം തുടങ്ങിയ മാനസികപ്രശ്‌നങ്ങലുള്ളവരിലും നടുവേദന കാണാറുണ്ട്.

ആവശ്യമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ നടുവേദനയുടെ കാരണം കൃത്യമായി പറയാന്‍ കഴിയൂ എന്നതിനാല്‍ കഴിവതും എത്രയും വേഗം വിദഗ്ധനായ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (7 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (17 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (23 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (29 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (38 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (52 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

Malayali Vartha Recommends