Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

നീന്തൽ പ്രേമികളുടെ പേടിസ്വപ്നമായി സ്വിമ്മേഴ്സ് ഇച്ചിങ് : കരുതിയിരിക്കാം , പ്രതിരോധിക്കാം

28 DECEMBER 2017 05:25 PM IST
മലയാളി വാര്‍ത്ത

ദൈനംദിന ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള അലർജി കൊണ്ട് ബുദ്ധിമുട്ടാത്തവർ ചുരുക്കമാണ്. ശരീരത്തിൽ പ്രവേശിക്കുന്ന പലതരം പ്രോട്ടീനുകളോട് ശരീരം അസാധാരണമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലർജി. അലർജി ബാധിക്കുന്ന ശരീരം വിവിധ പ്രതിപ്രവർത്തനങ്ങൾ പ്രകടിപ്പിക്കുന്നു. അലർജികളിൽ നമ്മൾ അധികം കേട്ടിട്ടില്ലാത്തതും എന്നാൽ വളരെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ ഒന്നാണ് സ്വിമ്മേഴ്സ് ഇച്ചിങ്. സ്വിമ്മേഴ്സ് ഇച്ചിങ് പ്രധാനമായും നീന്തലിനും മറ്റുമായി അധികനേരം കുളങ്ങൾ പുഴകൾ തുടങ്ങിയ ജലസ്ത്രോതസ്സുകളിൽ സമയം ചിലവിടുന്നവരിൽ സാധാരണയായി കണ്ടു വരുന്നു.

വൈദ്യശാസ്ത്രം സെര്‍കാരിയല്‍ ഡെര്‍മാറ്റൈറ്റിസ് എന്ന് പേരിട്ട് വിളിക്കുന്ന സ്വിമ്മേഴ്സ് ഇച്ചിങ് പക്ഷികൾ സസ്തനികൾ എന്നിവയുടെ ശരീരത്തിൽ കാണപ്പെടുന്ന പരാദങ്ങളോടുള്ള അലർജി മൂലം ഉണ്ടാകുന്നു. ശരീരത്തിൽ ചുവന്ന നിറത്തിൽ കാണപ്പെടുന്ന തടിപ്പുകളോ പാടുകളോ ആണ് ലക്ഷണം. പരാദങ്ങളുടെ ലാർവകൾ വഹിക്കുന്ന ഒച്ചുകൾ ജലസ്ത്രോതസ്സുകളിൽ എത്തി അണുക്കൾ ജലത്തിൽ കലരാൻ കാരണമാകുന്നു. ഇത്തരത്തിൽ മലിനമായ ജലത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്യുന്നത് വഴി മനുഷ്യശരീരത്തിൽ അണുബാധ ഉണ്ടാകുന്നുന്നു.

താറാവ്, വാത്തുകള്‍ എന്നീ പക്ഷികളുടെയും മരപ്പട്ടിയുടെ വർഗ്ഗത്തിൽ പെട്ട ചില സസ്തനികളുടെയും രക്തത്തില്‍ ജീവിക്കുന്ന പരാദങ്ങളുടെ മുട്ട പക്ഷികളുടെയും സസ്തനികളുടെയും വിസര്‍ജ്യത്തിലൂടെ വെളിയിലെത്തുന്നു. മുട്ട വിരിഞ്ഞ് ലാര്‍വകള്‍ ആകുന്ന ഘട്ടം ചില പ്രത്യേക വര്‍ഗത്തിലുള്ള ഒച്ചുകളുടെ ശരീരം താൽക്കാലിക വാസസ്ഥലമാക്കുന്നു. ഈ ഒച്ചുകള്‍ ജലസ്രോതസ്സുകളില്‍ എത്തുമ്പോള്‍, ജലത്തിൽ കലരുന്ന ലാർവകൾ വളരെ വേഗം മനുഷ്യരുടെ ചര്‍മ്മവുമായി സമ്പര്‍ക്കത്തിലാവാറുണ്ട്. പുതിയ അതിഥിയോട് ശരീരം പ്രതികരിക്കുമ്പോഴാണ് സ്വിമ്മേഴ്സ് ഇച്ച്‌ എന്ന അവസ്ഥ ഉണ്ടാകുന്നത്.

സ്വിമ്മേഴ്സ് ഇച്ചിങ് : അപകടസാധ്യതാ ഘടകങ്ങൾ

തീരത്തോട് അടുത്ത സ്ഥലങ്ങളിലും ആഴം കുറഞ്ഞ ഇടങ്ങളിലും, പരാദങ്ങൾ കൂടുതലായി കാണപ്പെടും. ഇത്തരം മേഖലയിൽ നീന്തുന്നത് അലർജി വരാനുള്ള സാധ്യത കൂട്ടുന്നു.

ആഴം കുറഞ്ഞ വെള്ളത്തില്‍ നീന്താനും കളിക്കാനും ഇഷ്ടപ്പെടുന്നതിനാൽ കുട്ടികൾക്കാണ് അപകടസാധ്യത കൂടുതല്‍.

ലക്ഷണങ്ങൾ, രോഗനിർണയം :

ശരീരത്തിൽ എരിച്ചിലും ചൊറിച്ചിലും അനുഭവപ്പെടുക
ത്വക്കിൽ അങ്ങിങ്ങായി ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുക
തൊലിപ്പുറത്തെ ചുവന്ന കുരുക്കൾ

സ്വിമ്മേഴ്സ് ഇച്ചിങ് നിർണയിക്കാൻ പ്രത്യേക മാർഗ്ഗങ്ങൾ അവലംബിക്കാറില്ല. മറ്റ് പല അലർജികളോടും സാമ്യമുള്ള ലക്ഷണങ്ങളായതിനാൽ രോഗനിർണയം എളുപ്പമല്ല.

സ്വിമ്മേഴ്സ് ഇച്ചിങ് ചികിൽസാ വിധികൾ

ഇതിന് പ്രത്യേക ചികിത്സ ആവശ്യമില്ല. ലളിതമായ വീട്ടു ചികിത്സകളാണ് പലപ്പോഴും നിർദ്ദേശിക്കാറുള്ളത്. ഒപ്പം രോഗനിയന്ത്രണവും പ്രതിരോധവുമാണ് പ്രധാനം.

ഐസ് പായ്ക്ക് പോലെയുള്ള കോള്‍ഡ് കംപ്രസ്സുകള്‍ ഉപയോഗിക്കുക
കുളിക്കുന്ന വെള്ളത്തിൽ ഇന്തുപ്പ് അല്ലെങ്കില്‍ അപ്പക്കാരം ചേർക്കുക
ചൊറിച്ചില്‍ നിയന്ത്രിക്കാനുള്ള ലോഷനുകൾ, കോര്‍ട്ടിക്കോസ്റ്റിറോയിഡ് ക്രീം എന്നിവ പുരട്ടുക
കോളോയിഡല്‍ ഓട്ട്മീല്‍ ഉപയോഗിച്ചുള്ള കുളി നല്ലതാണ്
ചര്‍മ്മത്തില്‍ ചൊറിയുന്നത് പോറലുകളും അനുബന്ധ അണുബാധകളും ഉണ്ടാക്കുന്നതിനാൽ ചൊറിച്ചിൽ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാം. തീവ്രതയുള്ള സാഹചര്യങ്ങളിൽ ഡോക്ടർമാർ സ്റ്റിറോയിഡുകളും ആന്‍റിബയോട്ടിക്കുകളും ശുപാർശ ചെയ്യാറുണ്ട്.


ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ സ്വിമ്മേഴ്സ് ഇച്ചിങ്ങിനെ പ്രതിരോധിക്കാൻ സാധിക്കും. മലിന ജലം നിറഞ്ഞതും സുരക്ഷിതമല്ലാത്തതുമായ ജലസ്രോതസ്സുകളില്‍ നീന്താതിരിക്കുക. ഒച്ചുകള്‍ നിറഞ്ഞ വെള്ളത്തില്‍ ഇറങ്ങുകയും നീന്തുകയും ചെയ്യാതിരിക്കുക. നീന്താൻ ഇറങ്ങും മുൻപ് ജലം ക്ലോറിനേറ്റ് ചെയ്തിട്ടുണ്ടോ തീരങ്ങളിൽ ഒച്ചുകൾ കാണപ്പെടുന്നുണ്ടോ എന്നീ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താം. നീന്തല്‍ കഴിയുന്ന ഉടന്‍, ചൂട് വെള്ളത്തില്‍ കുളിക്കുകയും ശരീരം വൃത്തിയായി തുടയ്ക്കുകയും ചെയ്യുന്നത് അണുബാധ ഉണ്ടാകുന്നത് തടയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (8 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (17 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (4 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends