Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...


യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്...

ഈ ഞണ്ടുകൾ പുരുഷന്മാരെ മാത്രം ആക്രമിക്കുന്നു ! പ്രോസ്റ്റേറ്റ് കാൻസർ എന്ന വില്ലനെ അറിയാം

28 DECEMBER 2017 06:57 PM IST
മലയാളി വാര്‍ത്ത

പുരുഷന്മാരിൽ കൂടുതലായി കണ്ടു വരുന്ന ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. സാധാരണയായി 60 വയസിനു മുകളിൽ പ്രായമുള്ളവരിലാണ് പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടു വരുന്നതെങ്കിലും, ഹോർമോൺ വ്യതിയാനങ്ങൾ, മാറി വരുന്ന ഭക്ഷണ ശീലങ്ങൾ എന്നിവയുടെ ഫലമായി 40 വയസിൽ താഴെയുള്ള ചുരുക്കം ചില പുരുഷന്മാരെയും ഈ അർബുദം ബാധിക്കുന്നതായി നിരീക്ഷണങ്ങൾ പറയുന്നു. പുരുഷന്മാരില്‍ മൂത്രസഞ്ചിക്കു തൊട്ടുതാഴെ മൂത്രനാളിയെ പൊതിഞ്ഞ് ഒരു കൊഴുപ്പ് പാളിക്കുള്ളിലായി സ്ഥിതി ചെയ്യുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി പുരുഷന്റെ പ്രത്യുല്പാദന അവയവങ്ങളിൽ പ്രധാനിയാണ്. ഗ്രന്ഥിയുടെ മധ്യഭാഗത്തു കൂടിയാണ് മൂത്രനാളി കടന്നു പോകുന്നത്.

സ്ഖലനനിയന്ത്രണം, സെമിനൽ ദ്രവങ്ങളുടെ ഉത്പാദനം, പുരുഷ ബീജത്തിന്റെ സുഗമമായ പ്രവർത്തനം എന്നിവ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ധർമങ്ങളിൽ ഉൾപ്പെടുന്നു. ശ്വാസകോശാർബുദം കഴിഞ്ഞാൽ പുരുഷന്മാരിൽ കാണപ്പെടുന്ന പ്രധാന അർബുദമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാൻസർ. ഏഴിൽ ഒരു പുരുഷന് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത ഉള്ളതായി പഠനങ്ങൾ പറയുന്നു. വളരെ സാവധാനം വളരുന്ന തരം അർബുദമാണെങ്കിലും ചില സന്ദർഭങ്ങളിൽ വളരെ വേഗത്തിൽ വ്യാപിക്കാനും ഇടയുണ്ട്. മറ്റെല്ലാ ക്യാൻസറുകളും പോലെ ആരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിൽസിച്ചാൽ രോഗി സുഖം പ്രാപിക്കും.

അർബുദ കാരണങ്ങൾ :


അമിതമായി മാംസാഹാരം ഭക്ഷണത്തിലുൾപ്പെടുത്തുന്നതും ഹോർമോണിലുണ്ടാകുന്ന മാറ്റങ്ങൾക്കുമൊപ്പം പാരമ്പര്യവും പ്രോസ്റ്റേറ്റ് കാൻസർ ബാധിക്കുന്നതിന് കാരണമാകാറുണ്ട്. പ്രോസ്റ്റേറ്റ് കാൻസർ രോഗികൾ പച്ചക്കറി വളരെ കുറച്ച് കഴിക്കുന്നവരാണെന്ന കണ്ടെത്തലുകളും നിലനിൽക്കുന്നുണ്ട്. ഇവയ്ക്കു പുറമെ പ്രോസ്റ്റേറ്റ് അർബുദത്തിലേക്ക് നയിക്കുന്ന കൃത്യമായ ഒരു കാരണം കണ്ടെത്താനായിട്ടില്ല. അടുത്ത ബന്ധുക്കൾ പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചിട്ടുള്ളവരാണെങ്കിൽ അർബുദ സാധ്യത പത്ത് ശതമാനത്തോളം വർധിച്ചിരിക്കും.

ലക്ഷണങ്ങളും അർബുദ നിർണയ മാർഗവും :

സാധാരണയായി അഞ്ച് വർഷത്തോളം ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കാതെ പ്രോസ്റ്റേറ്റ് അർബുദം രോഗികളെ കീഴ്പ്പെടുത്താറാണ് പതിവ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളില്‍ നിന്നും വളരുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍, പ്രോസ്റ്റെറ്റിസ് എന്ന ഗ്രന്ഥി വീക്കത്തിൻറെ അതേ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ രോഗനിർണയത്തിൽ ബുദ്ധിമുട്ടുകൾ ഏറെയാണ്. ഇടയ്ക്കിടെയുള്ള മൂത്രംപോക്ക്, അമിതമായി മൂത്രശങ്ക തോന്നുക, മൂത്രത്തിൽ രക്തം കാണപ്പെടുക, മൂത്രതടസ്സം, രക്തംകലര്‍ന്ന ബീജവിസര്‍ജനം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഗ്രന്ഥിക്കകത്ത് കാണപ്പെടുന്നവ, ഗ്രന്ഥിക്കുചുറ്റുമായി വ്യാപിച്ചിട്ടുള്ളവ, ബാഹ്യമായി ബാധിച്ചവ എന്നിങ്ങനെ മൂന്നു തരം പ്രോസ്റ്റേറ്റ് ക്യാന്‍സറുകൾ കണ്ടെത്തിയിട്ടുണ്ട്. സ്കാനിങ്, ബയോപ്സി, രക്തപരിശോധന തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ രോഗ നിർണയം സാധ്യമാണ്.പ്രാരംഭദശയില്‍തന്നെ കണ്ടെത്തി മെച്ചപ്പെട്ട ചികിത്സ നല്കാനായാൽ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മൂലമുള്ള മരണം ഒഴിവാക്കാനാകും.

ചികിത്സ

പി.എസ്.എ, ഡി.ആർ.തുടങ്ങിയ ടെസ്റ്റുകൾ പ്രോസ്റ്റേറ്റ് അർബുദം കണ്ടെത്തുന്നതിൽ സുപ്രധാനമാണ്. രോഗദശ അനുസരിച്ച് റേഡിയേഷന്‍ തെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, പ്രോസ്റ്റേറ്റക്ടമി സര്‍ജറി, കീമോതെറാപ്പി എന്നീ ചികിത്സ രീതികളാണ് അവലംബിക്കാറ്. റോബോട്ടിക് സർജറി, കീഹോൾ സർജറി മുതലായ ആധുനിക ശസ്ത്രക്രിയ മാർഗ്ഗങ്ങളും ഇന്ന് നിലവിലുണ്ട്. ഹോർമോൺ ചികിത്സയിലൂടെ ഒരു പരിധി വരെ അർബുദത്തെ നിയന്ത്രിച്ചു നിർത്താനാകും. ഹോർമോൺ പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനാൽ ഹോർമോൺ തടയാനുള്ള മരുന്നുകൾ ഉപയോഗിക്കുകയോ ശസ്ത്രക്രിയയിലൂടെ വൃഷണങ്ങൾ നീക്കം ചെയ്യുകയോ വേണ്ടി വരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (7 minutes ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (13 minutes ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (14 minutes ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (22 minutes ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (29 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (41 minutes ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (52 minutes ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (1 hour ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (1 hour ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (1 hour ago)

പ്രതീക്ഷയേകി ഇസ്രോ  (1 hour ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (1 hour ago)

വിവാദ കത്ത് തയാറാക്കിയത് മേയറോ?  (1 hour ago)

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്  (1 hour ago)

യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുള  (1 hour ago)

Malayali Vartha Recommends