Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസിഡിറ്റി വില്ലനാകുമ്പോൾ

05 MARCH 2018 05:02 PM IST
മലയാളി വാര്‍ത്ത

ഭക്ഷണം കഴിച്ചശേഷം പുളിച്ചു തികട്ടുന്നത് പലരെയും അസ്വസ്ഥരാക്കുന്ന ഒരു ദഹന പ്രശ്നമാണ്. അസമയത്തുളള ഭക്ഷണം, മാനസിക സംഘർഷമുള്ളപ്പോൾ ഭക്ഷണം കഴിക്കുന്നത് , പുളി, എരിവ്, അച്ചാറുകൾ ഇവയുടെ അമിതോപയോഗം, ഭക്ഷണത്തിെൻറ ഇടയിലുള്ള വെള്ളം കുടി, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെയും ബേക്കറി പലഹാരങ്ങളുടെയും സ്ഥിരമായ ഉപയോഗം ഇവയെല്ലാം പുളിച്ചു തികട്ടൽ ഉണ്ടാക്കുന്നതിനുള്ള കാരണങ്ങളാണ്. ചുവന്ന ഇറച്ചിയില്‍ ട്രാന്‍സ്ഫാറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ദഹിക്കാന്‍ ബുദ്ധിമുട്ടായതു കാരണം ഇതും ദഹനപ്രശ്‌നങ്ങളും പുളിച്ചു തികട്ടലും ഉണ്ടാക്കും.

അമിതവണ്ണം, പുകവലി, ആസ്മ, കുടവയർ പ്രത്യേകിച്ചും മേൽവയറിന്റെ വലുപ്പം, പ്രമേഹം, ഭക്ഷണം ദഹിക്കാനുള്ള കാലതാമസം തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും പുളിച്ചു തികട്ടലും അസിഡിറ്റിയും വരാൻ സാധ്യത കൂടുതലാണ്

ഈ കാരണങ്ങളെ ഒഴിവാക്കലും ചിട്ടയായതും ശുചിയുള്ളതും അപ്പപ്പോൾ ഉണ്ടാക്കി എടുക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കേണ്ടതും ഈ രോഗത്തെ മാറ്റി നിർത്താൻ ഒരു പരിധിവരെ സഹായിക്കും.

 

മരുന്നുകളേക്കാള്‍ ഫലം ചെയ്യുന്നതാണ് ചില വീട്ടുപരിഹാരങ്ങള്‍ . ദിവസവും രാവിലെ നല്ല ശുദ്ധജലത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് പാകത്തിന് ഉപ്പും ചേർത്ത് സേവിക്കുന്നത് ഈ രോഗത്തിന് ശമനമുണ്ടാക്കും. ജീരകം, അയമോദകഗുളിക, വെളുത്തുള്ളി, പുതിന, ഇഞ്ചി എന്നീ വീട്ടൌഷധങ്ങളും ആശ്വാസം നല്‍കും. ഇഞ്ചി ശ്ലഷ്മത്തിന്‍റെ ഉല്‍പാദനം വര്‍ധിപ്പിച്ച് ആസിഡിന്‍റെ രൂക്ഷതയില്‍ നിന്നു രക്ഷിക്കും. ദഹനത്തിനും സഹായകരമാണ്. പുതിനയിട്ടു തിളപ്പിച്ച വെള്ളം പുളിച്ചു തികട്ടല്‍ മൂലമുള്ള പൊള്ളലും എരിച്ചിലും കുറയ്ക്കും. വെളുത്തുള്ളിയിലെ ഘടകങ്ങള്‍ കൂടുതല്‍ അളവില്‍ ഉമിനീരുല്‍പാദിപ്പിക്കാന്‍ ഇടയാക്കും. ജീരകം ദഹനത്തിനു ഗുണകരം. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും.

അസ്വസ്ഥത കുറയുന്നില്ലെങ്കിലോ നെഞ്ചുവേദന നീണ്ടുനില്‍ക്കുകയാണെങ്കിലോ ഡോക്ടറെ കാണാന്‍ മടിക്കരുത്.

ചെറിയ അളവില്‍ ദിവസം പലതവണ ഭക്ഷണം കഴിക്കുന്നതു നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കുറയ്ക്കും. ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിക്കണം. ധൃതിയില്‍ കഴിക്കുമ്പോള്‍ ധാരാളം വായു ഉള്ളിലേക്കു കടക്കാനും ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകാനുമിടയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (7 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (17 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (23 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (29 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (38 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (52 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

Malayali Vartha Recommends