Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....


സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?


കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...


വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...


ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

വൃക്ക രോഗ ലക്ഷണങ്ങള്‍ തുടക്കത്തിലേ അറിയാതെ പോകുന്നത് അപകടം

10 MARCH 2018 06:14 PM IST
മലയാളി വാര്‍ത്ത

പ്രവാസികളില്‍ വൃക്ക രോഗങ്ങള്‍ കൂടുന്നുവെന്ന് പഠനം. ഗള്‍ഫില്‍ ചൂടില്‍ ജോലിചെയ്യുന്നതും വേണ്ടത്ര വെള്ളം കുടിക്കാത്തതും കാരണമാണു ശരീരത്തിലെ യൂറിക് ആസിഡ് ഉയര്‍ന്ന് പ്രവാസികളില്‍ വൃക്കരോഗങ്ങള്‍ കൂടുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് നെഫ്രോളജി കണ്ടെത്തിയത്.
ഗള്‍ഫ് മേഖലയിലെന്നല്ല ലോകത്താകമാനംതന്നെ വൃക്കരോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുകയാണ് .ഇതിനു പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിലും ഭക്ഷണശീലത്തിലുമുണ്ടായ മാറ്റങ്ങളാണെന്ന് എത്രപേര്‍ക്ക് അറിയാം? പ്രോട്ടീന്‍ ഉപയോഗം കൂടിയതും പ്രവാസികളില്‍ രോഗം വര്‍ധിക്കാന്‍ കാരണമായി. ഇറച്ചി, മത്സ്യം, കടല, പരിപ്പ് തുടങ്ങിയവ കൂടുതലായി കഴിക്കുന്നതിനാലാണു യൂറിക് ആസിഡ് ഉയരുന്നത്. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകള്‍ വാങ്ങിയുള്ള അമിത ഉപയോഗവും വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു
സാധാരണ ഏറ്റവുമധികം വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നത് പ്രമേഹം, രക്താതിസമ്മര്‍ദം മുതലായ രോഗങ്ങള്‍ മൂലമാണ്. ഇവയെല്ലാം ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ സർവ്വ സാധാരണമാണ്. വ്യായാമക്കുറവ്, അമിത സംഘർഷം, പുകവലി, അനാരോഗ്യകരമായ ഭക്ഷണ രീതി എന്നിവയെല്ലാം വൃക്ക രോഗത്തിന് കാരണമാകുന്നു
വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാകുന്നതിനു കാരണമാകുന്നത്. ഏതായാലും അധികമാരും അറിയപ്പെടാതെ പോകുന്ന 14 വൃക്ക രോഗ ലക്ഷണങ്ങള്‍ ചുവടെ കൊടുക്കുന്നു...
വൃക്ക രോഗികളുടെ എണ്ണം ഏറിവരുകയാണ്. മുക്കിന് മുക്കിന് ഡയാലിസിസ് സെന്ററുകള്‍ കൂണുപോലെ മുളയ്‌ക്കുമ്പോള്‍, വൃക്ക രോഗത്തിന് കാരണമാകുന്നത് നമ്മുടെ ജീവിതശൈലിയിലും ഭക്ഷണശീലത്തിലുമുണ്ടായ മാറ്റങ്ങളാണെന്ന് എത്രപേര്‍ക്ക് അറിയാം? വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്.
പ്രധാനപ്പെട്ടതും എന്നാൽ അധികമാരും ശ്രദ്ധിക്കാത്തതുമായ 14 വൃക്ക രോഗ ലക്ഷണങ്ങള്‍ ഇവയാണ്
1, മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍
വൃക്ക രോഗത്തിന്റെ അടിസ്ഥാന ലക്ഷണങ്ങളാണ് മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. മൂത്രത്തിന്റെ അളവ് കുറയുക, ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. മൂത്രത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത്, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും, എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. എന്നിരുന്നാലും രാത്രി സമയങ്ങളില്‍ ഇടയ്‌ക്കിടെ മൂത്രമൊഴിക്കുന്നതും, ദീര്‍ഘനേരം മൂത്രം ഒഴിക്കാതിരിക്കുന്നതും വൃക്ക രോഗത്തിന്റെ തുടക്കത്തിലുള്ള ലക്ഷണമാണ്.
2, മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട്, വേദന
മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വേദന ഉളവാകുന്നതും വൃക്കരോഗം ഉണ്ടാക്കുന്ന അണുബാധയുടെ ലക്ഷണമാകും. മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ വൃക്കകളെ ബാധിക്കുമ്പോള്‍, കടുത്ത പനിയും പുറംവേദനയും ഉണ്ടാകും.
3, മൂത്രത്തില്‍ രക്തം കാണപ്പെടുക
മൂത്രത്തില്‍ രക്തം കാണപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്‌ടറെ കാണുക. ഇത് വൃക്കകള്‍ തകരാറിലാണെന്നതിന്റെ ലക്ഷണമാണ്.
4, പതയും നുരയുമുള്ള മൂത്രം
വൃക്കകള്‍ തകരാറിലാകുമ്പോള്‍, ഒരാളുടെ ശരീരത്തില്‍നിന്ന് പ്രോട്ടീന്‍ നഷ്‌ടപ്പെടുക വഴിയാണ് മൂത്രം പതയും നുരയുമായി കാണപ്പെടുന്നത്.
5, ശരീരത്തിലും മുഖത്തും നീര്‍ക്കെട്ട്
ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും നീക്കം ചെയ്യുകയാണ് വൃക്കകളുടെ ജോലി. എന്നാല്‍ വൃക്ക രോഗം കാരണം ഇത് സാധിക്കാതെ വരുമ്പോള്‍, ആവശ്യമില്ലാത്ത ജലവും ലവണങ്ങളും ശരീരത്തില്‍ അടിഞ്ഞുകൂടുക വഴിയാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.
6, കടുത്ത ക്ഷീണവും വിളര്‍ച്ചയും ബലക്കുറവും
വൃക്കകള്‍ ഉല്‍പാദിപ്പിക്കുന്ന എറിത്രോപൊയ്റ്റിന്‍ എന്ന ഹോര്‍മോണാണ് ചുവന്ന രക്താണുക്കളെ, ഒക്‌സിജന്‍ വഹിക്കാന്‍ പര്യാപ്‌തമാക്കുന്നത്. വൃക്കകള്‍ പരാജയപ്പെടുന്നതോടെ, ഈ ഹോര്‍മോണിന്റെ ഉല്‍പാദനം നിലയ്‌ക്കുകയും, തല്‍ഫലമായി ശരീരത്തിലെ ചുവന്നരക്താണുക്കളുടെ അളവ് കുറയുകയും ചെയ്യുന്നു. ഇത് വിളര്‍ച്ചയ്‌ക്കും ക്ഷീണത്തിനും ശരീരത്തിന്റെ ബലക്കുറവിനും കാരണമാകുന്നു.
7, തലകറക്കവും ഏകാഗ്രത കുറവും
മേല്‍പ്പറഞ്ഞ കാരണം കൊണ്ട്, രക്താണുക്കള്‍ ചുരുങ്ങുന്നതോടെ, തലച്ചോറിന് ആവശ്യമായ ഓക്‌സിജന്റെ അളവ് കുറയുന്നു. ഇത് തലകറക്കത്തിനും ഏകാഗ്രത കുറയാനും ഇടയാക്കുന്നു.
8, എപ്പോഴും പനിയും വിറയലും അനുഭവപ്പെടുക
ചൂടുള്ള കാലാവസ്ഥയിലും ശരീരം തണുത്തുവിറയ്‌ക്കുകയും പനിയും അനുഭവപ്പെടുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണമാണ്. വൃക്കയിലെ അണുബാധ അഥവാ, പൈലോനെഫ്രൈറ്റിസ് എന്ന അവസ്ഥ കാരണമാണ് ഇങ്ങനെ പനിയും വിറയും അനുഭവപ്പെടുന്നത്.
9, ത്വക്ക് രോഗവും ചൊറിച്ചിലും
വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണമാണ് ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകുന്നത്.
10, വായനാറ്റവും ലോഹരുചിയും
വൃക്കകള്‍ തകരാറിലാകുമ്പോള്‍, രക്തത്തിലെ യൂറിയയുടെ അളവ് കൂടുന്നു. ഈ യൂറിയ പിന്നീട് അമോണിയയായി ഉമിനീരില്‍ എത്തുകയും, വായനാറ്റം അനുഭവപ്പെടുകയും ചെയ്യുന്നു. വായില്‍ ലോഹത്തിന്റെ രുചി അനുഭവപ്പെടുന്നതും ഇതുകാരണമാണ്.
11, ഓര്‍ക്കാനവും ഛര്‍ദ്ദിലും
വൃക്കകള്‍ തകരാറിലാകുന്നതുവഴി, രക്തത്തില്‍ മാലിന്യവും ലവണങ്ങളും അടിയുന്നതുകാരണം തുടര്‍ച്ചയായി ഓര്‍ക്കാനവും ഛര്‍ദ്ദിലും ഉണ്ടാകും.
12, ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക
വൃക്കകള്‍ തകരാറിലാകുമ്പോള്‍, ശരീരത്തില്‍ മാലിന്യങ്ങളും വിഷവസ്‌തുക്കളും അടിയുന്നു. അതുകൊണ്ടാണ് ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക. കഴിക്കുന്ന ഭക്ഷണത്തിന് രുചി അനുഭവപ്പെടുകയുമില്ല.
13, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
വൃക്കരോഗം മൂലം വിളര്‍ച്ച ഉണ്ടാകും. ഇത് ശരീരത്തിലേക്ക് എത്തിക്കുന്ന ഓക്‌സിജന്റെ അളവ് കുറയ്‌ക്കുന്നു. കൂടാതെ ശ്വാസകോശത്തില്‍ ചിലതരം ദ്രവങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഇത്തരം കാരണങ്ങളാല്‍, ശ്വാസോച്ഛാസം ഏറെ ബുദ്ധിമുട്ടേറിയതാകുന്നു.
14, പുറംഭാഗത്ത് വേദന
നടുവിന്റെ താഴെനിന്ന് മുകളിലേക്ക് അനുഭവപ്പെടുന്ന വേദന വൃക്ക രോഗത്തിന്റെ ലക്ഷണമാണ്. വൃക്കയില്‍ കല്ല് ഉണ്ടാകുമ്പോഴും, മൂത്രത്തിലെ അനുബാധ ഉണ്ടാകുമ്പോഴും ഈ വേദന ഉണ്ടാകും. വൃക്കകളില്‍ ദ്രവങ്ങള്‍ നിറഞ്ഞു മുഴകള്‍ ഉണ്ടാകുമ്പോഴും ഈ വേദന അനുഭവപ്പെടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്വാസം.... വായു മലിനീകരണം രൂക്ഷമായിരുന്ന ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ട നിലയിൽ... നിയന്ത്രണങ്ങളിൽ ഇളവ്, സ്‌കൂളുകൾ തുറന്നു  (22 minutes ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം...  (31 minutes ago)

മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം... കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (40 minutes ago)

സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിൾ തകരാർ.... പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം...  (1 hour ago)

രാഷ്ട്രപതി ദ്രൗപതി മുർമു 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.... ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും  (1 hour ago)

മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ.... മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്  (2 hours ago)

കേന്ദ്ര പദ്ധതികളിൽ കേരളത്തിന് 'പൈലറ്റ് സ്റ്റേറ്റ്' പദവി നൽകി പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ...  (2 hours ago)

ഗൾഫിൽ ജോലി നഷ്ട്ടപ്പെട്ടോ ? പ്രവാസികൾ ഈ 7 കാര്യങ്ങൾ അറിയണം ..... ഒരു തെറ്റായ തീരുമാനം ജീവിതം തകർക്കരുത്  (2 hours ago)

ഹൃദയം പണിമുടക്കിയോ ? സ്ത്രീകളുടെ ഹൃദയത്തിന് പ്രായമാകാൻ തുടങ്ങുന്നത് 30 കളുടെ അവസാനത്തിൽ !!  (2 hours ago)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അക്വാൻ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് നാളെ ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ കരതൊടാൻ സാധ്യത  (2 hours ago)

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്.... എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

  ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി നിയമനം  (2 hours ago)

അച്ഛനമ്മമാരെ സ്നേഹിക്കുന്ന മക്കളും പ്രായമായാലും ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്തവരും ഈ വീഡിയോ ശ്രദ്ധിച്ചു കാണുക  (2 hours ago)

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവ്....  (3 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി....  (3 hours ago)

Malayali Vartha Recommends