Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

വെരിക്കോസ് വെയിൻ; നിസ്സാരമായി കാണരുത് -തുടക്കത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

03 APRIL 2018 05:12 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ ഏറെക്കുറെ സർവ്വ സാധാരണമായി തീർന്നിട്ടുണ്ട് വെരിക്കോസ് വെയ്ൻ എന്ന രോഗം. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും നിന്നു ജോലി ചെയ്യുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്.

ചര്‍മ്മത്തിന് തൊട്ടുതാഴെയുള്ള സിരകള്‍ തടിച്ച് പിണഞ്ഞുകിടക്കുന്ന അവസ്ഥയാണ് ഇത്. പൊതുവെ ജീവഹാനി വരുത്തുന്ന 'കേമൻ' അസുഖങ്ങളുടെ പട്ടികയിൽ പെടാത്തതു കൊണ്ടാകണം ആരംഭത്തിൽ ആരും ഇതത്ര ഗൗരവമായി എടുക്കാറില്ല. ഏറെ വേദനയും മറ്റ് ആസ്വാസ്ഥ്യങ്ങളുമുണ്ടാക്കുന്ന ഒരു രോഗമാണ് ഇത്. പലപ്പോഴും രോഗിയെ മാത്രമല്ല കുടുംബാംഗങ്ങളെക്കൂടി വിഷമത്തിലാക്കുന്ന ഒരസുഖമാണ് ഇത് .

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ അശുദ്ധ രക്തത്തെ ഹൃദയത്തിൽ എത്തിക്കുന്ന രക്തക്കുഴലുകളാണ്‌ ധമനികൾ. ഇതിൽ വീർത്ത്‌, തടിച്ച്‌ ചുരുണ്ട്‌ കാണപ്പെടുന്നതാണ്‌വെരിക്കോസ്‌ വെയിനുകൾ . 

കാലുകളിലും പാദങ്ങളിലുമാണ് കൂടുതലും ഉണ്ടാകുന്നത്. ദീര്‍ഘനേരം നില്‍ക്കുന്നതും നടക്കുന്നതും മൂലം കാലുകള്‍ക്ക് സമ്മര്‍ദ്ധമുണ്ടാകുന്നത് വെരിക്കോസ് വെയിനിന്നു കാരണമാകുന്നു

ഇത് പലപ്പോഴും അങ്ങേയറ്റം എത്തിയതിനു ശേഷമാണ് പലരും ചികിത്സിക്കുന്നതിനായി എത്തുന്നത്. എന്നാല്‍ അപ്പോഴേക്കും പല ചികിത്സകളും ഫലപ്രദമാകാതെ പോകുന്ന അവസ്ഥയാണ് കാണാറുള്ളത്. വെരിക്കോസ് വെയ്ൻ പൂർണമായി ചികിൽസിച്ചു മാറ്റാം എന്ന അവകാശ വാദങ്ങൾ ഏറെ പഴകിയ അവസ്ഥയിൽ ഫലപ്രദമല്ലെങ്കിലും രോഗികള്‍ക്ക് ആശ്വാസം നല്‍കി സാധാരണ രീതിയിലേക്ക് മടങ്ങിവരാന്‍ ഉതകുന്നചികിത്സാ രീതികൾ ഇപ്പോള്‍ ലഭ്യമാണ്

ജീവിതശൈലീ മാറ്റങ്ങളിലൂടെ കുറെയൊക്കെ വെരിക്കോസ് വെയ്ൻ നിയന്ത്രിക്കാം .വെരിക്കോസ് വെയിനിന് പരിഹാരം കാണാന്‍ പല വിധത്തിലുള്ള വീട്ടു വൈദ്യങ്ങളും ഉണ്ട്. ഉദാഹരണത്തിന് പച്ചത്തക്കാളി കഴിക്കുന്നത് വെരിക്കോസ് വെയിനിന് പരിഹാരം ആയി പറയുന്നുണ്ട്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍, ഒലീവ് ഓയില്‍ എന്നിവയും വെരിക്കോസ് വെയിനിന് പരിഹാരമായി ഉപയോഗിക്കുന്ന വീട്ടു മരുന്നുകൾ ആണ്. ദിവസവും വെളുത്തുള്ളി ഉപയോഗിക്കുന്നത് ശീലമാക്കുന്നതും നല്ലതാണ്.
ദിവസവും വ്യായാമം ചെയ്യുന്നത് മസിലിന് ഉറപ്പ് നല്‍കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകായും ചെയ്യും. വെരിക്കോസ് വെയിന്‍ ഉണ്ടെങ്കിലും കാലിന് നന്നായി വ്യായാമം നല്‍കണം. ഇല്ലെങ്കില്‍ ഇതിന്റെ സാധ്യത ഇല്ലാതാക്കാനും കാലിന് വ്യായാമം നല്‍കാം.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം.ശരീരത്തിന്റെ അമിതഭാരം കുറക്കണം.അമിതഭാരം ഉള്ളവരുടെ കാലിലെ ഞരമ്പുകള്‍ക്ക് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുന്നു. കുടുംബത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ ഇടയ്ക്ക് പരിശോധന നടത്തുന്നത് നല്ലതാണ്.

ശസ്ത്രക്രിയയും ഈ അസുഖത്തിന് ഫലപ്രദമാണ്. പ്രശ്നം സൃഷ്ടിക്കുന്ന ഞരമ്പുകള്‍ നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ഞരമ്പുകള്‍ നീക്കം ചെയ്യുന്നത് രക്ത ചംക്രമണത്തെ ബാധിക്കില്ല. കാലുകളിലെ മറ്റ് ഞരമ്പുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് മൂലമാണിത്. ലേസർ തെറാപ്പിയും വെരിക്കോസ്‌ വെയിൻ നശിപ്പിക്കുന്നതിനുളള ഫലപ്രദമായ ഒരു ചികിത്സാരീതിയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (3 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (3 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (3 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (3 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (3 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (3 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (4 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (4 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (4 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (4 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (4 hours ago)

പ്രതീക്ഷയേകി ഇസ്രോ  (4 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends