ചുംബനം ആരോഗ്യത്തിനു നല്ലതാണോ? ചുംബിക്കും മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കണം
ചുംബനം ആരോഗ്യത്തിനു വളരെ നല്ലതാണെന്നും അതിലൂടെ പരസ്പരമുള്ള സ്നേഹം വര്‍ദ്ധിക്കുമെന്നും പല തരത്തിലുള്ള പഠനങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ചുംബനത്തെക്കുറിച്ചുള്ള പഠനം ഞെട്ടിപ്പിക്കുന്നതാണ്. പരസ്പരം ചുംബിക്കുന്നത് എപ്സൈറ്റന്‍ ബാര്‍ വൈറസ് എന്ന രോഗാണു നമ്മുടെ ശരീരത്തില്‍ എത്താന്‍ കാരണമാകുമത്രെ.
ഏഴു രോഗങ്ങളെ ക്ഷണിച്ചുവരുത്താന്‍ കഴിവുള്ള രോഗാണു ആണ് ഇത് എന്ന് സിന്‍സിനാറ്റി ഹോസ്പ്റ്റിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നു. എന്നാല്‍ മുമ്പും ഇത്തരത്തില്‍ ചില പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. റുമാറ്റിക് ആര്‍ത്രറൈറ്റിസ്, ജുവൈനല്‍ ഇഡിയോപതിക്ക് ആര്‍ത്രറൈറ്റിസ് തുടങ്ങിയ രോഗങ്ങളടക്കം ടൈപ്പ് 1 ഡയബറ്റിക്സ് വരെ ചുംബനത്തിലുടെ പകര്‍ന്നേക്കാം എന്നു കണ്ടെത്തിരുന്നു.
എപ്സൈറ്റന്‍ ബാര്‍ വൈറസ് വ്യക്തികളുടെ ഡി എന്‍ എയില്‍ വരെ മാറ്റങ്ങള്‍ വരുത്തി ജനിതക രോഗങ്ങള്‍ രൂക്ഷമാക്കാനും ഈ വൈറസുകള്‍ കാരണമായേക്കാം എന്നു പഠനം പറയുന്നു. ചുംബനത്തിലൂടെ പകരുന്ന ഈ വൈറസുകള്‍ ശരീരത്തില്‍ തന്നെ നിലനില്ക്കും. എന്നാല്‍ പെട്ടന്നൊന്നും ഇവ ആരോഗ്യത്തെ ബാധിക്കില്ല. കാലങ്ങള്‍ കഴിയുമ്ബോള്‍ മാത്രമാണ് ഇവ പ്രവര്‍ത്തിച്ച് ആരോഗ്യനിലയെ ബാധിക്കുകയുള്ള എന്നു ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.
അമിതക്ഷീണം, തൊണ്ടയില്‍ രൂക്ഷമായ വേദന, ഇടയ്ക്കിടെ ഉള്ള പനി എന്നിവയാണ് ഈ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ ഡി എന്‍ എയില്‍ ഉണ്ടാകുന്ന തന്മാത്രകളുടെ സാധാരണ പ്രവര്‍ത്തനത്തെ ഇവ ബാധിക്കുന്നു. ഇത് ന്യൂറോണുകള്‍ തമ്മിലുള്ള വിനിമയത്തെ തകിടം മറക്കുകയും ശരീരത്തിന്റെ തുലനാവസ്ഥ തകര്‍ക്കുകയും ചെയ്യും. എന്നും പറഞ്ഞു ആരും ചുംബിക്കാതിരിക്കില്ല. എങ്കിലും ശുചിത്വപൂര്‍ണ്ണാമയി ചുംബിക്കുക എന്ന നിര്‍ദേശമാണ് ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത്.
https://www.facebook.com/Malayalivartha