Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ഹൈപ്പർ തൈറോയ്ഡിന്റെ ലക്ഷണങ്ങൾ , പരിഹാരങ്ങൾ എന്നിവയെക്കുറിച്ചറിയൂ.......

26 APRIL 2018 02:31 PM IST
മലയാളി വാര്‍ത്ത

തൈറോയ്ഡ് പ്രശ്നങ്ങൾ ഇന്നത്തെക്കാലത്തു സാധാരണയാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം ശരിയായി നടക്കാത്തതു തന്നെയാണ് തൈറോയ്ഡ് പ്രവർത്തനങ്ങളിലെ അപാകതകൾക്കു കാരണമാകുന്നത്.കഴുത്തില്കാണുന്ന ചെറിയൊരു ഗ്രന്ഥിയാണ് തൈറോയ്ഡ് .

തൈറോയ്ഡ് ഹോർമോൺ ഉത്പാദനമാണ് ഇതിന്റെ മുഖ്യധർമ്മം .ഇതുവേണ്ട വിധത്തിൽ പ്രവർത്തിക്കാതിരിക്കുമ്പോഴാണ് തെറോയ്ഡ് പ്രശ്നങ്ങളുണ്ടാകുന്നത്.ഭക്ഷണവും ജീവിതരീതികളുമല്ലാത്ത ചില നിത്യോപയോഗ വസ്തുക്കളും തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിയ്ക്കുന്നുണ്ട് പ്ലാസ്റ്റിക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്.പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിയ്ക്കുന്ന ഭക്ഷണവും വെളളവും ഉപയോഗിയ്ക്കുന്നതും ഭക്ഷണം പ്ലാസ്റ്റിക് പത്രങ്ങളിൽ ചൂടാക്കുന്നതുമെല്ലാം ദോഷം ചെയ്യും.

ഭക്ഷണത്തിലും മറ്റു ചില കാര്യങ്ങളിലും ശ്രദ്ധിച്ചാല് ഇതിനു പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. സ്ട്രെസ് പോലുള്ള കാര്യങ്ങൾ ഒഴിവാക്കുകയും വേണം. ഇതെല്ലാം മറ്റേത് ആരോഗ്യകാര്യങ്ങൾക്കുമെന്ന പോലെ തൈറോയ്ഡിനും ദോഷം ചെയ്യും.വ്യായാമവും ഇത്തരം പ്രശ്നങ്ങൾക്കുള്ള നല്ല പരിഹാരമാണ്. ഹോർമോൺ പ്രശ്നങ്ങൾ മാറാൻ വ്യായാമം നല്ലതാണ്. ഇത് പല ആരോഗ്യഗുണങ്ങളും നൽകും . അമിതവണ്ണം ഒഴിവാക്കുന്നതു വഴിയും തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം.ഹെപ്പറ്റൈറ്റിസ് സി പോലുള്ള ചില അണുബാധകൾ തൈറോയ്ഡിന് കാരണമാകാറുണ്ട്. ഇതിനു പുറമെ വിരൽ ഇന്ഫെക്ഷനുകളോ വെള്ളത്തിലടങ്ങിയിരിയ്ക്കുന്ന
ഫ്ളൂറൈഡ് തോത് അമിതമാകുന്നത് തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും.

തൈറോയ്ഡ് തന്നെ രണ്ടു വിധത്തിലുണ്ട്. ഹൈപ്പർ തൈറോയ്ഡ്, ഹൈപ്പോതൈറോയ്ഡ്. തൈറോയ്ഡ് ഉത്പാദനം കുറയുന്നതാണ് ഹൈപ്പോതൈറോയ്ഡിനു കാരണം. ഹോർമോൺ ഉത്പാദനം അധികരിയ്ക്കുന്നതാണ് ഹൈപ്പർ തൈറോയ്ഡിനു കാരണം. തൈറോയ്ഡ് പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. കാരണം ഹോർമോൺ പ്രവർത്തനങ്ങൾ കൂടുതലും മെനോപോസ് പോലുളള സന്ദർഭങ്ങൾ ഇതു പെട്ടെന്നു തകിടം മറയുന്നതും സ്ത്രീകളിലാണ്.സാധാരണ ഗതിയിൽ കൂടുതലായി കാണുന്നത് ഹൈപ്പോതൈറോയ്ഡാണ്. അതായത് തൈറോയ്ഡ് ഗ്രന്ഥികളുടെ ഉത്പാദനം വേണ്ട തീരിയില് നടക്കാതിരിയ്ക്കുക.

അതായ തൈറോക്സിന് ഉത്പാദനം വേണ്ടത്ര അളവുണ്ടാകാതിരിയ്ക്കുക. രണ്ടുതരം തൈറോയ്ഡ് ഉല്പാദത്തനത്തിനും മുഖ്യപങ്കു വഹിയ്ക്കുന്നത് അയോഡിനാണ്.ഹോർമോൺ അധികമായാലും പ്രശ്നമാണ്. ഇതാണ് ഹൈപ്പർ തൈറോയ്ഡിസത്തിനു കാരണമാകുന്നത്. ഇത് ശരീരത്തിൽ പലതരം പ്രശ് നങ്ങളുണ്ടാക്കും. ഹൈപ്പർ തൈറോയ്ഡ് ശരീരത്തിന്റെ ആകെയുള്ള അപചയപ്രക്രിയയെ ബാധിയ്ക്കും.ഹൈപ്പർ തൈറോയ്ഡിന് പല ലക്ഷണങ്ങളും ശരീരത്തിലുണ്ടാകും. ഇതെല്ലാം തന്നെ തൈറോയ്ഡ് പരിശോധനയ്ക്കു മുൻപ് തന്നെ ഈ പ്രശ് നമുണ്ടെന്നു സംശയിക്കാവുന്ന ഒന്നുമാണ്.

ഹൈപ്പർ തൈറോയ്ഡിന്റെ ലക്ഷണങ്ങൾ , പരിഹാരങ്ങൾ എന്നിവയെക്കുറിച്ചറിയൂ,


കഴുത്തിൽ മുഴയോ വീര്പ്പോ ഉണ്ടാകുന്നതാണ് ഹൈപ്പർ തൈറോയ്ഡിന്റെ ഒരു പ്രധാന ലക്ഷണം.തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന വ്യത്യസമാണ് ഇതിനു കാരണം. ഇതു കഴുത്തിൽ പിടിച്ചു നോക്കിയാൽ തന്നെ മനസിലാകും. ഗോയിറ്റര് എന്ന രോഗത്തിനും ഈ അവസ്ഥയുണ്ടാകാറുണ്ട്. വിശപ്പു കൂടുന്നത് എന്നാൽ ശരീരഭാരം അതുപോലെ കൂടില്ല, ഇത് ഹൈപ്പോതൈറോയ്ഡിലാണ് സംഭവിയ്ക്കുക. തടി ഇവിടെ വില്ലനാർത്ഥം . ഹൈപ്പോതൈറോയ്ഡുള്ളവർക്ക്‌ തടി കൂടുന്നത് സാധാരണയാണ്. ഹൈപ്പറിലും ഇതു സംഭവിയ്ക്കാമെങ്കിലും അത്രയ്ക്കു സാധാരണമല്ല. ആർത്തവചക്രത്തിൽ വ്യത്യാസമുണ്ടാകുന്നത് രണ്ടുതരം തൈറോയ്ഡിലും സംഭവിയ്ക്കാം. ഒന്നുങ്കിൽ ആർത്തവചക്രം നീണ്ടു നിൽക്കും അല്ലെങ്കിൽ വൈകി വരും. വയറിളക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ ഹൈപ്പർ തൈറോയ്ഡിന്റെ ലക്ഷണമാണ്.

കയ്യു വിറയ്ക്കുന്നതാണ് മറ്റൊരു ലക്ഷണം. മൂഡുമാറ്റം, പെട്ടെന്നു ദേഷ്യം വരിക, പെട്ടെന്നു ചൂടനുഭവപ്പെടുയെന്നിവയെല്ലാം ഹൈപ്പർ തൈറോഡിൽ സാധാരണ സംഭവിയ്ക്കുന്നതാണ്. ഉറക്കപ്രശ്നങ്ങൾ , അടിക്കടിയുള്ള മൂത്രശങ്ക എന്നിവയും ഹൈപ്പർ തൈറോയ്ഡ്പ്രശ്നങ്ങൾക്കുള്ള ലക്ഷണങ്ങളാണ്. ഇതുപോലെ മുടികൊഴിച്ചിൽ , വിയർക്കുക , മസിലുകളുടെ ശക്തി കുറയുക എന്നിവയും. ഹൈപ്പർ ; തൈറോയ്ഡുള്ളവർ ചില പ്രത്യേക ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് ഗുണം നൽകും . പ്രത്യേകിച്ചും അയോഡിന് ആഗിരണം കുറയ്ക്കുന്ന ഭക്ഷണങ്ങൾ . ബ്രൊക്കോളി, ക്യാബേജ്, റാഡിഷ്, കോൺഡ്ഫ്ലാവർ എന്നിവയെല്ലാം ഇത്തരത്തിലുള്ള ഭക്ഷണവസ്തുക്കളാണ്. സോയാബീൻ , ബീന്സ് തുടങ്ങിയ പയർ വര്ഗങ്ങള് ഹൈപ്പർതൈറോയ്ഡിന് ചേർന്ന ചില ഭക്ഷണങ്ങളാണ്. ഇവയും അയോഡിന് ആഗിരണം കുറയ്ക്കും. പഴവർഗങ്ങൾ, വേവിയ്ക്കാത്ത പച്ചക്കറികൾ ; എന്നിവയും ഇതിനു സഹായിക്കുന്ന ഭക്ഷണവസ്തുക്കളിൽ പെടും.

ഒമേഗ ത്രീ ഫാററി ആസിഡുകൾ കഴിയ്ക്കുന്നത ഹൈപ്പർ തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരവഴിയാണ്. മത്സ്യം, വാള്നട് പോലുള്ളവ കഴിയ്ക്കാം. വെളിച്ചെണ്ണ മറ്റൊരു പരിഹാരമാണ്. ഇതിലെ സ്വാഭാവിക ആസിഡുകൾ തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്. രണ്ടുതരം തൈറോയ്ഡുകൾക്കും ഇതു ഗുണം ചെയ്യും. ദിവസവും 2 ടേബിൾ സ്പൂൺ എക്സ്ട്രാവിർജിന് വെളിച്ചെണ്ണ അടുപ്പിച്ചു 2 മാസം കഴിച്ചാൽ ഗുണമുണ്ടാകും. കടൽ വിഭാഗങ്ങൾ ഹൈപ്പർ തൈറോയ്ഡുള്ളവർക്ക്‌ കുറയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും കക്കയിറച്ചി, സീവീഡ് തുടങ്ങിയവ. വെളുത്തുളളി, ഓട് സ്, കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയവ ഹൈപ്പർ തൈറോയ്ഡ് കഴിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. എന്നാല് ഹൈപ്പോതൈറോയ്ഡിന് ഇതു ഗുണം നൽകും .

ഇതുപോലെ കാപ്പി, കറുവാപ്പട്ട, ഇതുപോലുള്ള മസാലകൾ ; എന്നിവയും കഴിവതും ഒഴിവാക്കുക. ഇതും ഹൈപ്പർ തൈറോയ്ഡ് രോഗികൾ ശ്രദ്ധിയ് ക്കേണ്ട ഒന്നാണ്. അയോഡിന് ഗ്രന്ഥിയുടെ പ്രവർത്തനം വർധിപ്പിക്കും . ഇതുകൊണ്ടുതന്നെ അയോഡിന് അടങ്ങിയ ഉപ്പൊഴിവാക്കുക. കൊഴുപ്പുള്ള പാൽ ഹൈപ്പർ തൈറോയ്ഡുള്ളവർ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്. പകരം കൊഴുപ്പു നീക്കിയ സ്കിംഡ് മിൽക്ക് കുടിയ്ക്കാം.പാലിലെ കൊഴുപ്പ് കൂടുതൽ അയൊഡിന് ഉല്പാദിപ്പിയ്ക്കും. ഇത് തൈറോയ്ഡ് ഉല്പാദനം കൂടാൻ കാരണമാകും. പഞ്ചസാര, ഡെക് സട്രോസ്, ഫ്രക്ടോസ്, കോൺഷുഗർ തുടങ്ങിയവയെല്ലാം തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു.ഇത് ഹോർമോൺ ഉത്പാദനം അധികമാക്കുന്നു. ഇവയും നിയന്ത്രിയ്ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends