Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

വേർമിഫോം അപ്പന്റിക്‌സ്‌ എന്ന 'ഉപയോഗശൂന്യമായ അവയവം'; പക്ഷെ വില്ലനായേക്കാവുന്ന കൊലയാളി

27 APRIL 2018 03:54 PM IST
മലയാളി വാര്‍ത്ത

ഓര്‍ക്കാപ്പുറത്ത്‌ വേദനവരുകയും എത്രയും പെട്ടെന്ന്‌ വൈദ്യസഹായം തേടേണ്ടിവരുകയും ചെയ്യുന്ന ഒരു രോഗമാണ്‌ അപ്പന്റിസൈറ്റിസ്‌. പൊക്കിളിന്‌ താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ്‌ അപ്പന്റിക്‌‌സ്‌. മനുഷ്യ ശരീരത്തില്‍ ഈ അവയവത്തിന്‌ എന്തെങ്കിലും പ്രത്യേക ധര്‍മ്മമുള്ളതായി ഇതുവരെയുള്ള പഠനങ്ങളിലൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഈ അവയവം ഉണ്ടാക്കുന്ന പൊല്ലാപ്പാണെങ്കില്‍ സഹിക്കാന്‍ വയ്യാത്തതുമാണ്‌.

പ്രത്യേകിച്ച് മനുഷ്യ ശരീരത്തിന് ഒരു ഗുണവും ഇല്ലെങ്കിലും പല പൊസിഷനില്‍ തിരിഞ്ഞും മറിഞ്ഞും ഒളിച്ചിരുന്നുമൊക്കെ രോഗലക്ഷണങ്ങൾ വ്യത്യസ്‌തമാക്കാൻ കെൽപുള്ള കൊടുംഭീകരനാണു അപ്പന്റിക്‌‌സ്‌. രൂപം കൊണ്ട്‌ ഒരു പുഴുവിനെ അനുസ്‌മരിപ്പിക്കുന്ന ഈ അവയവത്തിൽ ഭക്ഷണപദാർഥങ്ങളോ വിസർജ്യവസ്തുക്കളോ കെട്ടിക്കിടന്ന് ഉണ്ടാകുന്ന രോഗാണുസംക്രമണ വീക്കമാണ് അപ്പെൻഡിസൈറ്റിസ്. കുടലിൽനിന്നും യാദൃച്ഛികമായി അപ്പെൻഡിക്സിനുള്ളിൽ കടന്നുകൂടുന്ന ഭക്ഷണമോ ബാഹ്യവസ്തുക്കളോ തരംഗരൂപത്തിലുള്ള ചലനങ്ങളാൽ, ('പെരിസ്റ്റാൾടിക്' ചലനങ്ങൾ) പരിപൂർണമായി പുറത്തുപോകാതിരിക്കുന്നു. ഇങ്ങനെ ഇതിനുള്ളിൽ കടന്നുവരുന്ന സാധനങ്ങളെ പുറന്തള്ളാൻ ഉപകരിക്കാത്ത ഏതു ഘടകവും അപ്പെൻഡിസൈറ്റിസിന് വഴിതെളിക്കും.

പൊക്കിളിന്‌ ചുറ്റും തുടങ്ങുന്ന വേദന, വയറിന്റെ വലതു താഴേക്കോണിൽ വേദന, അപ്പന്റിക്‌സിന്റെ പൊസിഷൻ മാറുന്നത് അനുസരിച്ചുള്ള വ്യത്യസ്‌ത വേദനകൾ, ഭക്ഷണവിരക്‌തി, ഛർദ്ദി, പനി എന്നിവ രോഗിക്ക് അനുഭവപ്പെടാം .
സാധാരണ നിലയിൽ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാതെ കുടൽമാലയുടെ കൂട്ടത്തിൽ കഴിഞ്ഞു കൂടുന്ന വിരൽ വലിപ്പമുള്ള ഈ അവയവത്തിൽ ഏതെങ്കിലും വിധത്തിൽ അണുബാധ ഉണ്ടായാൽ മേൽ പറഞ്ഞ ലക്ഷണങ്ങളുണ്ടാകും. ഈ പഴുപ്പും അണുബാധയും ഒരു പരിധിയിലേറെ പുരോഗമിച്ച്‌ അപ്പന്റിക്‌സിൽ ദ്വാരമുണ്ടായാൽ, വയറിനകത്തുള്ള ഒട്ടുമിക്ക അവയവങ്ങളെയും പൊതിഞ്ഞു പിടിക്കുന്ന പെരിട്ടോണിയം എന്ന ആവരണത്തിൽ ഒന്നടങ്കം അണുബാധ, ദുസ്സഹനീയമായ വേദന എന്നിവയും തുടർന്ന്‌ മരണം പോലും സംഭവിക്കാം. ഇതുകൊണ്ടാണ്‌ 'പെട്ടെന്ന്‌ ഓപ്പറേഷൻ വേണം' എന്ന്‌ ചില കേസുകളിൽ നിർബന്ധം പറയുന്നത്‌. അപ്പന്റിസൈറ്റിസ്‌ നമ്മുടെ ശരീരത്തിനു യാതൊരു ഉപകാരവും ഇല്ലെങ്കിലും ചിലപ്പോൾ ഉപദ്രവകാരിയായ ഒരു കൊലയാളിയാവാം എന്നർത്ഥം .

ആദ്യകാലങ്ങളിലെല്ലാം കുഞ്ഞുങ്ങളിലും മറ്റും ഈ രോഗം അപൂര്‍വ്വമായേ വന്നിരുന്നുള്ളു. എന്നാല്‍ ജീവിതശൈലീ മാറ്റവും അതിന്റെ ഭാഗമായി ഭക്ഷണ രീതിയില്‍വന്ന മാറ്റങ്ങളും ആ രോഗത്തിന്‌ പ്രായഭേദമില്ലാതാക്കിയിരിക്കുന്നു. പത്തു വയസ്സിനും ഇരുപത്‌ വയസ്സിനും ഇടയിലുള്ളവരിലാണ്‌ രോഗംവരാന്‍ കൂടുതല്‍ സാധ്യത.

രോഗം വരാനുള്ള പ്രധാന കാരണങ്ങള്‍ നാരുള്ള ഭക്ഷണത്തിന്റെ കുറവ്‌, ഭക്ഷണത്തിലെ അന്നജത്തിന്റെ ആധിക്യം എന്നിവയാണ്. അന്നപഥത്തിലുള്ള കീടങ്ങളും മാലിന്യങ്ങളും ഇതിനുള്ളിലെത്തിയാല്‍ അപ്പന്റിസൈറ്റിസ്‌ വരാം .ചില വൈറസുകളും അപ്പന്റിക്‌സിന്‌ ഉള്ളില്‍ കടന്ന്‌ രോഗത്തിന്‌ വഴിവയ്‌ക്കും . മലം അപ്പന്റിക്‌സന്റെ ഉള്ളില്‍ കടന്ന്‌ ഇതിന്റെ വായ്‌ ഭാഗം അടഞ്ഞുപോയാലും രോഗം വരാം

രോഗം വന്നുകഴിഞ്ഞാല്‍ എത്രയും പെട്ടന്ന്‌ ശസ്‌ത്രക്രിയ നടത്തി അപ്പന്റിക്‌സ്‌ എടുത്തുകളയുന്നതാണ്‌ നല്ലത്‌. വച്ചു താമസിപ്പിക്കാതെ വൈദ്യസഹായം തേടുകയെന്നതാണ്‌ പ്രധാനമായും ചെയ്യേണ്ടത്‌. അവയവം വീര്‍ത്ത്‌ പൊട്ടിയാല്‍ അതിലെ മാലിന്യങ്ങള്‍ വയറ്റില്‍ കലരുകയും മരണം വരെ സംഭവിക്കാനിടവരുകയും ചെയ്യും

താക്കോൽദ്വാര ശസ്‌ത്രക്രിയ വഴി തന്നെ മിക്കവാറും അപ്പന്റിക്‌സ്‌ എടുത്തു കളയാനാകുമെങ്കിലും ചിലപ്പോൾ വയറു തുറന്നുള്ള ശസ്‌ത്രക്രിയയിലേക്ക്‌ മാറേണ്ടി വന്നേക്കാം.

അപ്പന്റിസൈറ്റിസ്‌ എന്നു കരുതുന്ന പലതും അങ്ങനെ ആവണം എന്നും ഇല്ല ചെറിയ കുട്ടികളിൽ വയറിനകത്തുള്ള കഴലകൾ വീങ്ങുന്നത്‌ (mesentric adenitis), കുടലിൽ കെട്ട്‌ (intussusception) , സ്‌ത്രീകളിൽ കെട്ടുപിണഞ്ഞു പോയ അണ്‌ഢാശയം (torsion ovary), അരക്കെട്ടിനുള്ളിലെ അണുബാധ ( pelvic inflammatory disease), വലതുഭാഗത്തെ ട്യൂബൽ പ്രഗ്‌നൻസി, മൂത്രാശയ അണുബാധ, പ്രായമായവരിൽ വൻകുടലിലെ കാൻസർ എന്നിവയെല്ലാം അപ്പന്റിസൈറ്റിസിന്റെ മുഖംമൂടി അണിഞ്ഞ്‌ എത്താറുണ്ട്. രക്തപരിശോധന, മൂത്രപരിശോധന, അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്‌ എന്നിങ്ങനെയുള്ള രോഗപരിശോധനയിലൂടെ ഡോക്ടർക്ക് ചികിത്സ നിർദ്ദേശിക്കാനാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends