Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൂടുകാലത്തിൽ കാണുന്ന കൺകുരു അകറ്റാനുള്ള വഴികൾ ....

28 APRIL 2018 03:31 PM IST
മലയാളി വാര്‍ത്ത

ചൂടുകാലം കണ്ണ് രോഗങ്ങളുടെ കൂടെ കാലമാണ്. ചെങ്കണ്ണ്, കണ്ണ് ചൊറിച്ചിൽ തുടങ്ങി ചൂടുകാലത്തെ കണ്ണുരോഗങ്ങളുടേയും പട്ടികയും നീളുകയാണ്. ചൂടുകാലത്ത് മാത്രമല്ല, എക്കാലവും കണ്ണിന് വില്ലനാകുന്നത് കണ്കുരുവാണ്.


കണ്പോളയിലെ ഗ്രന്ഥിയില്ഉണ്ടാകുന്ന അണുബാധയാണ് നമ്മള് കൺകുരു എന്നു വിളിക്കുന്നത്.കണ്പോളയുടെ അരികില് കുരുക്കളോ തടിപ്പുകളോ പോലെ വേദനയോട് കൂടിയോ അല്ലാതെയോ കുരു രൂപപ്പെടാം.സാധാരണയായി ഇത് കണ്പോളയുടെ പുറത്താണ് കാണപ്പെടാറുള്ളത് എങ്കിലും ചിലപ്പോൾ കണ്പോളകളുടെ അകത്തും പ്രത്യക്ഷപ്പെടാറുണ്ട്. കണ്കുരു ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയുമോ ബാധിക്കാമെങ്കിലും അത് കാഴ്ചയെ തടസ്സപ്പെടുത്താറില്ല.


കൺകുരു ഉണ്ടാകാൻ നമുക്ക് പല കാരണങ്ങളുണ്ടാകാം.സ്ഥിരമായി കണ്ണട ഉപയോഗിക്കേണ്ടവര് കണ്ണട വയ്ക്കാതിരുന്നാലും തലയിലെ താരനും പ്രമേഹം നിയന്ത്രിക്കാത്തതുമെല്ലാം കുരുവിന് കാരണമാകാറുണ്ട്. എങ്കിലും പ്രധാനമായും കണ്പോളകള്ക്ക് ഉണ്ടാവുന്ന അണുബാധ, കണ്ണിലെ എണ്ണ ഗ്രന്ഥികള്ക്ക് സ്റ്റാഫിലോകോക്കസ് അണുബാധ ഉണ്ടാവുന്നത് എന്നിവയാണ് കണ്;കുരുവിന്റെ പ്രധാന കാരണങ്ങൾ

വേദനയുള്ളതുമായ വീക്കം ഉണ്ടാകുന്നതാണ് പ്രധാനപ്പെട്ട ലക്ഷണം.കണ്കുരുവിനൊപ്പം ഇനി പറയുന്നവയും ഉണ്ടായേക്കാം;സ്രവം,കണ്ണീരു ഒലിക്കുക, കണ്പോളകൾക്കു വേദന, ചൊറിച്ചൽ എന്നിവയ്ക്കും ഉണ്ടാവാൻ സാധ്യതയുണ്ട്.


കൺകുരു ഒരിക്കലും കൈകൊണ്ട് അമർത്തിയോ ഞെക്കിയോ പൊട്ടിക്കരുത്. കുരു പൊട്ടുന്നത് അണുബാധ ഉണ്ടാക്കാനും അത് പിന്നീട് വ്യാപിക്കാനും ഇടയാക്കും. ഇടയ്ക്കിടെ കുരു തൊട്ടുനോക്കുന്നതും ഒഴിവാക്കുക. കൈ കൊണ്ട് കണ്ണു തിരുമ്മുകയും മറ്റും ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കണം


ആവശ്യമുണ്ടെങ്കിൽ ആന്റിബയോട്ടിക് ഐ ഡ്രോപ്പ് ഒഴിക്കാം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഓയിന്മെന്റ് പുരട്ടുകയും ആവാം. ഒന്നു രണ്ട് ആഴ്ചയ്ക്കു ശേഷവും കണ്കുരു മാറിയില്ലെങ്കില്നേത്രരോഗവിദഗ്ധനെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്.

 

 കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ അണുനാശിനികളും ഉപയോഗിക്കുക 


പഴയ സൗന്ദര്യവർദ്ധക സാമഗ്രികൾ ഉപയോഗിക്കാതിരിക്കുക, നിങ്ങളുടെ സൗന്ദര്യ സാമഗ്രികൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.

രാത്രിയിലുടനീളം കണ്ണുകള്ക്കുള്ള മേക്കപ്പ് ധരിക്കുന്നത് ഒഴിവാക്കുക

കോണ്ടാക്ട് ലെൻസുകൾ അണുനാശനം നടത്തിയ ശേഷം ഉപയോഗിക്കുക. കൈകള് വൃത്തിയാക്കിയ ശേഷം വേണം കോണ്ടാക്ട് ലെന്സുകളിൽ സ്പർശിക്കേണ്ടത് .


കണ്ണിനകത്ത് പൊടി പോകുന്നത് ഇല്ലാതായാൽ നല്ലൊരു പങ്ക് അലർജികളും മാറും. അലർജിയുണ്ടെങ്കിൽ തണുത്ത വെള്ളം കൊണ്ട് കഴുകാം. കണ്ണിലെ ഈർപ്പം കൂട്ടാനായി ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. സൈനസൈറ്റിസ് ഉള്ളപ്പോൾ കണ്ണിനു വേദനയും ചുവപ്പും അലർജിയും ഉണ്ടാകാറുണ്ട്. അലർജിക് ആയ ശരീരമുള്ളവർക്കാണ് പൊതുവെ സൈനസൈറ്റിസ് വരാറുള്ളത്.

സദാ ടെൻഷൻ നിറഞ്ഞ ജോലിചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കാം. .ഇത് രക്തസമ്മർദ്ദം കൂട്ടുകയും കണ്ണിലെ ചെറിയ രക്തക്കുഴലുകൾ നശിക്കുകയും ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (6 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (19 minutes ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (25 minutes ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (2 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (2 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (3 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (3 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (3 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (9 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (9 hours ago)

Malayali Vartha Recommends