Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

മുലക്കണ്ണില്‍ നിന്നുള്ള സ്രവം നിസ്സാരമായി കാണരുത് ; കാൻസർ ലക്ഷണവുമാകാം

30 APRIL 2018 05:09 PM IST
മലയാളി വാര്‍ത്ത

ഗർഭിണിയായിരിക്കുമ്പോഴും പാലൂട്ടുന്ന സമയത്തും മുലക്കണ്ണില്‍ നിന്നുള്ള സ്രവം സാധാരണമാണ്. ചില സ്ത്രീകളില്‍ ഗര്‍ഭത്തിന്റെ രണ്ടാമത്തെ ട്രൈമസ്റ്ററില്‍ തന്നെ പാല്‍ ഉത്പാദനം നടക്കുകയും മുലയൂട്ടല്‍ നിര്‍ത്തിക്കഴിഞ്ഞ് രണ്ട് വര്‍ഷം വരെ ഇത് തുടരുകയും ചെയ്തേക്കാം. ഒരു മുലക്കണ്ണില്‍ നിന്നോ രണ്ടെണ്ണത്തില്‍ നിന്നുമോ മര്‍ദം ചെലുത്തുമ്പോഴോ സ്വാഭാവികമായോ സ്രവങ്ങള്‍ ഉണ്ടാകാം . ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. എന്നാൽ ഈ സ്രവത്തിൽ രക്ത നിറം കാണുകയാണെങ്കിൽ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. അത് പോലെ തന്നെ ഗര്‍ഭവുമായി ബന്ധമില്ലാത്ത അവസരത്തിൽ ഇത്തരത്തിൽ സ്രവം വരുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കണം.

താഴെ പറയുന്ന കാരണങ്ങൾ കൊണ്ട് മുലഞെട്ടുകളിൽ നിന്ന് സ്രവം വരാറുണ്ട്.
ഡക്റ്റ് പാപില്ലോമ - സ്തനങ്ങളിലെ നാളികളില്‍ ഉണ്ടാകുന്ന ചെറുതും മിക്കപ്പോഴും അപകടകരമല്ലാത്തതുമായ വളര്‍ച്ച. പാല്‍ ഗ്രന്ഥികളില്‍ നിന്ന് മുലക്കണ്ണുകളിലേക്ക് പാല്‍ വഹിച്ചുകൊണ്ടുവരുന്ന നാളികളാണ് 'ബ്രസ്റ്റ് ഡക്റ്റുകള്‍'. സാധാരണയായി, ഇത്തരം സ്രവങ്ങളില്‍ രക്തമയം കാണും.

ഡക്റ്റ് എക്റ്റേഷ്യ - സ്തനങ്ങളില്‍ വരുന്ന അപകടകരമല്ലാത്ത മാറ്റങ്ങളുടെ ഫലമായി ഉണ്ടാകുന്ന നിറമില്ലാത്തതോ പാല്‍ക്കട്ടിയെ പോലെയുള്ളതോ ആയ സ്രവങ്ങള്‍.

സ്തനങ്ങളിലോ മുലക്കണ്ണിലോ ഉണ്ടാകുന്ന കുരുക്കള്‍ - സ്തനങ്ങളിലെ കോശകലകളിലോ മുലക്കണ്ണിനു ചുറ്റുമോ പഴുപ്പും വേദനയും ഉണ്ടാകുന്ന അവസ്ഥ. മിക്കവാറും അണുബാധയായിരിക്കും കാരണം.

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവർ ,പ്രായപൂര്‍ത്തിയാകുന്ന അവസരത്തിലും ആര്‍ത്തവ സമയത്തുമുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മുലക്കണ്ണുകള്‍ ഉത്തേജിപ്പിക്കുന്നത്, ചില മരുന്നുകള്‍ ഉപയോഗിക്കുന്നതു മൂലം പാല്‍ സ്രവിപ്പിക്കുന്നതിന് സഹായകമാവുന്ന പ്രോലാക്റ്റിന്‍ ഹോര്‍മോണിന്റെ നില ഉയരുന്നത്,തൈറോയിഡ് ഗ്രന്ഥി പ്രവര്‍ത്തിക്കാത്തത്,സ്തനങ്ങളെ ബാധിക്കുന്ന പാജറ്റ്സ് രോഗം (Paget's disease),ഗലാക്റ്റസീല്‍ - പാല്‍ നാളി തടസ്സപ്പെടുന്നത് ,കാര്‍സിനോമ ഇന്‍ സൈറ്റു - സ്തനാര്‍ബുദത്തിന്റെ പ്രാരംഭ രൂപം,എന്നിവയെല്ലാം ഇങ്ങനെ സ്രവം വരുന്നതിനു കാരണമായേക്കാം.

കൂടുതല്‍ കേസുകളിലും മുലക്കണ്ണുകളില്‍ നിന്നുള്ള സ്രവം സ്തനങ്ങളിലെ ക്യാന്‍സറിന്റെ (സ്തനാര്‍ബുദം) സൂചനയായിരിക്കില്ല. എന്നിരുന്നാലും,
സ്തനത്തില്‍ മുഴ ഉള്ളതിനൊപ്പം സ്തനത്തിലെ ചര്‍മ്മത്തില്‍ അനുബന്ധ മാറ്റങ്ങള്‍ ഉണ്ടാവുക,ഒരു മുലക്കണ്ണില്‍ നിന്ന് രക്തത്തോടു കൂടിയ സ്രവം ഉണ്ടാവുക,സ്വമേധയാ ഉള്ള സ്രവം, 50 വയസ്സിനു മുകളില്‍ ഉള്ളവരില്‍ മുലക്കണ്ണില്‍ നിന്ന് സ്രവം എന്നിവ ചിലപ്പോൾ ക്യാന്‍സറിന്റെ സൂചനയായിരിക്കും

രണ്ട് മുലക്കണ്ണുകളില്‍ സ്രവം ഉണ്ടാവുകയാണെങ്കില്‍, പ്രത്യേകിച്ച്‌ മര്‍ദ്ദം ചെലുത്തുമ്പോൾ , അത് നിന്നുംസ്വാഭാവികമായിരിക്കാനാണ് കൂടുതല്‍ സാധ്യത.മുലക്കണ്ണില്‍ നിന്നുണ്ടാവുന്നത് സ്വാഭാവിക സ്രവമാണെങ്കില്‍ ചികിത്സ ആവശ്യമില്ല. ചിലപ്പോൾ മറ്റു രോഗങ്ങൾക്കായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായും ഇങ്ങനെ ഉണ്ടാകാറുണ്ട്. ചില ഗർഭ നിരോധന ഗുളികകൾ കഴിക്കുന്നവരിലും ഇത്തരം സ്രവം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത്തരം സന്ദർഭങ്ങളിൽ ഡോക്റ്റർ അവ മാറ്റാന്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

ഒരു മുലക്കണ്ണില്‍ നിന്ന് മാത്രം സ്വമേധയാ രക്തം കലര്‍ന്ന സ്രവം ഉണ്ടാവുകയാണെങ്കില്‍ അത് അസ്വാഭാവികമായി കണക്കാക്കണം. സ്രവത്തിന്റെ നിറത്തെ മാത്രം അടിസ്ഥാനമാക്കി അത് സ്വാഭാവികമാണോ അല്ലയോ എന്ന് ഉറപ്പിക്കാന്‍ കഴിയില്ല. നിറമില്ലാത്തത്, പാല്‍ നിറത്തിലുള്ളത്, മഞ്ഞ, പച്ച, രക്തം കലര്‍ന്നത്, തവിട്ടു നിറം എന്നിങ്ങനെ മുലക്കണ്ണില്‍ നിന്നുള്ള സ്രവത്തിന്റെ നിറം വ്യത്യാസപ്പെടാം. സ്രവം പരിശോധിക്കാനായി നിങ്ങള്‍ സ്തനങ്ങളില്‍ മര്‍ദം ചെലുത്തുതിരിക്കുന്നതാണ് നല്ലത്. എത്രയും വേഗം ഒരു ഡോക്ടറെ കണ്ട വിദഗ്ധ ഉപദേശം നേടണം.

പ്രോലാക്റ്റിന്‍ നില നിര്‍ണയിക്കാനുള്ള രക്തപരിശോധന,തൈറോയിഡ് പ്രവര്‍ത്തനം അറിയാനുള്ള രക്തപരിശോധന, മറ്റ് ഹോര്‍മോണുകളുടെ നില അറിയാനുള്ള പരിശോധനകള്‍,മാമ്മോഗ്രാഫി,സ്തനങ്ങളില്‍ നടത്തുന്ന അള്‍ട്രാസൗണ്ട് പരിശോധന,ഡക്റ്റോഗ്രഫി അല്ലെങ്കില്‍ ഡക്റ്റോഗ്രാം, പാല്‍ നാളിയില്‍ കോണ്ട്രാസ്റ്റ് ഡൈ കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്-റേ,എന്തെങ്കിലും പ്രത്യേക അവസ്ഥയാണെന്ന സംശയം തോന്നുകയാണെങ്കില്‍ ചര്‍മ്മത്തിന്റെ ബയോപ്സി ,സ്രവത്തിന്റെ പരിശോധന എന്നിവയിലൂടെ മാത്രമേ ശരിയായ രോഗനിർണയം സാധ്യമാവുകയുള്ളൂ .

കാൻസർ സാധ്യതകളില്ലാതെ ചര്‍മ്മത്തില്‍ വ്യത്യാസം പ്രകടമാണെങ്കില്‍ പുരട്ടാനുള്ള ക്രീമുകള്‍ നിര്‍ദേശിച്ചേക്കാം.കുരുക്കള്‍ മൂലമാണെങ്കില്‍ അവ ഉണക്കുകയും അണുബാധ ഒഴിവാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുകയും ചെയ്തേക്കാം.ഹൈപ്പോതൈറോയിഡ് പ്രശ്നമുള്ളവര്‍ക്ക് തൈറോക്സിന്‍ ഹോര്‍മോണ്‍ പുന:സ്ഥാപന ചികിത്സ നിര്‍ദേശിച്ചേക്കാം.
പിറ്റ്യൂറ്ററി ക്യാന്‍സര്‍ മൂലം ഉണ്ടാകുന്ന ഹൈപ്പര്‍പ്രോലാക്റ്റിനീമിയയുടെ ചികിത്സിക്കാനായി ഡോപാമിന്‍ അഗണിസ്റ്റുകള്‍ (Dopamine agonists) നിര്‍ദേശിച്ചേക്കാം.

എന്നിരുന്നാലും നിരന്തരമായ നിരീക്ഷണങ്ങള്‍ ആവശ്യമാണ്. കൃത്യമായ ഇടവേളകളിൽ ശാരീരിക പരിശോധന നിര്‍ബന്ധമായും നടത്തണം. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മാമ്മോഗ്രാം കൂടി നടത്തേണ്ടതും അത്യാവശ്യമാണ്. മാറിടത്തില്‍ മുഴ ഉണ്ടെങ്കിലും മുലക്കണ്ണില്‍ നിന്ന് രക്തം കലര്‍ന്ന സ്രവം വരുന്നുണ്ട് എങ്കിലും ഉടന്‍ ഒരു ഡോക്ടറെ സന്ദര്‍ശിക്കേണ്ടതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends