Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

സന്ധിവേദന നിസ്സാരമായി മാറ്റാൻ...............

05 MAY 2018 01:44 PM IST
മലയാളി വാര്‍ത്ത

മനുഷ്യശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ ഉണ്ടാവുന്ന കോശജ്വലനമാണ് (വീക്കം) സന്ധിവാതം (Arthritis)[. ഇതു മൂലം സന്ധികളിൽ വേദനയും നീരുമുണ്ടാകുകയും ഇതേ അവസ്ഥ ദീർഘകാലം തുടർന്നാൽ സന്ധികൾ ചലിപ്പിക്കാനാവാതെ ഉറച്ചുപോവുകയും ചെയ്യുന്നു.

നൂറില്പരം വ്യത്യസ്തതരത്തിലുള്ള സന്ധിവാതങ്ങളുണ്ട്. ഏറ്റവും സാധാരണ ഇനമായ ഓസ്റ്റിയോ ആർത്രൈറ്റിസ് വാർദ്ധക്യമോ, സന്ധിയിലെ അണുബാധയോ, പരിക്കോ മൂലമുണ്ടാകുന്ന ഒരുതരം സന്ധീക്ഷയമാണ് (degenerative joint disease). റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സോറിയാറ്റിക് ആർത്രൈറ്റിസ്, സെപ്റ്റിക് ആർത്രൈറ്റിസ് എന്നിവ മറ്റുചില പ്രധാനപ്പെട്ട ഇനം സന്ധിവാതങ്ങളാണ്. സന്ധിവാതരോഗികളുടെ പ്രധാന പ്രശ്നം സന്ധിവേദനയാണ്. വേദന മിക്കപ്പോഴും ഒരു സന്ധിയിൽ സ്ഥിരമായുണ്ടായിരിക്കും. കോശജ്വലനവും, അസുഖവും പ്രായാധിക്യവും കാരണം സന്ധിക്കുണ്ടാകുന്ന കേടുപാടുകളും മറ്റുമാണ് വേദനയ്ക്ക് കാരണം.

അമേരിക്കൻ ഐക്യനാടുകളിൽ ശാരീരിക വൈകല്യമുണ്ടാകുന്നതിന്റെ ഏറ്റവും സാധാരണ കാരണം സന്ധിവാതമാണത്രേ. ദൈനം ദിന ജോലികൾ ചെയ്യാൻ സാധിക്കാതെ വരുന്ന രണ്ടു കോടി ആൾക്കാരുണ്ടത്രേ. ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുക, ഇടയ്ക്കിടെ ഡോക്ടറെ കാണേണ്ടി വരുക എന്നിങ്ങനെ പല പ്രശ്നങ്ങളും സന്ധിവാതരോഗികൾ നേരിടേണ്ടിവരുന്നുണ്ട്. പലർക്കും ഈ അസുഖം മൂലം വീട്ടിൽ തന്നെ കഴിയേണ്ടി വരുന്നുണ്ട്. ക്ലിനിക്കൽ പരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. എക്സ്-റേ, സി.ടി. സ്കാൻ, എം.ആർ.ഐ എന്നിങ്ങനെയുള്ള പരിശോധനകളും രക്തപരിശോധനയും ചിലപ്പോൾ ആവശ്യമായി വരും. വേദനയുടെ വിശദാംശങ്ങൾ പലതരം സന്ധിവാതങ്ങളിൽ വ്യത്യസ്തമായിരിക്കും. ഉറക്കമുണരുന്ന സമയത്താണ് റൂമറ്റോയ്ഡ് ആർത്രറ്റിസിന്റെ വേദന കൂടുതലായി കാണുന്നത് - ഇതോടൊപ്പം സന്ധി ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടുമുണ്ടാവും. അസുഖത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പുലർച്ചെ കുളികഴിഞ്ഞാൽ രോഗികൾക്ക് വേദനയനുഭവപ്പെടാറില്ല. ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന അസുഖത്തിൽ വ്യായാമത്തിനു ശേഷം വേദന കൂടുകയാണ് ചെയ്യുക. പ്രായമായവർ ചലനങ്ങളിൽ മിതത്വം കാണിച്ച് വേദന കുറയ്ക്കാൻ ശ്രമിക്കുമ്പോൾ കുട്ടികൾ വേദനയുള്ള കൈയ്യോ കാലോ ഉപയോയിക്കാതിരിക്കുകയാണ് ചെയ്യുക.

രോഗത്തിന്റെ ചരിത്രം രോഗനിർണയത്തിൽ സഹായകമാവും. എപ്പോഴാണ് തുടങ്ങിയത് , അസുഖം എത്ര പെട്ടെന്നാണ് മൂർച്ഛിച്ചത്, ഏതൊക്കെ സന്ധികളാണ് വേദനയുള്ളവ, ശരീരത്തിന്റെ രണ്ടുവശത്തും വേദനയുണ്ടോ, പുലർച്ചെ സന്ധികളനക്കാൻ ബുദ്ധിമുട്ടുണ്ടോ, തൊടുമ്പോൾ വേദനയുണ്ടോ, എന്തൊക്കെ കാരണങ്ങളാലാണ് വേദന കുറയുന്നതും കൂടുന്നതും, ശാരീരികമായുള്ള മറ്റു രോഗലക്ഷണങ്ങൾ എന്തൊക്കെ, എന്നിങ്ങനെയുള്ള വിവരങ്ങൾക്ക് പ്രാധാന്യമുണ്ട്. വീട്ടില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. ശരീരത്തില്‍ ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കരുത്. ധാരാളം വെള്ളം കുടിച്ച് കൊണ്ടിരിക്കണം. ഇതും സന്ധിവേദനയെ പ്രതിരോധിക്കുന്നു. ആരോഗ്യത്തിനും മികച്ച ഒന്നാണ്. കടുക് അരച്ച് സന്ധിവേദനയുള്ള സ്ഥലങ്ങളില്‍ പുരട്ടുന്നതും നല്ലതാണ്. രാത്രി മുഴുവന്‍ ഇത് കാലില്‍ അരച്ചിടുക. വേദനയുള്ള ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും.

ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ വെള്ളം കുടിക്കുന്നത് സന്ധിവേദനക്ക് അശ്വാസം നല്‍കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ശീലമാക്കുക. ഇത് സന്ധിവേദനക്ക് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി ദിവസവും കഴിയ്ക്കുന്നത് സന്ധിവാതത്തെ ഇല്ലാതാക്കുന്നു. ദിവസവും മൂന്നോ നാലോ വെളുത്തുള്ളി കഴിയ്ക്കുന്നതും നല്ലതാണ്. ഇത് സന്ധിവാതത്തെ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എപ്‌സം സാള്‍ട്ട് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ചൂടുപിടിയ്ക്കുന്നത് നല്ലതാണ്. ഇത് വേദനയ്ക്ക് വളരെയധികം ആശ്വാസമാണ്. ദിവസവും വൈകുന്നേരം ഇത് ശീലമാക്കുക. ഇത് സന്ധിവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. സന്ധിവേദന മാറാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് ചെറി കഴിയ്ക്കുന്നത്. ദിവസവും പത്ത് ചെറി വീതം കഴിച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു.

ബേക്കിംഗ് സോഡ ചെറിയ രീതിയില്‍ ശരീരത്തിലെ യൂറിക് ആസിഡിനെ കുറക്കുന്നു. യൂറിക് ആസിഡ് ആണ് പലപ്പോഴും സന്ധിവേദനക്ക് കാരണം. അതുകൊണ്ട് തന്നെ അതില്‍ കുറവ് വരുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയാണ് മുന്തിരി. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. അതുകൊണ്ട് തന്നെ എന്നും മുന്തിരി ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇതും സന്ധിവേദനക്ക് ആശ്വാസം കണ്ടെത്താന്‍ സഹായിക്കുന്നു. തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും ഒരു ഗ്ലാസ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുക. ദിവസവും രാവിലെ വെറും വയറ്റില്‍ ഈ പാനീയം കഴിക്കുക. ഇത് സന്ധിവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നും പഴം കഴിക്കുന്നത് ശീലമാക്കുക. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം ന്ധിവേദനയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഭക്ഷണത്തോടൊപ്പം തന്നെ പഴം ശീലമാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends