Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ വെണ്ണപ്പഴം

25 JULY 2018 03:08 PM IST
മലയാളി വാര്‍ത്ത

പുറമെ കാണുമ്പോൾ പരുക്കനാണെന്ന് തോന്നുമെങ്കിലും ഉള്ള് വെണ്ണപോലെ മൃദുലം. ഇംഗ്ലീഷിൽ അവൊക്കാഡോ എന്നു വിളിക്കുന്ന ബട്ടർഫ്രൂട്ട് എന്ന വെണ്ണപ്പഴത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.


മധ്യ അമേരിക്കയാണ് വെണ്ണപ്പഴത്തിന്റെ ജന്മദേശം. കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലെ ചില പ്രദേശങ്ങളിലും വെണ്ണപ്പഴം കൃഷി ചെയ്യുന്നുണ്ട്. പശുവിൻ വെണ്ണയുടെ നിറവും എണ്ണക്കുരുവിനോട് സാമ്യമുള്ള രുചിയും ആണതിന്. വെണ്ണപ്പഴം പാകമായാലും മാസങ്ങളോളം മരത്തിൽതന്നെ കേടുകൂടാതെ നില്ക്കും എന്നത് മറ്റൊരു പഴത്തിനും ഇല്ലാത്ത പ്രത്യേകതയാണ്.


ഏറ്റവും പോഷക പ്രധാനമായ പഴങ്ങളിൽ ഒന്നാണ് വെണ്ണപ്പഴം. മിക്ക പഴങ്ങളിലും പ്രധാനമായും അന്നജം ആണ് അടങ്ങിയിട്ടുള്ളത്. എന്നാൽ വെണ്ണപ്പഴത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിരിക്കുന്നു.


ഇരുപതോളം വ്യത്യസ്ത ഇനം ജീവകങ്ങളും ധാതുക്കളും വെണ്ണപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം വെണ്ണപ്പഴത്തിൽ ജീവകം K (26%), ഫോളേറ്റ് (20%), ജീവകം C (17%), പൊട്ടാസ്യം (14%), ജീവകം B5 (14%), ജീവകം B6, (13%), ജീവകം E (10%) എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയ അളവിൽ മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, ജീവകം 4, B1 (തയാമിന്‍), B2 (റൈബോഫ്ലോവിൻ) ബി 3 (നിയാസിൻ) ഇവയും അടങ്ങിയിട്ടുള്ള വെണ്ണപ്പഴത്തിൽ 2 ഗ്രാം മാംസ്യം, 15 ഗ്രാം ആരോഗ്യമായ കൊഴുപ്പുകൾ ഇവ അടങ്ങിയിരിക്കുന്നു.


വെണ്ണപ്പഴത്തിൽ കോളസ്ട്രോൾ സോഡിയം ഇവ അടങ്ങിയിട്ടേയില്ല. പൂരിത കൊഴുപ്പ് വളരെ കുറച്ചു മാത്രമേ അടങ്ങിയിട്ടുള്ളു.


വെണ്ണപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വൃക്കത്തകരാറിനും കാരണമായേക്കാവുന്ന രക്തസമ്മർദം കുറയ്ക്കാന്‍ സഹായിക്കുന്നു. അധികമൊന്നും നമുക്ക് ലഭിക്കാത്ത ധാതുവാണ് പൊട്ടാസ്യം.


ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണമാണിത്. 77 ശതമാനം കലോറിയും കൊഴുപ്പിൽ നിന്നാണ് ലഭിക്കുന്നത്. ഇന്നുള്ളതിൽ വച്ച് ഏറ്റവും കൊഴുപ്പ് അടങ്ങിയ സസ്യഭക്ഷണമാണ് വെണ്ണപ്പഴം.


ഒലേയിക് അമ്ലത്തിന്റെ രൂപത്തിലാണ് വെണ്ണപ്പഴത്തിലെ കൊഴുപ്പ്. ഇത് ഒരു മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ആണ്. ഒലിവ് ഓയിലിലെ പ്രധാനഘടകവും ഇതാണ്. അർബുദത്തെ പ്രതിരോധിക്കാനുള്ള കഴിവും ഒലേയിക് ആസിഡിനുണ്ട്.‌


ചൂടാകുമ്പോൾ ഓക്സീകരണത്തിനു വിധേയമാകാത്തതിനാൽ അവൊക്കാഡോ ഓയിൽ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യകരവും ‌സുരക്ഷിതവും ആണ്.


വെണ്ണപ്പഴത്തിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും നിരവധി രോഗങ്ങളെ തടയാനും വെണ്ണപ്പഴത്തിനു കഴിവുണ്ട്. 100 ഗ്രാം വെണ്ണപ്പഴത്തിൽ 7 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമുള്ള നാരുകളുടെ 27ശതമാനമാണിത്.


കൊളസ്ട്രോൾ കുറയ്ക്കാനും ഉത്തമം. രക്തത്തിലെ ട്രൈഗ്ലിസറൈഡുകളെ 20% കുറയ്ക്കുന്നു. എൽ ഡി എല്‍ കൊളസ്ട്രോൾ 22% കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ നെ 11 ശതമാനം വർധിപ്പിക്കാനും വെണ്ണപ്പഴത്തിനു കഴിയും.


വെണ്ണപ്പഴസത്ത് സന്ധിവാതം തടയാന്‍ നല്ലതാണെന്ന് പഠനങ്ങളിൽ തെളി‍ഞ്ഞിട്ടുണ്ട്. മറ്റു ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് ആന്റി ഓക്സിഡന്റുകളെ ആഗീരണം ചെയ്യുന്നതോടൊപ്പം വെണ്ണപ്പഴവും ആന്റിഒക്സിഡന്റുകളുടെ കലവറയാണ്. ആന്റി ഓക്സിഡന്റുകള്‍ ആയ ല്യൂടിൻ സിസാന്തിൻ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രായമാകുമ്പോഴുണ്ടാകുന്ന തിമിരം, പേശി ക്ഷയം ഇവയ്ക്കെല്ലാമുള്ള സാധ്യതയെ കുറയ്ക്കാൻ വെണ്ണപ്പഴത്തിലടങ്ങിയ പോഷകങ്ങൾക്കു കഴിയും.
അർബുദം തടയുന്നു. പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ വെണ്ണപ്പഴത്തിനു കഴിയും ഹ്യൂമൻ ലിംഫോസൈറ്റുകളിൽ കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ തടയാൻ വെണ്ണപ്പഴത്തിനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്.


നാരുകൾ‌ ധാരാളം അടങ്ങിയിരിക്കുന്നതു കൂടാതെ അന്നജം വളരെ കുറവാണ്. ശരീരഭാരം കുറയ്ക്കാനും വെണ്ണപ്പഴം സഹായിക്കും. തനിയെ കഴിക്കുകയോ സാലഡിൽ ചേർത്തു കഴിക്കുകയോ ചെയ്യാം.


മെക്സിക്കോയിൽ ഉള്ളവർ വെണ്ണപ്പഴം ഉപയോഗിച്ച് ‘ഗ്വാക്കമോൾ’ എന്ന വിഭവം ഉണ്ടാക്കുന്നു. ബ്രസീലിൻ ഐസ്ക്രീം മിൽക്ക് ഷേയ്ക്ക് ഇവയിൽ വെണ്ണപ്പഴം ചേർക്കുന്നു. വെണ്ണപ്പഴം കട്ടൻകാപ്പിയിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് ജാവയിലെ ഒരു വിശിഷ്ട ഭക്ഷണമാണ് വെണ്ണപ്പഴം കൊണ്ട് അച്ചാറും ഉണ്ടാക്കുന്നുണ്ട്.


ചർമസൗന്ദര്യം വർധിപ്പിക്കാൻ ശേഷിയുള്ളതിനാൽ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും വെണ്ണപ്പഴം ഉപയോഗിക്കുന്നുണ്ട്. വെണ്ണപ്പഴ‌ത്തിന്റെ കുരുപൊടിച്ച് തലയിൽ തേച്ചാൽ താരന്‍ മാറും. ചൈനയിലും ജപ്പാനിലും ആമാശയ വ്രണത്തിനും വയറുവേദനയ്ക്കും ഉള്ള മരുന്നായി ഈ പഴം കഴിക്കുന്നു.


കറുവപ്പട്ടയുടെ കുടുംബമായ ലോറേസിയയിലെ അംഗമാണ് വെണ്ണപ്പഴം. കൊഴുപ്പ് കൂടുതൽ അടങ്ങിയതിനാലും ഗന്ധകത്തിന്റെ അംശം കൂടുതൽ ഉള്ളതിനാലും കൂടുതൽ കഴിച്ചാൽ ദഹനക്കേടിനു സാധ്യതയുണ്ട്.


എന്നാൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാലും സോ‍ഡിയത്തിന്റെ അംശം കുറവായതിനാലും ഉയർന്ന രക്തസ‌മ്മർദമുള്ളവർക്ക് ‌കഴിക്കാൻ പറ്റിയ പഴമാണ്. അന്നജത്തിന്റെ അംശം കുറവായതിനാലും ഫ്രീ ഷുഗർ ഇല്ലാത്തതിനാലും ‌പ്രമേഹരോഗികൾക്കും അനുയോജ്യമായ ഒരു പഴമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends