വളരെ ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ് കീറ്റോ ഡയറ്റ് . അരി, ഗോതമ്പു, രാഗി, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ, കപ്പ, ഉരുള കിഴങ്ങ്, മധുരക്കിഴങ്ങ് , ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങു വർഗങ്ങൾ, മധുരമുള്ള പഴങ്ങൾ, പഞ്ചസാര തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം

അമിതവണ്ണം കുറച്ചു സൗന്ദര്യം കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും താൽപ്പര്യമാണ്. എന്നാൽ അതിനായി പട്ടിണി കിടക്കാനും ഡയറ്റ് നോക്കാനും പലർക്കും മടിയാണ്. അങ്ങനെ ഉള്ളവർക്ക് പറ്റിയ രീതിയാണ് കീറ്റോ ഡയറ്റ്.. ആവശ്യത്തിന് തിന്നും കുടിച്ചും തന്നെ തടികൂടാതെ സൂക്ഷിക്കാം എന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത ... ബോളിവുഡ് കീഴടക്കിയ മാദക സുന്ദരി സണ്ണി ലിയോൺ കീറ്റോ ഡയറ്റിന്റെ ആരാധികയാണ്
കാര്‍ബോഹൈഡ്രേറ്റിൻ്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍. അതായത് 70-80% വരെ കൊഴുപ്പ്, 10-20% വരെ പ്രോട്ടീന്‍, 5-10% വരെ കാര്‍ബോഹൈഡ്രേറ്റ് എന്നിങ്ങനെ.
അവകാഡോ, പാൽക്കട്ടി, അൽപം പുളിച്ച വെണ്ണ, ഗ്രീക്ക് യോഗർട്ട്, ചിക്കൻ, ഫാറ്റി ഫിഷ്, കൊഴുപ്പുള്ള പാൽ തുടങ്ങിയവ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രോട്ടീൻ ധാരാളം ഉള്ള ഭക്ഷണങ്ങൾ ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികൾ, മത്സ്യം, മുട്ട എന്നിവയും ഈ ഭക്ഷണരീതിതയിൽ ഉൾപ്പെടുത്തണം. അണ്ടിപ്പരിപ്പുകൾ കുറച്ച് ഉപയോഗിക്കാം
എങ്ങനെയാണ് ഈ ഡയറ്റ് പ്രകാരം തടി കുറയുന്നതെന്നു നോക്കാം .നമ്മുടെ ശരീരം പ്രധാനമായും രണ്ടു ഇന്ധനങ്ങളെയാണ് ഊർജ്ജത്തിന് വേണ്ടി ഉപയോഗിക്കുന്നത് . ഒന്ന് അന്നജങ്ങളിൽ നിന്ന് ലഭിക്കുന്ന ഗ്ളൂക്കോസ്. മറ്റൊന്ന് കൊഴുപ്പ്.. ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന അന്നജത്തിൽ നിന്നാണ്. ചോറിലും ഗോതമ്പിലും മധുര പലഹാരങ്ങളിലും എല്ലാം അന്നജം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പക്ഷെ അമിതവണ്ണത്തിന് കാരണമാകും.
എന്നാല്‍ മറ്റൊരു ഊര്‍ജ്ജദായകമായ ഭക്ഷണമാണ് കൊഴുപ്പ്. കാര്‍ബോഹൈഡ്രേറ്റിൻ്റെ അളവ് നന്നായി കുറച്ച് കൊഴുപ്പിൻ്റെ അളവ് കൂട്ടി മിതമായ അളവില്‍ പ്രോട്ടീനും ലഭിച്ചാല്‍ ശരീരം ഈ കൊഴുപ്പില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാൻ തുടങ്ങും . കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോള്‍ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാന്‍ നിര്‍ബന്ധിതമാകുന്നു എന്ന് പറയാം . ആദ്യം കൊഴുപ്പിനെ അംമ്ലങ്ങളാക്കും തുടര്‍ന്ന് ഇവയെ കീറ്റോണുകളാക്കും (Ketones). ഇതോടെ ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലേക്ക് മാറും. ഈ കീറ്റോണുകളെയാണ് ശരീരം ഊര്‍ജ്ജമാക്കി ഉപയോഗിക്കുന്നത്. ഇത് ശരീര ഭാരം കുറയാൻ കാരണമാകുന്നു
കീറ്റോ ഡയറ്റ് എടുക്കുന്നവര്‍ കഴിക്കുന്ന അന്നജത്തിൻ്റെ അളവ് വളരെ കുറവ് ആയതിനാല്‍ ആവശ്യത്തിന് ഗ്ലൂക്കോസ് ശരീരത്തിൽ ഉണ്ടാക്കാന്‍ സാധിക്കില്ല. ഇത്തരക്കാരില്‍ കൊഴുപ്പിനെ ഉപയോഗിച്ച് ശരീരം കീറ്റോണ്‍ ബോഡികള്‍ എന്ന ചെറിയ രാസവസ്തുക്കള്‍ ഉണ്ടാക്കും. കരളിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. കീറ്റോ ഡയറ്റ് നോക്കുന്നവരില്‍ കീറ്റോണ്‍ ബോഡികളുടെ അളവ് കൂടുതല്‍ ആയിരിക്കും. ഇതാണ് ഇങ്ങനെ ഒരു പേരു വരാന്‍ കാരണം.
കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍ ഇവയാണ് . കീറ്റോ ഡയറ്റിൽ അന്നജങ്ങൾ തീരെ കുറഞ്ഞ ഭക്ഷണ പദാർത്ഥങ്ങളാണ് നാം കഴിക്കുന്നത്. വെണ്ണ, നെയ്യ്, ഒലിവോയിൽ, വെളിച്ചെണ്ണ, മാംസം, മൽസ്യം, മുട്ട, അണ്ടിവർഗങ്ങൾ, പച്ചക്കറികൾ എന്നിവ.
മനുഷ്യചരിത്രത്തിൽ ധാന്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഏകദേശം പതിനായിരം വർഷങ്ങളെ ആയിട്ടുള്ളൂ..ശുദ്ധീകരിച്ച അന്നജങ്ങളും പഞ്ചസാരയും ഉപയോഗിക്കാൻ തുടങ്ങിയിട്ട് 200 വർഷങ്ങളെ ആയിട്ടുള്ളു. അതുകൊണ്ട് നമ്മുടെ പൂർവികർ ഭക്ഷിച്ചിരുന്ന കൊഴുപ്പും മാംസവും തന്നെയാണ് നമ്മുടെ ശരീരത്തിന് ഏറ്റവും നല്ലതെന്നു പറയുന്നതിൽ തെറ്റില്ല .
കീറ്റോ ഡയറ്റിന്റെ ഗുണങ്ങൾ നിരവധിയാണ്. നിരവധി രോഗങ്ങൾക്ക് പരിഹാരമാണ് ഈ ഭക്ഷണരീതി എന്ന് പറയാം
ശരീരത്തിൽ അടിഞ്ഞു കൂടിയ ദുർമേദസ്സ് ഇല്ലാതാകുവാനും പ്രമേഹം പോലുള്ള രോഗങ്ങൾ സുഖപ്പെടുന്നതിനും കീറ്റോ ഡയറ്റ് സഹായകമാണ് , നീർക്കെട്ട് കാരണം രക്തക്കുഴലുകളിൽ ഉണ്ടാവുന്ന തടസ്സങ്ങൾ നീങ്ങുന്നു, ഭക്ഷണത്തോടുള്ള ആർത്തിയും അമിതവിശപ്പും ഇല്ലാതാവുന്നു. സർവോപരി നമ്മുടെ ഊർജവും ഉന്മേഷവും വർധിക്കുന്നു എന്നീ ഗുണങ്ങളും ഇതിനുണ്ട് .
ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണം വിശപ്പ് മാറുവോളം കഴിക്കാം എന്നതാണ് ഈ ഭക്ഷണരീതിയുടെ ഏറ്റവും വലിയ പ്രത്യേകത .
കഠിനമായ വ്യായാമമുറകളൊന്നും തന്നെ ഇല്ലാതെ ശരീരഭാരം കുറക്കാം എന്നതും ഈ ഡയറ്റിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ് .
ഭക്ഷണത്തിൽ നിന്ന് അന്നജങ്ങൾ കുറക്കുന്നതു മൂലം ശരീരത്തിന് ഇൻസുലിൻ്റെ ആവശ്യം കുറയുന്നു. രക്തത്തിലെ അമിതമായ ഇൻസുലിൻ നീർക്കെട്ട് അഥവാ inflammation വർധിപ്പിക്കുന്നത് മൂലം രക്തക്കുഴലുകളിൽ തടസ്സം നേരിടുന്നു. കീറ്റോ ഡയറ്റുകാരണം ഈ തടസ്സങ്ങൾ നീങ്ങുകയും ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കുറയുകയും ചെയ്യുന്നു .
അമിതമായ നീർക്കെട്ട് മൂലമുണ്ടാകുന്ന മറ്റനവധി രോഗങ്ങൾക്കും കീറ്റോ ഒരു പരിഹാരമാണ്.
വളരെ ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ് ഈ ഡയറ്റ്. അരി, ഗോതമ്പു, രാഗി, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ, കപ്പ, ഉരുള കിഴങ്ങ്, മധുരക്കിഴങ്ങു, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങു വർഗങ്ങൾ, മധുരമുള്ള പഴങ്ങൾ, പഞ്ചസാര തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം
ശുദ്ധമായ, പ്രകൃതിദത്തമായ കൊഴുപ്പുകളും മിതമായ അളവിൽ മാംസ്യവും കഴിക്കുക. വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, ഒലിവോയിൽ ഇവ കഴിക്കുക. ബീഫ്, മട്ടൺ, മീൻ, മുട്ട ,ചീസ് എന്നിവ കഴിക്കാം. നാടൻ കോഴി കഴിക്കാം..കടല,പയർ വർഗങ്ങളല്ലാത്ത പച്ചക്കറികളും ബദാം,വാൽ നട്ട് തുടങ്ങിയവ കഴിക്കാം..പാവയ്ക്ക,കൂൺ ,കോളിഫ്‌ളവര്‍, ചീര ,ബ്രോക്കോളി,എന്നിവയും ഈ ഡയറ്റിൽ ഉൾപ്പെടുത്താം
ഈ ഡയറ്റ് അധികകാലം പിന്തുടരുന്നവരിൽ ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കാണാറുള്ളതിനാൽ ആഴ്ചയിൽ 5 ദിവസം ഈ ഡയറ്റും ബാക്കി രണ്ട ദിവസം സാധാരണ ഭക്ഷണക്രമവും തുടരുന്നതാകും നല്ലത്
രണ്ടോ മൂന്നോ മാസം തുടർച്ചയായി അന്നജം ശരീരത്തിലെത്തിക്കാതിരിക്കുന്നത് ഉദരപ്രശ്നങ്ങൾക്കും തൊലി വരളുന്നതും ചുളിയുന്നതിനും എല്ലാം കാരണമായേക്കാം
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാത്തവരിലും അതു പോലെ മലബന്ധം തുടര്‍ച്ചയായി ഉള്ളവയിലും വന്‍കുടല്‍ ആമാശയ ക്യാന്‍സര്‍ വരാന്‍ സാധ്യത ഏറെയാണെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചതാണ്.
ഹൃദ്രോഗനിരക്കും ഈ ഡയറ്റ് പിന്തുടരുന്നവരിൽ കൂടുതലായി കാണുന്നുണ്ട്.
ഏതു ഡയറ്റും വ്യായാമമുറകളും സ്വീകരിക്കുന്നതിന് മുൻപ് നിങ്ങളുടെ ഡോക്ടറെ കണ്ട് ഉപദേശം ചോദിക്കുന്നതാണ് നല്ലത്
https://www.facebook.com/Malayalivartha