Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..

ഹമ്പമ്പോ!.... ഓണ സദ്യയ്ക്ക് ഇത്രയും ഗുണങ്ങളോ..!!; ഓണ സദ്യയുടെ ആ ഗുണങ്ങളെ കുറിച്ച് അറിയാമോ!, ഇനി ഗുണങ്ങള്‍ അറിഞ്ഞ് സദ്യ കഴിക്കാം

22 AUGUST 2021 10:27 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഓണവും ഓണസദ്യയും എന്നും പ്രിയപ്പെട്ടതാണ്. സമ്പദ്‌സമൃദിയുടെയും ഐശ്വര്യത്തിന്റയും പൊന്നോണത്തില്‍ സദ്യ കെങ്കേമമാക്കാനാണ് എല്ലാവരും ശ്രദ്ധിക്കാറുള്ളത്. വിശപ്പിനും, രുചിയ്ക്കും വേണ്ടി മാത്രം നാം കഴിക്കുന്നതല്ല സദ്യ. നമ്മുടെ ശരീരത്തിന് ആവശ്യമായ ധാരാളം വിറ്റാമിനുകളും, മറ്റ് ധാതുക്കളും ചേര്‍ന്ന വിഭവങ്ങളാണ് നാം ഓണ സദ്യയായി കഴിക്കുന്നത് എന്ന് അറിയാമോ?. ഇനി ഓണത്തിന് കഴിക്കുന്ന വിഭവങ്ങളുടെ ആരോഗ്യ ഗുണങ്ങളെ നമുക്ക് നോക്കാം..

ചോറ് - നല്ല ചെമ്പാവ് അരി ചോറില്‍ ബി വിറ്റാമിനുകളും മഗ്‌നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അമിനോആസിഡുകളും ഗാമാ അമിനോബ്യൂട്ടിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. ചെമ്പാവ് അരിയിലെ പോളിഫിനോളുകള്‍ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്.

പരിപ്പ്, പപ്പടം, നെയ്യ് :

ഏത് സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യ അധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണിത്. ആരോഗ്യകരമായ യുവത്വം തുളുമ്പുന്ന ചര്‍മ്മം പ്രധാനം ചെയ്യുന്നു. ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റമിന്‍ എ, ആരോഗ്യകരമായ കൊഴുപ്പുകളും നെയ്യിലുണ്ട്. മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം കൈവരിക്കുന്നതിന് ഇതിലുള്ള പോഷകഘടകങ്ങളായ ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു.

ഇഞ്ചിക്കറി :

നൂറു കറികള്‍ക്ക് തുല്യമാണ് ഇഞ്ചിക്കറി. ദഹന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിലേക്ക് കടത്തിവിടാതെ ഈ കറി സംരക്ഷിക്കുന്നു.

അച്ചാര്‍ :

നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്‍. ഇത് വിറ്റമിന്‍ സി യുടെ നല്ലൊരു സ്രോതസാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പച്ചമാങ്ങ ശരീരത്തിന്റെ ചൂട് കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുന്നു.

കിച്ചടി:

വെള്ളരിക്കയും, പാവയ്ക്കയും ആണ് മലയാളികള്‍ കിച്ചടിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റിയുള്ളവര്‍ക്ക് നല്ലൊരു ഔഷധമാണിത്. പാവയ്ക്കയില്‍ ധാരാളം ഇരുമ്ബ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, ബീറ്റകരോട്ടീന്‍, കാല്‍സ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

പച്ചടി :

പച്ചടിയില്‍തന്നെയുണ്ട് വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയ്യാറാക്കാം. പൈനാപ്പിളിലുള്ള ബ്രേമിലിന്‍ എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്രൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ സി, ഇ, ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്‌നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

അവിയല്‍ :

പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്ന അവിയല്‍ സദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണിത്.

തോരന്‍ :-

പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയ്യാറാക്കാവുന്നതാണ്. എന്നാലും പണ്ട് ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കബേജ്, അച്ചിങ്ങ പയര്‍ എന്നിവ കൊണ്ടും തോരന്‍ തയ്യാറാക്കാറുണ്ട്. കബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്റിഇന്‍ഫ്‌ലമേറ്ററി ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു.

സാമ്പാര്‍ :

സ്വാദിന് മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്ബാര്‍. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. സാമ്ബാറിന്റെ ഒരു പ്രധാന ചേരുവയാണ് പരിപ്പ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്ബുഷ്ടമാണ് സാമ്ബാര്‍. വെണ്ടയ്ക്ക, വെള്ളരിക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്റെ കൂട്ടുകള്‍.

പുളിശ്ശേരി (കാളന്‍), മോര്, രസം :

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയില്‍ മോരിന് വലിയ പ്രാധാന്യമാണുള്ളത്. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ലെവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധയ്ക്കും വൈറസ് ബാധയ്ക്കുമുള്ള ഒന്നാന്തരം മരുന്നാണ് രസം :- സുഗന്ധവ്യജ്ഞനങ്ങളാല്‍ തയ്യാറാക്കുന്ന രസം ദഹനത്തിന് നല്ലതാണ്.

പായസം :

പായസമില്ലാതെ സദ്യ പൂര്‍ണ്ണമാവില്ല. വിവിധ തരം പായസങ്ങള്‍ ഓണത്തിന് വിളമ്ബാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് ഇതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയ്യാറാക്കുന്ന പായസത്തില്‍ ഇരുമ്ബ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളമായിട്ടുണ്ട്. എന്നാല്‍, കാത്സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം.

ചുക്കുവെള്ളം :

സദ്യയ്ക്ക് ശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (9 minutes ago)

കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (17 minutes ago)

തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ... കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ  (22 minutes ago)

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (52 minutes ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (1 hour ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (1 hour ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (2 hours ago)

ജോലിയിലും കുടുംബത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇന്നത്തെ നക്ഷത്രഫലം  (2 hours ago)

ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അ‌ഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല  (2 hours ago)

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (13 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (13 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (13 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (13 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (13 hours ago)

Malayali Vartha Recommends