Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..

കൊളസ്‌ട്രോള്‍ ഉണ്ടാകുമെന്ന് ഭയന്ന് മുട്ട, പാല്‍, മാംസം എന്നിവ നിങ്ങള്‍ ഒഴിവാക്കാറുണ്ടോ!, എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

29 AUGUST 2021 10:36 AM IST
മലയാളി വാര്‍ത്ത

പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൊളസ്‌ട്രോള്‍. മെലിഞ്ഞവരില്‍ പോലും ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഉണ്ട്. മിക്കവരും കൊളസ്‌ട്രോളിനെ ശരീരഭാരം, കൊഴുപ്പ് എന്നിവയുമായാണ് ബന്ധപ്പെടുത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ കൊളസ്‌ട്രോളിനെ കൊഴുപ്പുമായി ബന്ധപ്പെടുത്തരുതെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കര്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇതേ കുറിച്ച് പറയുന്നത്.

കൊളസ്‌ട്രോളിനെ ലിപ്പോപ്രോട്ടീന്‍ എന്നറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ കൊഴുപ്പും പ്രോട്ടീനും ചേര്‍ന്നതാണ്. കൊളസ്‌ട്രോളിനെ നല്ലത്, ചീത്ത, വളരെ ചീത്ത കൊളസ്‌ട്രോള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു. എച്ച്ഡിഎല്‍ നല്ല കൊളസ്‌ട്രോള്‍ ആണെന്നും കൂടുതല്‍ പ്രോട്ടീനും കൊഴുപ്പും കുറവാണെന്നും അതുവഴി ഹൃദയത്തെ സംരക്ഷിക്കും എന്നും പറയുന്നുണ്ട്.

മറുവശത്ത്, കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍, എച്ച്ഡിഎല്ലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ കൊഴുപ്പ് ഉണ്ട്. ഇതിനെയാണ് മോശം കൊളസ്‌ട്രോള്‍ എന്ന് വിളിക്കുന്നത്, പക്ഷേ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല.

വിറ്റാമിന്‍ ഡി സമന്വയിപ്പിക്കുക, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍, ഊര്‍ജ്ജം സൃഷ്ടിക്കാന്‍ സഹായിക്കുക തുടങ്ങിയ നിരവധി റോളുകള്‍ ഇതിനുണ്ടെന്നും റുജുത പറഞ്ഞു. വളരെ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (വിഎല്‍ഡിഎല്‍) ഇത് വളരെ മോശം കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്നു.

ഇതിനെ പൂര്‍ണ്ണമായും കൊഴുപ്പായി കണക്കാക്കാമെന്നും ഇതിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലതെന്നും അവര്‍ പറയുന്നു. കൊളസ്‌ട്രോള്‍ ഉണ്ടാകുമെന്ന് ഭയന്ന് ചിലര്‍ മുട്ട, പാല്‍, മാംസം എന്നിവ ഒഴിവാക്കാറുണ്ട്. ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. കൊഴുപ്പ് ഉണ്ടാകുമെന്ന് പേടിച്ച് നിലക്കടല, കശുവണ്ടി, തേങ്ങ എന്നിവ ഒഴിവാക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു. എപ്പോഴും ഭക്ഷണത്തില്‍ അളവാണ് പ്രധാനമെന്നും അവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (50 seconds ago)

കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (8 minutes ago)

തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ... കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ  (13 minutes ago)

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (43 minutes ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (1 hour ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (1 hour ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (1 hour ago)

ജോലിയിലും കുടുംബത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇന്നത്തെ നക്ഷത്രഫലം  (2 hours ago)

ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അ‌ഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല  (2 hours ago)

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (13 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (13 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (13 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (13 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (13 hours ago)

Malayali Vartha Recommends