Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ഭക്ഷണത്തിനുശേഷം തൈര് ..

24 JUNE 2017 11:25 AM IST
മലയാളി വാര്‍ത്ത

  നമ്മുടെ ഭക്ഷണ ശീലങ്ങളിൽ  ഒഴിച്ചുകൂടാത്ത സ്ഥാനമുണ്ട് തൈരിന്‌. ഭക്ഷണം വൈകി കഴിയ്ക്കുന്നവര്‍ക്ക് അതായത് ഉച്ചയ്ക്കു മൂന്നിന് ഉച്ചഭക്ഷണം, രാത്രി 10ന് അത്താഴം തുടങ്ങിയ ശീലങ്ങളുള്ളവര്‍ നിർബന്ധമായും ഭക്ഷണശേഷം തൈരു കഴിയ്ക്കുന്നത് ശീലമാക്കണം.
ഭക്ഷണത്തിനൊപ്പം തൈരു കഴിയ്ക്കുന്നതായിരിയ്ക്കു പലരുടേയും ശീലം. ഭക്ഷണശേഷം ചിലര്‍ക്ക് നെഞ്ചെരിച്ചില്‍, ഏമ്പക്കം പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ഭക്ഷണശേഷം തൈര് കഴിക്കുന്നത്. മസാലയും എരിവുമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വയറിനെ തണുപ്പിയ്ക്കാനും പെപ്റ്റിക് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഭക്ഷണശേഷം കുറച്ചു തൈര് കഴിച്ചാൽ മതി
 തൈര് കഴിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങൾ ഇവയാണ്.
 1. എല്ലുകളുടെ ആരോഗ്യം
 
 തൈരില്‍ അടങ്ങിയിട്ടുള്ള കാത്സ്യവും വിറ്റാമിന്‍ ഡിയും  എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. കാത്സ്യം എല്ലുകള്‍ ദൃഢമാക്കുകയും ശക്തിനല്‍കുകയും ചെയ്യുന്നു.
2. ദഹനത്തിന് സഹായിക്കുന്നു. പാല് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.  എന്നാല്‍ ഇവർക്ക്  തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ തൈര് ദഹിക്കുന്നു.ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ തൈര് സഹായിക്കും.
 3. ഇതില്‍ ഗുണകരമായ ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു മനുഷ്യ  ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
4. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
 5 .ചര്‍മ്മം വൃത്തിയുള്ളതും നനുത്തതുമാക്കാന്‍ തൈര് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. തൈര് നല്ലൊരു ഫേസ്പാക്ക് കൂടിയാണ്.
6. തൈരില്‍ പോട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്‌ലാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്.
 7. ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു.
8. സ്ത്രീകൾക്ക്  യോനിയില്‍ ഉണ്ടാവാറുള്ള യീസ്റ്റ് അണുബാധ ഒരു പരിധിവരെ  കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
9. കുടലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു തൈരില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത( lactose intolerance), മലബന്ധം, വയറിളക്കം കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഗുണകരമാകാറുണ്ട്.വയറ്റിലെ പിഎച്ച് മൂല്യം ആല്‍ക്കലൈന്‍ സ്വഭാവം എന്നിവ നിലനിർത്താനും തൈര് ഉത്തമമാണ്.
 10.  തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുകയും ചെയ്യും. അത് ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (2 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (2 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (2 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (3 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (4 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (5 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (5 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (6 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (6 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (7 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (7 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (7 hours ago)

Malayali Vartha Recommends