മസാലകളിലെ മായം തിരിച്ചറിയാം

മായം കലര്‍ന്ന ഭക്ഷണമാണ് നാം ഇന്ന് കഴിക്കുന്നത്. മായം കലര്‍ന്ന് ഭക്ഷണം നമ്മുടെ ശരീരത്തെ ദേഷകരമായി ബാധിക്കും. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന പല ചേരുവകളിലും, പ്രത്യേകിച്ചു മസാലപ്പൊടികളില്‍ പല മായങ്ങളും കലര്‍ന്നിരിയ്ക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഇത് തിരിച്ചറിയാല്‍ നമുക്ക് കഴിയാറില്ല. ഇത്തരത്തിലുളള മായങ്ങളെ കണ്ടെത്താന്‍ ചില എളുപ്പവഴികളുണ്ട്. അത് ഏതൊക്കെയെന്ന് നോക്കാം.
വാങ്ങുന്ന മുഴുവന്‍ കുരുമുളകില്‍ പപ്പായക്കുരു ചേര്‍ക്കാറുണ്ട്. ഇവ ചുങ്ങിയതും പച്ചനിറമോ അല്ലെങ്കില്‍ ബ്രൗണ്‍ കലര്‍ന്ന കറുപ്പുനിറമോ ആകും. സൂക്ഷിച്ചു നോക്കിയാല്‍ ഇവ തിരിച്ചറിയാന്‍ സാധിയ്ക്കും. ഗ്രാമ്പൂവിന് ഗുണം നല്‍കുന്നത് ഇതിലെ എണ്ണയാണ്. എന്നാല്‍ എണ്ണ മുഴുവന്‍ എടുത്തായിരിയ്ക്കും പലപ്പോവും വിപണിയില്‍ വരിക്. ഇവയുടെ മണം കുറവായിരിയ്ക്കും. ചുങ്ങിയ രൂപവുമായിരിയ്ക്കും. കടുകില്‍ ആര്‍ഗുമോണ്‍ എന്ന ഒരു സസ്യത്തിന്റെ കുരു ചേര്‍ക്കാറുണ്ട്. ഇത് കണ്ടാല്‍ തിരിച്ചറിയാം. കടുകിന് സാധാരണ മിനുസമുള്ള പ്രതലമാകും. ആര്‍ഗുമോണ്‍ അല്‍പം പരുപരുത്ത പ്രതലമുള്ള ഒന്നാണ്. സാധാരണ കടുകിനെ അമര്‍ത്താനും സാധിയ്ക്കും.
മഞ്ഞളിലൊഴികെ മറ്റുള്ളവയില്‍ പൊടിച്ച സ്റ്റാര്‍ച്ച് ചേര്‍ക്കാറുണ്ട്. ഇത്തരം മായമെങ്കില്‍ ഒരു തുള്ളി അയോഡിന്‍ മസാല അല്‍പമെടുത്ത് ഒഴിച്ചു നോക്കിയാല്‍ നീല നിറത്തിലാകും. അയോഡിന്‍ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും ലഭിയ്ക്കും.മഞ്ഞള്‍പ്പൊടിയില്‍ ചോക്ക് പൊടി, യെല്ലോ സോപ്പ് സ്‌റ്റോണ്‍ പൗഡര്‍, മെറ്റാനില്‍ യെല്ലോ എന്നിവ ചേര്‍ക്കാറുണ്ട്. ഇതു തിരിച്ചറിയാന്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞളില്‍ 3 മില്ലി ആല്‍ക്കഹോള്‍ ചേര്‍ത്തു നല്ലപോലെ കുലുക്കുക. പിന്നീട് ഇതിലേയ്ക്ക് 10 തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കണം. പിങ്ക് നിറമാകുമെങ്കില്‍ മായം കലര്‍ന്ന മഞ്ഞളാണെന്നു പറയാം.
മുഴുവന്‍ മഞ്ഞളില്‍ ലെഡ് ക്രോമേറ്റാണ് ചേര്‍ക്കുന്നത്. ഇത് നല്ല തിളക്കമുള്ള ഒരു പ്രത്യേക നിറം നല്‍കും. ഈ മഞ്ഞള്‍ വെള്ളത്തിലിട്ടാല്‍ വെള്ളം മഞ്ഞനിറമാകും.മുളകുപൊടിയില്‍ ഇഷ്ടികപ്പൊടി, ഉപ്പ്, ടാല്‍കം പൗഡര്‍ എന്നിവ കലര്‍ത്താറുണ്ട്. ഒരു ടീസ്പൂണ്‍ മുളകുപൊടി വെള്ളത്തിലിട്ടാല്‍ നിറം മാറും. ഇത് കയ്യിലെടുത്തോ പാത്രത്തിലിട്ടോ പതുക്കെ ഉരച്ചാല്‍ തരിയായി അനുഭവപ്പെടും. ഇത് ഇഷ്ടികപ്പൊടി, മണല്‍ എ്ന്നിവയുടെ സൂചനയാണ് നല്‍കുന്നത്. കായപ്പൊടിയില്‍ സോപ്പു കല്ല് പോലുള്ളവ ചേര്‍ക്കാറുണ്ട്.
കായത്തില്‍ അള്‍പം വെള്ളം ചേര്‍ത്തു നല്ലപോലെ കുലുക്കുക. മായമെങ്കില്‍ അടിയില്‍ അടിഞ്ഞു കൂടും. കായം കലക്കിയ വെള്ളത്തില്‍ അല്‍പം അയൊഡിന്‍ ചേര്‍ത്താല്‍ നീല നിറം വന്നാലും മായം കലര്‍ന്നതെന്നര്‍ത്ഥം. കറുവാപ്പട്ടയ്‌ക്കൊപ്പം കാസിയ എന്ന തടിക്കഷ്ണം ചേര്‍ത്തു വരും. കറുവാപ്പട്ട കനം കുറഞ്ഞതും ഒടിച്ചാല്‍ പൊട്ടുന്നതും മണവുമുള്ളതാണ് എന്നാല്‍ കാസിയ ബലം കൂടിയതാണ്. എളുപ്പം ഒടിയില്ല.ജീരകത്തില്‍ പുല്ലിന്റെ ഭാഗവും ചാര്‍ക്കോളിന്റെ ഭാഗവും ചേര്‍ക്കാറുണ്ട്. ജീരകം കയ്യിലെടുത്തു തിരുമ്മിയാല്‍ കയ്യില്‍ നിറം പടരുന്നുവെങ്കില്‍ ഇതില്‍ മായമുണ്ടെന്നര്‍ത്ഥം.
https://www.facebook.com/Malayalivartha