Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

അനീമിയ മരുന്നില്ലാതെയും പരിഹരിക്കാം

18 AUGUST 2017 01:52 PM IST
മലയാളി വാര്‍ത്ത

അനീമിയ അഥവാ വിളര്‍ച്ചയും രക്തക്കുറവും ഇപ്പോൾ പൊതുവെ കാണപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്.ജീവിത രീതിയിൽ വന്ന മാറ്റം തന്നെയാണ് ഇതിനു പ്രധാന കാരണം.

സ്ത്രീകളില്‍ അയണിന്റെയും ഫോളിക് ആസിഡിന്റെയും കുറവുമൂലമാണ് സാധാരണ അനീമിയ വരുന്നത്.പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന രോഗങ്ങള്‍, ബ്ലീഡിങ് പ്രശ്‌നങ്ങള്‍ എന്നിവ കൂടി ബാധിക്കുമ്പോള്‍ സ്വതവേ അനീമിക് ആയ സ്ത്രീയുടെ ആരോഗ്യനില കൂടുതല്‍ വഷളാക്കും.

അയണിന്റെ അപര്യാപ്തത മൂലമുണ്ടാവുന്ന അനീമിയക്ക് കാരണം ആര്‍ത്തവകാലത്തെ രക്തനഷ്ടമാണ്. ഇക്കാലത്ത് അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കാതിരുന്നാല്‍ പ്രശ്‌നം മൂര്‍ച്ഛിക്കും.

പ്രായംചെന്ന സ്ത്രീകളില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതുകൊണ്ടും ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് സാധാരണ നിലയേക്കാള്‍ ഇരട്ടി ആവശ്യമായതിനാലും അനീമിയ ഉണ്ടാകാറുണ്ട്.

രക്തക്കുറവ് പരിഹരിയ്ക്കാന്‍ മരുന്ന് കഴിയ്ക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഉണ്ട് . എന്നാലും, എല്ലാവരും ഡോക്ടറുടെ അടുത്തേക്ക് മരുന്നിനായി ഓടുകയാണ് പതിവ് . സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല.

പച്ചക്കറികളും ഇലക്കറികളുമടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യവസ്തുക്കള്‍ അധികം വേവിക്കുമ്പോഴും പോഷകങ്ങള്‍ നഷ്ടമാവുന്നു.
ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയ ഒന്നാണ് പാല്‍. ഇതിലെ കാല്‍സ്യത്തിന്റെ അളവ് രക്തക്കുറവ് പരിഹരിയ്ക്കുന്നുണ്ട്. മാത്രമല്ല മുറിവോ മറ്റോ ഉണ്ടായാല്‍ രക്തം കട്ട പിടിയ്ക്കുന്നതിനും പാല്‍ സ്ഥിരമായി കുടിയ്ക്കുന്നത് സഹായിക്കുന്നു.

പപ്പായയാണ് രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പഴം. ഇത് രക്തത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും പപ്പായ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മാതള നാരങ്ങയാണ് പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ടന്റ് ഉള്ളതാണ് മാതള നാരങ്ങ. ഇത് രക്തക്കുറവ് പരിഹരിയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വീറ്റ് ഗ്രാസ് കൊണ്ട് രക്തത്തിലെ പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് വീറ്റഗ്രാസ് കഴിയ്ക്കുന്നത് നല്ലതാണ്.

കാരറ്റാണ് മറ്റൊന്ന്. ഇതിലെ വിറ്റാമിന്‍ എ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്.

പഴമല്ലെങ്കിലും പച്ചക്കറികളില്‍ ഏറ്റവും ആരോഗ്യകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച ഇല്ലാതാക്കുന്നു.

ബീറ്ററൂട്ട് ധാരാളം കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇലക്കറികളും മത്സ്യങ്ങളും അയണിന്റെ ഉറവിടങ്ങളാണ്.പയറുവര്‍ഗങ്ങള്‍, ഗോതമ്പ്, ഓട്‌സ്, ഓറഞ്ചുനീര്, ചീര പോലുള്ള ഇലക്കറികള്‍, ചുവന്ന മാംസം എന്നിവ ഫോളിക് ആസിഡിന്റെ കലവറകളാണ്. വേവിക്കാതെ പച്ചയായി കഴിക്കാവുന്ന പഴങ്ങളും പച്ചക്കറികളും ഫോളിക് ആസിഡ് നല്‍കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (11 minutes ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (32 minutes ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (1 hour ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (2 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (2 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (3 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (4 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (4 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (4 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (4 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (4 hours ago)

Malayali Vartha Recommends