Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ആൺ കരുത്തിനു വേണം ഈ ഭക്ഷണങ്ങൾ

07 APRIL 2018 03:06 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് വിവിധ ഘട്ടങ്ങളിൽ പ്രത്യേക ഭക്ഷണക്രമം ആവശ്യമാകുന്നതുപോലെ പുരുഷന്മാർക്കും ചില ഭക്ഷണങ്ങൾ അവരുടെ ആരോഗ്യത്തിനു ആവശ്യമാണ്. ഏതൊക്കെ ഭക്ഷണം ഏതൊക്കെ സമയത്ത് കഴിക്കണം, ഏതൊക്കെ സമയത്ത് കഴിക്കരുത് എന്ന കാര്യം കൃത്യമായി അറിഞ്ഞിരുന്നാൽ പുരുഷന്മാരുടെ പല സ്വകാര്യ ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാം

ബദാം
ഇന്ന് മധ്യവയസ്ക്കരായ പുരുഷന്മാർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ദഹനക്കേടും കുടവയറും . ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് മൂന്നോ നാലോ ബദാം കഴിയ്ക്കുന്നത് ദഹനം സുഗമമാക്കുകയും അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ശീകര സ്ഖലനം പോലുള്ള പുരുഷന്റെ സ്വകാര്യ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് ഒരു ഉത്തമ ഔഷധമാണ്.

അത്തിപ്പഴം
അത്തിപ്പഴം നമ്മുടെ നാട്ടില്‍ സാധാരണ ലഭിയ്ക്കുന്നതാണ്. ഉണങ്ങിയ അത്തിപ്പഴം ഇതോടെ ആരോഗ്യത്തിനും മനസ്സിനും നല്ല സുഖം പ്രദാനം ചെയ്യുന്നു. മാത്രമല്ല ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു അത്തിപ്പഴം. പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ അത്തിപ്പഴം മുന്നിലാണ്. അത്തിപ്പഴം പുരുഷന്‍മാര്‍ സ്ഥിരമായി രാവിലെ രണ്ടെണ്ണം വീതം കഴിക്കാം. ഇത് വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ തന്നെ ഉണങ്ങിയ അത്തിപ്പഴം കഴിക്കാവുന്നതാണ്

തണുപ്പിച്ച ബ്ലൂബെറി
വിറ്റാമിന്റേയും ആന്റി ഓക്‌സിഡന്റിന്റേയും കലവറയാണ് ബ്ലൂബെറി. ഇത് രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പുരുഷന്‍മാര്‍ കഴിക്കേണ്ടതാണ്. ഇത് പുരുഷന്റെ ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഏത്തപ്പഴം
നാഡികളുടെ പ്രവര്‍ത്തനം, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ്‌ ഇവ ക്രമീകരിക്കുന്നതിന്‌ ഏത്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും, മഗ്നീഷ്യവും സഹായിക്കുന്നു. ഏത്തപ്പഴം, ജീവകം. സി യുടെ ഒരു സമൃദ്ധമായ കലവറയായതിനാല്‍ രോഗപ്രതിരോധസംവിധാനത്തെ ഇത്‌ ശക്തിപ്പടുത്തും. നാഡിയുടെ ശരിയായ പ്രവര്‍ത്തനത്തിനും, ചുവന്ന
രക്താണുക്കളുടെ ഉല്‌പാദനത്തിനും ഏത്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

സോയാപ്പയര്‍ ഉത്‌പന്നങ്ങള്‍
പ്രോസ്‌ട്രേറ്റ്‌ഗ്രന്ഥിയുടെ ആരോഗ്യത്തിനും, പ്രോസ്‌ട്രേറ്റ്‌ഗ്രന്ഥിക്കുണ്ടാകുന്ന കാന്‍സറിനെ തടയുവാനും, ഐസോഫ്‌ളേവനോയ്‌ഡുകളടങ്ങിയ സോയഉല്‌പന്നങ്ങള്‍ സഹായിക്കുന്നു. 25 ഗ്രാം സോയാപ്പയര്‍പ്രോട്ടീന്‍ ഒരുദിവസം കഴിക്കുന്നതിലൂടെ രക്തത്തിലെ കൊളസ്റ്റെറോള്‍നില കുറയ്ക്കാന്‍ കഴിയുമെന്ന്‌ ശാസ്‌ത്രപഠനത്തിലൂടെ കണ്ടെത്തിയിട്ടുളളതാണ്‌. സോയാപ്പയര്‍ഉല്‌പന്നങ്ങളായ സോയാനട്ട്‌സ്‌ (Soya Nuts¨), സോയാപ്പാല്‍ (Soya Milk), സോയാ ചീസ്‌ (Soya Cheese), റ്റോഫു (Tofu) എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത്‌ ആരോഗ്യത്തിന്‌ വളരെയധികം നല്ലതാണ്‌.

ബെറിപ്പഴം, ചെറിപ്പഴങ്ങള്‍

ബെറിപ്പഴങ്ങളുടെയും ചെറിപ്പഴങ്ങളുടെയും വയലറ്റ്‌, നീല, ചുവപ്പ്‌, നിറങ്ങള്‍ ഇവയിലടങ്ങിയിരിക്കുന്ന ആരോഗ്യപ്രദായിനികളായ വസ്‌തുക്കളുടെ സൂചകങ്ങളാണ്‌. കുറഞ്ഞ കലോറിമൂല്യമുളള രുചിയേറിയ ഈ ചെറുപഴങ്ങളില്‍ നാലായിരത്തിലേറെ നിരോക്‌സീകരണശേഷിയുളള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ കേള്‍ക്കുമ്പോള്‍ ഞെട്ടരുത്‌. വാര്‍ദ്ധക്യത്തിലുണ്ടാകുന്ന മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തകരാറുകള്‍ കുറയ്ക്കുവാനും ബെറിപ്പഴങ്ങള്‍ സഹായിക്കുന്നു. ബ്ലാക്ക്‌ബെറി, ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌പ്‌ബെറി, ക്‌റാന്‍വെറി, ചെറി തുടങ്ങിയ പഴങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ആരോഗ്യത്തെ സംരക്ഷിക്കുന്ന ഫ്‌ളേവനോയ്‌ഡുകളായ “ആന്‍തോ സയാനിന്‍ (Antho Cyanin) കൊണ്ട്‌ സമ്പന്നമാണ്‌ ഈ ചെറുപഴങ്ങള്‍.

തൈര്
തൈര് കഴിയ്ക്കുന്നതും നല്ല ഉറക്കത്തിനും ആരോഗ്യത്തിനും നല്ലതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിനേക്കാളുപരി നമ്മുടെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി സുഖനിദ്ര പ്രദാനം ചെയ്യുന്നു. ഒരു ഗ്ലാസ്സ് തൈര് കഴിക്കുന്നത് ഉറക്കത്തിനു മുന്‍പ് ശീലമാക്കുക. ഇത് ആരോഗ്യത്തിനും സ്വപ്‌നസ്ഖലനം പോലുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

മാതള
മാതള നാരങ്ങ ദിവസവും കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്ക് മാതള നാരങ്ങ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സ്വകാര്യ രോഗങ്ങള്‍ക്ക് പോലും പല വിധത്തില്‍ മാതള നാരങ്ങ ഉപയോഗിക്കാവുന്നതാണ്. ദിവസവും വെറും വയറ്റില്‍ മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് കൊണ്ട് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ഉദ്ദാരണ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തമ ഔഷധമാണ് മാതളനാരങ്ങ. മസിലിന്റെ ആരോഗ്യത്തിനും നല്ല ഉറപ്പും ദൃഢതയുമുള്ള പേശികള്‍ ലഭിക്കുന്നതിനും മാതളം സഹായിക്കുന്നു.ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് പൈൽസിനും പരിഹാരമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (5 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (9 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends