ദിവസവും പപ്പായ ശീലമാക്കിയാൽ ...

നമ്മുടെ നാട്ടില്‍ സാധാരണമായി സകലസീസണുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. എന്നാൽ പപ്പായയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പറഞ്ഞാല്‍ ഒരിക്കലും തീരില്ല. പപ്പായ വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, എന്നിവയാല്‍ സമ്പന്നമാണ്. വൈറ്റമിൻ സിയും, എയും, ബിയും, ധാരാളമടങ്ങിയിട്ടുള്ള പപ്പായ നാരുകളുടെയും ഒരു കലവറയാണ്.
എന്നാൽ ഇത് പ്രമേഹ രോഗികൾക്ക് വളരെ അധികം ഗുണകരമായ ഒന്നാണ് . പ്രമേഹരോഗികൾക്ക് നല്ലൊരു ഔഷധം കൂടിയാണ് പപ്പായ. പ്രമേഹരോഗികൾ കഴിക്കുമ്പോൾ അധികം പഴുക്കാത്ത പപ്പായ കഴിക്കണം. കൂടാതെ ഇവയ്ക്ക് പഞ്ചസാരയെ നിയന്ത്രിക്കുവാനുള്ള കഴിവ് കൂടുതലാണ്. കൂടാതെ ശരീരത്തിൽ നൈട്രിക് ഓക്‌സൈഡ് ലഭിക്കുന്നതിന് പപ്പായ സഹായിക്കുന്നു. ഇതുമൂലം ശരീരത്തിൽ രക്ത ചംക്രമണം നന്നായി നടക്കുകയും ശരീരത്തിന് പുറത്ത്നിന്നും വരുന്ന കീടങ്ങളെയും ശരീരത്തിലെ നിർജീവമായ കോശങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് പപ്പായ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും. വൈറ്റമിന്‍ സി മാത്രമല്ല എയും ധാരാളം ഉള്ളതാണ് പപ്പായ. ഇത് ചർമത്തിനു വളരെ നല്ലതാണ്.
പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. പപ്പായയുടെ ഒരു ചെറിയ കഷണം ഏതു സമയത്തും മുഖത്ത് നന്നായി ഉപയോഗിക്കുക ഇത് മുഖത്തിന് തണുപ്പ് നൽകുവാൻ സഹായിക്കുന്നു പിന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് നല്ലതാണ്. കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമം.
പപ്പായ കഴിക്കുന്നത് മുടിയുടെ വളർച്ചക്കും കാരണമാകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ, എൻസൈമുകൾ, വൈറ്റമിനുകൾ മുടിയുടെ വളർച്ചക്ക് കാരണമായി തീരുന്നു. കൂടാതെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പപ്പായ സഹായിക്കുന്നു. മഞ്ഞപ്പിത്തത്തിനും മൂത്രാശയരോഗങ്ങള്‍ക്കും പപ്പായയുടെ ഇല ആവിയില്‍ വേവിച്ച് ഔഷധമായി ഉപയോഗിക്കാറുണ്ട്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു. ആരോഗ്യം നിലനിർത്താൻ പപ്പായ കഴിക്കുന്നതെ ഉത്തമം തന്നെയാണ്.
https://www.facebook.com/Malayalivartha