അൾസറിനെ തടയാൻ കാബ്ബേജ് ജ്യൂസ്

ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലാണ് അള്‍സര്‍ .ആമാശയത്തില്‍ ഉണ്ടാവുന്ന വ്രണങ്ങളാണ് അള്‍സര്‍. ആമാശയത്തില്‍ ചെറിയ ദ്വാരം പോലെ കാണപ്പെടുന്ന ഇത് ശ്രദ്ധിക്കാതിരുന്നാല്‍ ദഹന വ്യവസ്ഥയെ ആകെ താറുമാറാക്കും .അള്‍സര്‍ ഉണങ്ങാതെ ആകുമ്പോൾ ഇവ പിന്നീട് വലിയ വ്രണങ്ങളായി മാറുകയും ചെയ്യുന്നു .
ഇന്നത്തെ ഭക്ഷണ ശീലവും ജീവിത ശൈലിയും അള്‍സര്‍ ഉണ്ടാകാന്‍ പ്രധാന കാരണമാകുന്നു അതുകൊണ്ടുതന്നെ ഇത് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത് ചെറുപ്പക്കാരിലാണ്. എന്നാല്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാരിലാണ് ഇത്തരം പ്രതിസന്ധികള്‍ കൂടുതലായും ഉണ്ടാവുന്നത്.അള്‍സര്‍ ഉണ്ടായി വിഷമിക്കുന്നവര്‍ക്ക് ചില പരിഹാരങ്ങള്‍ നോക്കാം .ഭക്ഷണശേഷമുള്ള അസ്വസ്ഥതയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.ഇത് അള്‍സറിന്റെ പ്രധാനമായ ഒരു ലക്ഷണമാണ്.
ഇടക്കിടക്കുണ്ടാകുന്ന വയറു വേദന അനുഭവപ്പെടുന്ന അവസ്ഥ അള്‍സര്‍ നിങ്ങള്‍ക്കുണ്ടെന്നു ഉറപ്പിക്കാം . എന്നാല്‍ എല്ലാ വയറുവേദനയും അള്‍സര്‍ അല്ല .അള്‍സര്‍ ഉണ്ടാക്കുന്നതിന്റെ ഫലമായാണ് പലപ്പോഴും തലചുറ്റല്‍ ഉണ്ടാവുന്നുണ്ട്. കാബേജ് ജ്യൂസ് കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം . കാബേജ് ജ്യൂസ്‌അള്‍സറിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha