ശരീരഭാരം കുറയ്ക്കുന്നതിന് ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ മതിയെന്ന് പഠനങ്ങള്‍; ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ ശീലമാക്കൂന്നത് നല്ലത്

നിങ്ങള്‍ ഒന്നു മനസ്സുവച്ചാല്‍ ആരോഗ്യമുള്ള ശരീരവും മനസ്സും സ്വന്തമാക്കാം. ആരോഗ്യകരമായ പ്രഭാതഭക്ഷണം, രാവിലെയുള്ള വ്യായാമം ഇതൊക്കെ ജീവിതശൈലിലൂടെ ഭാഗമാക്കാം ഒപ്പം രാത്രിയില്‍ ഉറങ്ങാന്‍ കിടക്കും മുന്‍പ് ചെയ്യേണ്ട ചില സംഗതികളുമുണ്ട്. നിങ്ങളെ ആരോഗ്യവാന്‍മാരാക്കാനും ശരീരം ഫിറ്റായി നിലനിര്‍ത്താനും ചില കാര്യങ്ങള്‍ പ്രധാനമാണ്.
രാത്രി കിടക്കും മുന്‍മ്പ് പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍
1. പല്ലു തേക്കാം: പകല്‍സമയത്ത് കഴിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ ബ്രഷ് ചെയ്യാതെ ഉറങ്ങിയ ശേഷം രാവിലെ എണീറ്റ് പല്ലു തേച്ചിട്ട് യാതൊരു കാര്യവുമില്ല അത്താഴ ശേഷം നിര്‍ബന്ധമായും പല്ലു തേക്കണം ഇത് മോണരോഗങ്ങള്‍ തടയാനും പ്ലേക്ക് വരാതിരിക്കാനും പല്ലില്‍ പോടുണ്ടാകാതിരിക്കാനും സഹായിക്കും.
2. രാത്രി വൈകിയുള്ള കൊറിക്കല്‍ ഒഴിവാക്കാം: രാത്രി വൈകി എന്തെങ്കിലും കൊറിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. അത് ഒഴിവാക്കുന്നതാകും ആരോഗ്യത്തിനു നല്ലത്. ശരീരത്തിന്റെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനത്തെ അത് താളം തെറ്റിക്കും. രാത്രി വൈകിയുള്ള ലഘുഭക്ഷണം കഴിപ്പ് ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമാകുമെന്ന് 2017 ല്‍ മെക്‌സിക്കോ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. സ!പെയിനില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ രാത്രി പത്തുമണിക്കു ശേഷം അത്താഴം കഴിക്കുകയും ഭക്ഷണം കഴിച്ചയുടനെ ഉറങ്ങാന്‍ കിടക്കുകയും ചെയ്യുന്നത് സ്തനാര്‍ബുദത്തിനും പ്രോസ്‌റ്റേറ്റ് അര്‍ബുദത്തിനും കാരണമാകുമെന്നും കണ്ടു. നാരുകള്‍ കൂടി ഉള്‍പ്പെട്ട സമീകൃത ഭക്ഷണം രാത്രി കഴിച്ചാല്‍ രാത്രി വൈകി ലഘുഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാം.
3. മുഖം കഴുകാം : കിടക്കാന്‍ പോകും മുന്‍പ് മുഖം കഴുകാം. മേക്കപ്പ് ചെയ്യുന്ന വരാണെങ്കില്‍ മേക്കപ്പ് കഴുകിക്കളയണം.
4. രാത്രി കാപ്പികുടി വേണ്ട: കാപ്പി കുടിച്ചാല്‍ ഉറക്കം വരാന്‍ പ്രയാസമാണ്. മാത്രമല്ല വൈകിയുള്ള കാപ്പി കുടി സര്‍ക്കാഡിയന്‍ റിഥത്തെയും വൈകിപ്പിക്കും. അങ്ങനെ ഉറക്കസമയവും ഉണരുന്ന സമയവും എല്ലാം വൈകും.
5. ഉറങ്ങാം ഒരേ സമയത്ത്: ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ കിടക്കണം. അവധി ദിവസങ്ങളിലും ഈ ശീലം മാറ്റേണ്ട.
6. ശീലമാക്കാം ധ്യാനം: ധ്യാനവും എളുപ്പമുള്ള യോഗാസനവും ശീലമാക്കാം. ശവാസനം പോലുള്ളവ ചെയ്യുന്നത് എളുപ്പം ഉറങ്ങാന്‍ സഹായിക്കും ധ്യാനം മനസ്സിനെ ശാന്തമാക്കും.
7. കുളിക്കാം ചെറുചൂടുവെള്ളത്തില്‍: കിടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. നല്ല ഉറക്കം ലഭിക്കും. കൂടാതെ പേശികളെയും നാഡികളെയും ഇത് വിശ്രാന്തമാക്കും.
8. ശരിയായ ഭക്ഷണം കഴിക്കാം: ബദാം, മഞ്ഞള്‍ ചേര്‍ത്ത പാല്‍, വാള്‍നട്ട് ഇവയെല്ലാം നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഉറങ്ങാന്‍ പോകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ഇവ കഴിക്കുന്നതു ഗുണം ചെയ്യും.
9. കുറച്ച് റിലാക്‌സ് ചെയ്യാം: ഉറങ്ങും മുന്‍പ് കുറച്ചു സമയം നിങ്ങള്‍ക്കു സന്തോഷം നല്‍കുന്ന കാര്യം ചെയ്യാം. വായന ഇഷ്ടപ്പെടുന്നവര്‍ക്ക് വായിക്കാം. ചിത്രം വരയ്ക്കുകയോ സിനിമ കാണുകയോ ആണ് ഇഷ്ടമെങ്കില്‍ അതു ചെയ്യാം.
https://www.facebook.com/Malayalivartha