Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

മുഖത്ത് ഗുഹ്യരോമവുമായി യുവതി; അപൂർവ രോമ വളർച്ച സഹിച്ച് വർഷങ്ങൾ;രോമവളർച്ചയുടെ കാരണം ആരെയും അമ്പരപ്പിക്കും;ഒടുവിൽ രക്ഷയായത് ഇവർ

09 JANUARY 2020 12:40 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ ഭംഗി അവരുടെ മുഖ സൗന്ദര്യത്തിനാണെന്നു കണക്കാക്കുന്നവർ ഇന്നുമുണ്ട്. യഥാർത്ഥ സൗന്ദര്യം ഹൃദയത്തിന്റെ സൗന്ദര്യമാണെന്നു കണക്കാക്കേണ്ട സമയം അതിക്രമിച്ചു എന്ന് പലരും പല സന്ദർഭങ്ങളിലും പറയാറുണ്ടെങ്കിലും ഇന്നും മുഖ സൗന്ദര്യവും നിറവും ഒക്കെ സൗന്ദര്യത്തിന്റെ മാനദണ്ഡമായി വിലയിരുത്തപ്പെടുന്നുണ്ട്. മുഖത്തെ പാടുകളും മുഖക്കുരുവും ഒക്കെ സ്ത്രീകളെ അലട്ടാറുള്ള സ്ഥിരം പ്രശ്നങ്ങളാണ്. ഇവയിൽ നിന്നൊക്കെ രക്ഷപെടാൻ സ്ത്രീകൾ പരീക്ഷിക്കാത്ത മാർഗങ്ങളും കുറവായിരിക്കും. ആയുർവേദമോ ക്രീമുകളോ നാട്ടുമരുന്നുകളോ എന്തുമാകട്ടെ സൗന്ദര്യത്തെ ഭീഷണിപ്പെടുത്തുന്ന ശത്രുക്കളെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തിയാലേ മതിയാകു. മുഖത്ത് അപൂർവ രോമ വളർച്ചയുമായി വർഷങ്ങൾ വേദനയും അപമാനവും സഹിച്ച യുവതി അവസാനം മുക്തി നേടിയ ജീവിത കഥയാണ് ഇപ്പൊൾ വാർത്തകളിൽ നിറയുന്നത്.

ഫ്‌ളോറിഡ സ്വദേശിയായ ക്രിസ്റ്റല്‍ എന്ന യുവതിയാണ് വർഷങ്ങളോളം മുഖത്തെ ഗുഹ്യരോമ വളർച്ച മൂലം പരിഹാസ പാത്രമായി ജീവിച്ചത്. ഈ അപൂർവ പ്രതിഭാസം സംഭവിച്ചതിനു പിന്നിൽ ഒരു അമ്പരപ്പിക്കുന്ന കഥയുമുണ്ട്. ക്രിസ്റ്റലിന് ഒമ്പത് വയസ് പ്രായമുള്ളപ്പോള്‍ അവള്‍ വീട്ടിലെ 'പിറ്റ് ബുള്‍' എന്ന ഇനത്തില്‍ പെട്ട നായയുടെ ആക്രമണത്തിന് ഇരയായി. നായയുടെ ആക്രമണത്തില്‍ ദേഹമാസകലം പരിക്ക് പറ്റിയെങ്കിലും വലതുകവിളില്‍ സംഭവിച്ച മുറിവായിരുന്നു ഏറ്റവും ഭീകരം.കവിളിലെ തൊലിയും ഒരു പങ്ക് മാംസവും നായയുടെ ആക്രമണത്തിൽ നഷ്ട്ടപ്പെട്ടു. ഈ നിലയിലായിരുന്നു ക്രിസ്റ്റലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് ചര്‍മ്മം എടുത്ത് മുഖത്ത് ചേര്‍ത്ത് തുന്നി ചേർക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. അങ്ങനെയാണ് ക്രിസ്റ്റലിന്റെ ശരീരത്തിലെ ഗുഹ്യ ഭാഗത്തു ചർമ്മം എടുത്ത് കവിളിൽ തുന്നി ചേർക്കുന്നത്. മുറിവെല്ലാം ഭേദമായി, ക്രിസ്റ്റല്‍ മെല്ലെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി. എന്നാൽ പെട്ടന്നാണ് കാര്യങ്ങളെല്ലാം മാറി മറിയാൻ തുടങ്ങിയത്. പുതിയതായി തുന്നിച്ചേർത്ത ചര്‍മ്മത്തിന്റെ നിറവും മുഖത്തിന്റെ നിറവും തമ്മില്‍ വലിയ അന്തരമായിരുന്നു. കൂടാതെ ഈ ഭാഗത്ത് നീണ്ട രോമങ്ങളും വളർന്നുവരാൻ തുടങ്ങി. ആദ്യമെല്ലാം കാര്യം മനസിലാകാതെ വളര്‍ന്നുവരുന്ന രോമങ്ങള്‍ പിഴുതിനീക്കിക്കൊണ്ട് ക്രിസ്റ്റല്‍ അവയെ അവഗണിച്ചു. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടു പോകുന്ന നിലയിലെത്തുകയായിരുന്നു.

നിറവ്യത്യാസം മാത്രം ഒരു പ്രശ്‌നമായി തന്നെ നിലനിന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ക്രിസ്റ്റല്‍ വിവാഹിതയാകുകയും ഒരു മകളുടെ അമ്മയാകുകയും ചെയ്തു. അമ്മയായത്തിനു ശേഷമാണ് താന്‍ മുഖത്തെ അഭംഗിക്കും അസാധാരണമായ രോമവളര്‍ച്ചയെ കുറിച്ചുമെല്ലാം കൂടുതല്‍ ശ്രദ്ധ നല്കാൻ തുടങ്ങിയതെന്ന് ക്രിസ്റ്റൽ പറയുന്നു. അങ്ങനെ പ്രതിവിധി അന്വേഷിച്ചു വിദഗ്ധരായ ഒരുകൂട്ടം ഡോക്ടര്‍മാരെ ക്രിസ്റ്റൽ സമീപിക്കുകയായിരുന്നു.ഒടുവിൽ ഡോക്ടർമാർ രക്ഷ മാർഗം കണ്ടെത്തി. 'ടിഷ്യൂ എക്‌സ്പാന്‍ഡര്‍' എന്ന ടെക്‌നിക് ഉപയോഗിച്ച് മുഖത്തെ ചര്‍മ്മം വലിച്ചുനീട്ടി പഴയ പാടിനെ മായിച്ചു കളയുകയായിരുന്നു ഡോക്റ്റർമാർ ചെയ്തത്. ഇതോടെ ക്രിസ്റ്റലിന് തന്റെ മുഖത്തെ അഭംഗി മാറ്റാന്‍ സാധിച്ചു. നാലാഴ്ച നീണ്ട സുപ്രധാനമായ ചികിത്സയും അതിന് ശേഷമുള്ള ശസ്ത്രക്രിയയും ആണ് ക്രിസ്റ്റലിനു ഡോക്ടർമാർ നിർദേശിച്ചത്. ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്ത വിധം സാധാരണനിലയിലായി കഴിഞ്ഞു ക്രിസ്റ്റലിന്റെ മുഖം.

സാങ്കേതിക വിദ്യയുടെ സഹായവും അതിവിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും പുതിയ ചികിത്സ രീതികളും മനുഷ്യരുടെ ഏത് പ്രശ്നങ്ങൾക്കും പ്രതിവിധി കണ്ടെത്താൻ ഇന്ന് സഹായകമായിരിക്കുകയാണ്. അറിവും കണ്ടുപിടിത്തങ്ങളും ദിനംപ്രതി വർധിക്കുന്നതോടൊപ്പം അതി കഠിനമായതു പോലും ഇന്ന് നിസ്സാരമായി പരിഹരിക്കാൻ സാധിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (13 minutes ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (23 minutes ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (42 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (59 minutes ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (1 hour ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (2 hours ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (2 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (10 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (10 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (11 hours ago)

Malayali Vartha Recommends