Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫൈബ്രോയിഡുകള്‍ അപകടകാരികളോ? ഇവ ക്യാൻസറിന് കാരണമാകുന്നുണ്ടോ? ഫൈബ്രോയിഡുകളെ കുറിച്ച് കൂടുതൽ അറിയാം....

17 OCTOBER 2020 03:11 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭാശയ ഭിത്തികളിലുണ്ടാവുന്ന അസ്വാഭാവിക വളര്‍ച്ചയാണ് ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍. പുറമേ അപകടകാരികളല്ലാത്ത ഈ ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തും ഗര്‍ഭാശയ ഭിത്തിയിലും ഉണ്ടാവാറുണ്ട്. ഇവയില്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തുണ്ടാവുന്ന മുഴകള്‍ അമിതരക്തസ്രാവം ഉണ്ടാക്കുന്നവയാണ്. 20നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ ഫ്രൈബ്രോയിഡുകള്‍ കൂടുതലായി കണ്ടുവരുന്നത്.

ആര്‍ത്തവസമയത്തെ കഠിനമായ വേദനയും അമിത രക്തസ്രാവവും മൂലം ഈ മുഴകള്‍ സ്ത്രീകള്‍ക്ക് ഒരു പേടിസ്വപ്‌നമാണ്. അതിനൊപ്പം തന്നെ ഗര്‍ഭാശയ മുഴകള്‍ ക്യാന്‍സറായി മാറുമോ എന്ന പേടിയും പൊതുവേ സ്ത്രീകള്‍ക്കുണ്ടാവാറുണ്ട്. എന്നാല്‍ ഫലപ്രദമായി ചികിത്സിച്ചാല്‍ ഗര്‍ഭാശയ മുഴകള്‍ പൂര്‍ണമായും നീക്കം ചെയ്യാം.

പ്രസവിച്ചിട്ടില്ലാത്തവരിലും ഒരു കുഞ്ഞ് മാത്രം ഉള്ളവരിലും ഫൈബ്രോയിഡുകള്‍ കാണപ്പെടുന്നത് സാധാരണമാണ്. 40 വയസ് പ്രായം ഉള്ള സ്ത്രീകളില്‍ 40% പേരിലും, 50 വയസ്സിനോട് അടുത്ത സ്ത്രീകളില്‍ 75% പേരിലും ഇതു സംഭവിക്കാറുണ്ട്. പ്രായഭേദമന്യേ ഫ്രൈബ്രോയിഡുകള്‍ കൂടുന്നതിനുള്ള പ്രധാനകാരണം ജീവിതശൈലി തന്നെയാണ്. പൊണ്ണത്തടിയുള്ള സ്ത്രീകളില്‍, റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരില്‍, ആര്‍ത്തവം നേരത്തെ ഉണ്ടാവുന്ന സ്ത്രീകളില്‍, ആര്‍ത്തവം വൈകിയെത്തുന്ന സ്ത്രീകള്‍ തുടങ്ങിയവരിലാണ് ഫ്രൈബ്രോയിഡ് മുഴകള്‍ കൂടുതലായി കാണുന്നത്. ഹോര്‍മോണ്‍ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഫൈബ്രോയിഡ് രൂപപ്പെടുന്നത്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനും പ്രൊജസ്‌ട്രോണും കൂടി നില്‍ക്കുന്ന സ്ത്രീകളിലാണ് ഫ്രൈബ്രോയിഡ് കൂടുതലായി കണ്ടുവരുന്നത്.

എന്നാൽ ഫ്രൈബ്രോയിഡ് പലവിധത്തിലാണുള്ളത്. അമ്പത് വയസ്സിനോട് പ്രായമടുക്കുന്ന 70 ശതമാനം സ്ത്രീകളിലും ഫൈബ്രോയിഡ് മുഴകള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ഇതില്‍ അപകടസാധ്യതകളും കുറവാണ്. ഗര്‍ഭപാത്രത്തിന്റെ ഉള്‍വശം മുതല്‍ പലഭാഗങ്ങളില്‍ ഫ്രൈബ്രോയിഡ് കണ്ടുവരാം. ഫ്രൈബ്രോയിഡ് ഉണ്ടാവുന്ന സ്ഥാനത്തെ അടിസ്ഥാനമാക്കി ടൈപ്പ് 0 മുതല്‍ ടൈപ്പ് 8 വരെ ഫ്രൈബ്രോയിഡുകളെ തരം തിരിക്കാറുണ്ട്. ഗര്‍ഭപാത്രത്തിന്റെ ഉള്‍വശത്ത് നിന്നും ഉണ്ടാവുന്ന ഫ്രൈബ്രോയിഡ് ആണ് ടൈപ്പ് 0- ടൈപ്പ് 1 ഫൈബ്രോയിഡ്. ഇതാണ് അമിതരക്തസ്രാവം ഉണ്ടാക്കുന്നതും വളര്‍ച്ചയെത്തിയില്ലെങ്കില്‍ പോലും നീക്കം ചെയ്യേണ്ടി വരുന്നതുമാണ് ഇത്തരത്തിലുള്ള ഫ്രൈബ്രോയിഡുകള്‍. ടൈപ്പ് 2 മുതല്‍ 6 വരെയുള്ള ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭപാത്രത്തിന്റെ മാംസപേശികളില്‍ ഉണ്ടാവുന്ന മുഴകളാണ്. അത്തരം ഫൈബ്രോയിഡുകള്‍ ഗര്‍ഭപാത്രത്തിന്റെ ഉള്ളിലുണ്ടാവുന്നതു പോലെ അമിത രക്തസ്രാവം ഉണ്ടാക്കാറില്ല. അമിതമായി വളര്‍ച്ച വന്നാല്‍ മാത്രമേ ഇതിനെ നീക്കം ചെയ്യേണ്ടതുള്ളൂ. ടൈപ്പ് 7,8 ഫൈബ്രോയിഡുകള്‍ ഗര്‍ഭപാത്രത്തിനു പുറമേ വളരുന്ന മുഴകളാണ്. ഇത് അപകടകാരികളല്ലെന്നും വലിപ്പം വെച്ചാല്‍ പോലും ഈ ഫൈബ്രോയിഡുകള്‍ നീക്കം ചെയ്യേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഗര്‍ഭപാത്രത്തിന്റെ ഭാഗങ്ങളിലും ഗര്‍ഭാശയ മുഖത്തും വളരുന്ന ടൈപ്പ് 8 ഫൈബ്രോയിഡുകള്‍ ഫൈബ്രോയിഡുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്ന മുഴകളാണ്.

ആര്‍ത്തവ ചക്രത്തിന്‍റെ ദൈര്‍ഘ്യം കുറഞ്ഞ് വരിക, ആര്‍ത്തവ വേദന ദീര്‍ഘിക്കുക, ആര്‍ത്തവ രക്തത്തിന്‍റെ തോത് കൂടുക എന്നിവയാണ് ഫൈബ്രോയിഡുകളുടെ രോഗ ലക്ഷണങ്ങള്‍. മുഴകള്‍ ആന്തരിക ഭിത്തിയോട് ചേര്‍ന്ന് ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ആണ് രക്തസ്രാവ തോത് വര്‍ദ്ധിക്കുന്നത്. മുഴകളുടെ സ്ഥാനം, വലുപ്പം എന്നിവ അനുസരിച്ചും, സമീപ അവയവങ്ങളില്‍ അവ ചെലുത്തുന്ന സമ്മര്‍ദ്ദം അനുസരിച്ചും ആണ് രോഗിക്ക് ഓരോ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നത്.മുഴകളുടെ വലുപ്പം കൂടുമ്പോള്‍ നടുവിന്‍റെ കീഴ്‌ ഭാഗത്ത് വേദന, വയറിന്‍റെ അടിഭാഗത്ത് ഭാരം, സംഭോഗത്തോടുള്ള താല്‍പര്യ കുറവ് എന്നിവയും അനുഭവപ്പെടും. പേശി നാരുകളില്‍ നിന്നു ആരംഭിക്കുന്ന മുഴകള്‍ ഗര്‍ഭാശയത്തിന് പുറത്തോട്ട് വളര്‍ന്നാല്‍ അത് മല മൂത്ര വിസര്‍ജനത്തിന് പ്രയാസങ്ങള്‍ സൃഷ്ടിക്കും.

മുഴ വളര്‍ന്ന് ഗര്‍ഭാശയത്തില്‍ നിറഞ്ഞു നിന്നാല്‍ അത് അമിതമായ രക്തസ്രാവം,ഗര്‍ഭധാരണത്തിന് തടസ്സം, മറുപിള്ള ശരിയാംവിധം രൂപപ്പെടാതെ പോകല്‍‍, ഗര്‍ഭസ്ഥ ശിശു വിലങ്ങനെ കിടക്കാന്‍ ഇടയാകല്‍, ഗര്‍ഭം അലസല്‍, വിളര്‍ച്ച, നേരത്തെയുള്ള പ്രസവം എന്നിവയ്ക്ക് കാരണം മാകും. . 40 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്. രോഗ ലക്ഷണങ്ങള്‍ കൂടാതെ രോഗിയെ നേരിട്ട് പരിശോധിച്ചും, അള്‍ട്രാ സൗണ്ട്,സി.ടി സ്‌കാന്‍, എം.ആര്‍.ഐ എന്നിവ നടത്തിയുള്ള ചിത്രങ്ങളെ ആധാരമാക്കിയും ആണ് ഇപ്പോള്‍ രോഗ നിര്‍ണ്ണയം നടത്തി പോരുന്നത്.

ശസ്ത്രക്രിയയ്ക്ക് ശുപാര്‍ശ ചെയ്യപ്പെടുന്ന സ്ത്രീ രോഗങ്ങളുടെ പട്ടികയില്‍ ഫൈബ്രോയിഡുകള്‍ ഇതിനകം ഒന്നാം സ്ഥാനം നേടി കഴിഞ്ഞിട്ടുണ്ട്. മുഴകള്‍ നൂതന രീതിയില്‍ മുറിച്ച് മാറ്റുക, ഗര്‍ഭാശയം മുഴുവനായോ അല്ലെങ്കില്‍ അതോടൊപ്പം ചുറ്റുമുള്ള ഭാഗങ്ങളും നീക്കം ചെയ്യക, മുഴകളിലോട്ടുള്ള ധമനിയില്‍ തടസം സൃഷ്ടിക്കുക, ഉപകരണ സഹായത്തോടെ മാറ്റുക തുടങ്ങിയ ശസ്ത്രക്രിയ മാര്‍ഗങ്ങള്‍ നിലവിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends