Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

നഖത്തിലുണ്ടാകുന്ന നിറവ്യത്യാസം കോവിഡിന്റെ പുതിയ ലക്ഷണം; ഈ പ്രശ്നം അനുഭവപ്പെടുന്ന ആറിലൊരാൾക്ക് ആശുപത്രിയിൽ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ

10 JUNE 2021 07:16 PM IST
മലയാളി വാര്‍ത്ത

നഖത്തിലുണ്ടാകുന്ന നിറവ്യത്യാസം കോവിഡിന്റെ പുതിയ ലക്ഷണമെന്ന് കണ്ടെത്തൽ. നിലവിൽ കോവിഡിന്റെ ലക്ഷണങ്ങൾ പനിയും ചുമയും ക്ഷീണവും മണം നഷ്ടപ്പെടുന്നതും സ്വാദ് നഷ്ടപ്പെടുന്നതുമാണ്. ഇതിന് പുറമേ അപൂര്‍വ്വമായി മറ്റു ലക്ഷണങ്ങളും കണ്ടുവരുന്നു . വയറുവേദന, വയറിളക്കം തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ കോവിഡിന്റേതാകാം എന്ന തരത്തില്‍ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇതിന് പുറമേയാണ് വിരലിലുണ്ടാവുന്ന നിറവ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന കണ്ടെത്തല്‍. ചില രോഗികളില്‍ ഈ ലക്ഷണം കണ്ടുവരുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് നഖങ്ങളില്‍ മറ്റു പ്രശ്‌നങ്ങളും കണ്ടുവരുന്നു. ഇതിന് മുന്‍പ് വിരലിന്റെ അടിയില്‍ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പും കണ്ടുവരുന്നതായാണ് കണ്ടെത്തല്‍.

 

 

രോഗം സ്ഥിരീകരിച്ചതിന് ശേഷം രണ്ടാഴ്ചക്കകം ഈ ലക്ഷണം ചിലരില്‍ കണ്ടുവരുന്നതായാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിരലിന്റെ അടിയില്‍ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പ് ദൃശ്യമാകുകയാണെങ്കില്‍ അത് കോവിഡിന്റെ ലക്ഷണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ബ്രിട്ടനിലെ ഈസ്റ്റ് ആഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനറിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. കോവിഡ് പിടിപെടുമ്പോൾ,

കാൽവിരലുകളിൽ വീക്കം ഉണ്ടാകുന്ന ഒരു പ്രത്യേക ഉപഗ്രൂപ്പ് രോഗികളുണ്ടെന്നും കണ്ടെത്തി . അത് ചുവപ്പും വീക്കവും ആയി മാറുന്നു. പിന്നീട് അവ പർപ്പിൾ നിറം ആയി മാറുന്നു. മിക്ക കേസുകളിലും, ഇത് സ്വയം പരിഹരിക്കപ്പെടുകയും അല്ലെങ്കിൽ ഇല്ലാതാകുകയും ചെയ്യുന്നു. ഇത് താരതമ്യേന അത്ര രൂക്ഷമല്ലാത്ത ലക്ഷണങ്ങളാണ്. ഇത് ശരാശരി 15 ദിവസം നീണ്ടുനിൽക്കുന്നു .

 

 

പക്ഷേ, ചില രോഗികളിൽ ഒന്നോ രണ്ടോ മാസം നീണ്ടുനിൽക്കുന്നു. ചില രോഗികളിൽ 150 ദിവസത്തിലധികമായിട്ടും ഈ അവസ്ഥ മാറിയിട്ടില്ല .ഇതു കണ്ടുവരുന്നത് ചുവപ്പ് അല്ലെങ്കിൽ ധൂമ്രനൂൽ അല്ലെങ്കിൽ വീർത്ത കാൽവിരലുകളുള്ള രോഗികളാണ്. കൂടാതെ അപൂര്‍വ്വമായാണ് ഇത് കണ്ടുവരുന്നത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ കോവിഡ് ബാധിച്ചതായി ഏറെകുറെ ഉറപ്പാക്കാന്‍ സാധിക്കും.

എന്നാല്‍ ഇതിന്റെ പിന്നിലെ കാരണം വ്യക്തമല്ല. രക്ത കുഴലിന് ഉണ്ടാകുന്ന തകരാറാകാം ഇതിന് കാരണമെന്നാണ് നിഗമനം. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാകാനും സാധ്യതയുണ്ട്. വൈറസിനെ പ്രതിരോധിക്കുന്നതിനിടെ സംഭവിക്കുന്ന രക്തം കട്ടംപിടിക്കല്‍ ആകാനുള്ള സാധ്യതയും കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

 

 

 

 

 

 

 

 

 

കൊവിഡ് 19 മഹാമാരിയുടെ വിവിധ ലക്ഷണങ്ങള്‍ നേരത്തേ ലോകാരോഗ്യ സംഘടനയടക്കമുള്ള കേന്ദ്രങ്ങള്‍ വ്യക്തമായും കൃത്യമായും പ്രസിദ്ധപ്പെടുത്തിയിരുന്നു . പനിയും തൊണ്ടവേദനയും ശ്വാസതടസവുമെല്ലാമാണ് കൊവിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇതിലുമധികം ലക്ഷണങ്ങള്‍ കൊവിഡിനുണ്ടാകാമെന്നും അവ പതിയെ മാത്രമേ കണ്ടെത്താനും സ്ഥിരീകരിക്കാനുമാകൂവെന്നും ഗവേഷകലോകവും ആരോഗ്യ വിദഗ്ധരും വിലയിരുത്തിയിരുന്നു.

ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായ ഒരു വിഷയമായിരുന്നു രുചിയും ഗന്ധവും അനുഭവപ്പെടാത്ത അവസ്ഥ. ഇത് കൊവിഡ് 19 രോഗത്തിന്റെ ലക്ഷണമാണെന്ന് പല വിദഗ്ധരും വാദിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇന്ത്യ പുറത്തിറക്കിയ ലക്ഷണങ്ങളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

 

 

ഇതോടെ ആകെ പത്ത് ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പട്ടികയില്‍ പെടുന്നത്. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, പേശീവേദന, വയറിളക്കം എന്നിവയാണ് മറ്റ് ഒമ്പത് ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ പ്രകടമാക്കാതെ രോഗം ബാധിക്കപ്പെടുന്നവരുടെ എണ്ണവും കുറവല്ല. 'റാന്‍ഡം' പരിശോധന നടത്തിയാല്‍ മാത്രമേ ഇത്തരക്കാരെ കൂടുതലായി കണ്ടെത്താന്‍ കഴിയൂ. വായില്‍ നിന്നും

മൂക്കില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയാണ് പ്രധാനമായും കൊവിഡ് 19 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സംസാരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ എല്ലാം രോഗകാരിയായ വൈറസ് കൈമാറ്റം ചെയ്യപ്പെട്ടേക്കാം. അതുപോലെ ഈ സ്രവങ്ങളുടെ നേര്‍ത്ത തുള്ളികള്‍ എവിടെയെല്ലാം വീഴുന്നുവോ, പ്രതലങ്ങളുടെ സ്വഭാവമനുസരിച്ച് അവിടെയെല്ലാം വൈറസ് നിലനിന്നേക്കാം.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. കനത്ത പുകമഞ്ഞിൽ വ്യോമഗതാഗതം സ്തംഭിച്ചു..  (18 minutes ago)

വിനോദയാത്ര പോയ എഴംഗ മലയാളിസംഘം തടാകത്തിൽ  (49 minutes ago)

ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും....  (1 hour ago)

മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് ജില്ലാ കോടതി  (1 hour ago)

അപ്രതീക്ഷിത ധനലാഭം, സാഹിത്യ രംഗത്ത് നേട്ടം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം!  (1 hour ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്....  (2 hours ago)

യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി  (2 hours ago)

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (2 hours ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (2 hours ago)

പ്‌ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....  (2 hours ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന്....  (3 hours ago)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ  (3 hours ago)

കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി  (3 hours ago)

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (12 hours ago)

Malayali Vartha Recommends