കൊറോണ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാകുന്നു? അതിന് പിന്നിലുള്ള കാരണം എന്താണെന്നോ? ധൈര്യമായിരിക്കൂ ശരീരം സജ്ജമാകുകയാണ്

നമ്മൾ പലരും കൊറോണ വാക്സിൻ എടുത്തിട്ടുള്ളവരാണ്. പലരും വാക്സിൻ എടുക്കാൻ പോകുന്നുണ്ട്. എന്നാൽ വാക്സിൻ എടുക്കുന്ന പലരും പറയുന്ന ഒരു ബുദ്ധിമുട്ടാണ് പനി വന്നു കൈ തടിച്ചു അങ്ങനെ അങ്ങനെ പല പല പരാതികൾ.... എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയണ്ടേ?
പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷമുള്ള ദിവസങ്ങള്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാറുണ്ട്. വാക്‌സിന്‍ കുത്തിവച്ച സ്ഥലത്ത് വേദന, ചുവന്ന് തടിക്കുക, നീര്‍വീക്കം, ശരീരവേദന, പേശി വേദന, തലവേദന, ക്ഷീണം, പനി, ഛര്‍ദ്ദി തുടങ്ങിയ സാധാരണ പാര്‍ശ്വഫലങ്ങളാണ് വാക്‌സിന്‍ സ്വീകരിക്കുന്ന ഒരാളിൽ സാധാരണയായി സംഭവിക്കുന്നത്.
നമ്മുടെ ശരീരം കരുത്ത് നേടണമെങ്കില്‍ ഇത്തരത്തിലുള്ള വേദനകള്‍ നാം സഹിച്ചേ മതിയാകൂ. വാക്‌സിന്‍ കുത്തിവെപ്പിലൂടെ പ്രതിരോധ ശേഷി നേടാന്‍ ഒന്നോ രണ്ടോ ദിവസത്തെ നേരിയ അസ്വസ്ഥതകള്‍ നാം നേരിടേണ്ടി വരും .
ഈ പാര്‍ശ്വഫലങ്ങള്‍ സൂചിപ്പിക്കുന്നത് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശരീരം ശക്തമായി തയ്യാറായി കഴിഞ്ഞു എന്നാണ്. ഓവര്‍ ദ കൗണ്ടര്‍ മരുന്നുകള്‍ ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങളെ നേരിടാനും സാധിക്കും.
അപൂര്‍വ്വമായി, ചില വാക്‌സിനുകള്‍ കഠിനമായ അലര്‍ജി , കോച്ചിപ്പിടുത്തം പോലുള്ള ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്ന കാര്യം മറക്കരുത്. എന്നാല്‍ വളരെ വിരലിലെണ്ണാവുന്ന സന്ദർഭങ്ങളിൽ മാത്രമേ ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിച്ചിട്ടുള്ളൂ.
ഒരു വിറ്റാമിന്‍ പോലും ചില സമയങ്ങളില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട് എന്ന വസ്തുത നമുക്കറിയാമല്ലോ. കൊറോണ വാക്‌സിനുകള്‍ ഒരുപാട് ആളുകളുടെ ജീവന്‍ രക്ഷിക്കുമെന്ന കാര്യത്തില്‍ നിങ്ങൾക്ക് യാതൊരു സംശയവും വേണ്ട.
കൊറോണ തുടങ്ങിയ നാളുമുതൽ ഇതിനെ സംബന്ധിച്ച് നിരവധി വ്യാജപ്രചരണങ്ങൾ നടന്നിരുന്നു. വാക്സിൻ ഇറങ്ങിയപ്പോഴും വ്യാജ പ്രചാരണങ്ങൾക്ക് ഒരു അയവുമില്ല.
ഇതിനോടൊപ്പം വ്യാജപ്രചരണങ്ങളും സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്ന് പിടിക്കുന്നത് ആളുകളില്‍ തെറ്റിധാരണ ഉണ്ടാക്കുന്നതിനു കാരണമാകുന്നു. മാസ്‌കിന്റെ ഉപയോഗം, ശാരീരിക അകലം എന്നിവയോടൊപ്പം വാക്‌സിനും ആകുമ്പോൾ ഈ മഹാമാരിയെ ഒരു പരിധിവരെ തുരത്താൻ നമ്മൾ സജ്ജമാകുന്നു.
https://www.facebook.com/Malayalivartha