Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഇനി 25 വയസിലേ പ്രമേഹ പരിശോധന, കേരളത്തെ ഞെട്ടിച്ച് പുതിയ കണക്കുകള്‍

08 NOVEMBER 2021 01:18 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രമേഹത്തിന്റെ വ്യാപ്തി രണ്ടിരട്ടി കൂടുതലാണ്. ദാ ഇപ്പോള്‍ 25 വയസ്സുമുതൽ തന്നെ പ്രമേഹം കണ്ടെത്തുന്നതിന് സ്‌ക്രീനിങ് പരിശോധനകൾ ആരംഭിക്കണമെന്ന്  നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഗവേഷകർ . പ്രമേഹത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ഡോ. അനൂപ് മിശ്ര, മലയാളി പ്രമേഹ രോഗവിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവർ പഠന സംഘത്തിലുണ്ട്.

  രാജ്യത്തുടനീളം നടത്തിയ പഠനത്തിന് ശേഷം ‘ഡയബെറ്റിക് ആൻഡ് മെറ്റബോളിക് സിൻഡ്രോം-ക്ലിനിക്കൽ റിസർച്ച് ആൻഡ് റിവ്യൂസ്’ എന്ന മെഡിക്കൽ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. നിലവില്‍ 30 വയസ്സാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശം.

 

 

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ചെറുപ്പക്കാരിൽ പ്രമേഹം കണ്ടെത്തുന്നതിന്റെ തോത് കൂടിയിട്ടുണ്ടെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡയബറ്റിക് കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ  25 വയസ്സുമുതൽ തന്നെ പ്രമേഹം കണ്ടെത്തുന്നതിന് സ്‌ക്രീനിങ് പരിശോധനകൾ നടത്തേണ്ട അവസ്ഥയാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.


25 വയസ്സുള്ള ഒരാൾക്ക് കുടവയർ, അമിതവണ്ണം, അമിതഭാരം, കുടുംബത്തിൽ പ്രമേഹ പാരമ്പര്യം എന്നിവയുണ്ടെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും പ്രമേഹ പരിശോധന നടത്തണമെന്നും ഗവേഷകർ നിർദേശിക്കുന്നു.

 

 

 ഈ സാഹചര്യത്തില്‍ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ കുറഞ്ഞ ഭക്ഷണം ചെറുപ്പം മുതല്‍ തന്നെ ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

 

 

 ഡയബറ്റിക് കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തതില്‍ നിന്നും ഗവേഷകര്‍ക്ക് മനസ്സിലാക്കാനായത് 30 വയസ്സിന് താഴെയുള്ള 77.6 ശതമാനം പേരും അമിതവണ്ണവും ഭാരവും ഉള്ളവരാണെന്നാണ്. കൂടുതൽ ചെറുപ്പക്കാരാണ് പ്രമേഹം മൂലം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നത്. ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും പ്രമേഹം മൂലം ഉണ്ടാകുന്നുവെന്നും പഠനത്തിൽ വിലയിരുത്തിയിട്ടുണ്ട്.

 

 

ഇന്ത്യയില്‍ 77 മില്ല്യണ്‍ പ്രമേഹ രോഗികളാണുള്ളത്. കഴിഞ്ഞ 8-10 വര്‍ഷങ്ങളായി അനിയന്ത്രിതമായ പ്രമേഹം മൂലം സങ്കീര്‍ണതകള്‍ വര്‍ധിച്ചുവരുകയാണ്. രാജ്യത്തെ 50-90 ശതമാനം രോഗികളിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പ്രമേഹ ചികിത്സയ്ക്കും വൃക്കസ്തംഭനം, നാഡീവ്യവസ്ഥയിലെ തകരാറുകള്‍, കണ്ണിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങി പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ ചികിത്സിക്കാനുമായി ലക്ഷക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. അതിനാല്‍ തന്നെ പ്രമേഹം നേരത്തെ കണ്ടെത്താനുള്ള പരിശോധനകളും ആരോഗ്യകരമായ ജീവിതശൈലിയും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

                 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends