Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

'കറുത്ത പൊന്നിന്റെ' ഇതുവരെ അറിയാത്ത 15 അത്ഭുത ഗുണങ്ങള്‍ ഇതാ..!

11 NOVEMBER 2021 11:14 AM IST
മലയാളി വാര്‍ത്ത

പലരുടെയും വീട്ടില്‍ കണ്ടു വരാറുള്ള ഒന്നാണ് കുരുമുളക്. ആഹാരത്തില്‍ ഉള്‍പ്പെടുത്താറുള്ള കുരുമുളകിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. ഇതിന്റെ നിങ്ങള്‍ക്ക് അറിയാത്ത കുറച്ച് ഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം.

* ജലദോഷം ശല്യം ചെയ്യുമ്പോള്‍ കുരുമുളക് ചൂടുപാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ ഫലപ്രദമാണ്.

* വിട്ടുമാറാത്ത ജലദോഷവും തുമ്മലും കൊണ്ടു ബുദ്ധിമുട്ടുകയാണെങ്കില്‍ ആദ്യദിവസം കുരുമുളക് ഒരെണ്ണം, രണ്ടാമത്തെ ദിവസം 2 എണ്ണം എന്നരീതിയില്‍ ഒരോ ദിവസം കൂട്ടി കൂട്ടി പതിനഞ്ചാമത്തെ ദിവസം 15 എണ്ണം വരെ എത്തിയ്ക്കുക, തുടര്‍ന്ന് അടുത്തദിവസം മുതല്‍ ഒരെണ്ണം വീതം കുറച്ച് അതായത് 14,13, 12... അങ്ങനെ അവസാന ദിവസം ഒരെണ്ണം എന്നരീതിയില്‍ വരെ കഴിച്ച് കഴിഞ്ഞാല്‍ തുടര്‍ച്ചായി ഉണ്ടാകുന്ന ജലദോഷവും തുമ്മലും നിശ്ശേഷം ഇല്ലാതാക്കാം.

* ചുമയ്ക്ക് അരസ്പൂണ്‍ കുരുമുളക് പൊടി അരസ്പൂണ്‍ തേനില്‍ ചാലിച്ച് ഒരു ദിവസം 3-4 തവണ കഴിക്കുക.

* തൊണ്ടയടപ്പ് മാറാന്‍ കുരുമുളക് പൊടി നെയ്യ്, കല്‍ക്കണ്ടം എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് അലിച്ചിറക്കുക ശബ്ദം പഴയതിലും ശ്രുതിമധുരമാകും.

* 8-10 കുരുമുളക് ഇട്ട വെള്ളം നന്നായി തിളപ്പിച്ച് വായില്‍ക്കൊള്ളാവുന്ന ചെറുചൂടില്‍ കുലുക്കുഴിഞ്ഞാല്‍ തൊണ്ടയില്‍ ഉണ്ടാകുന്ന രോഗാണുബാധ ശമിയ്ക്കും.

* അരസ്പൂണ്‍ കുരുമുളക് പൊടി, അല്‍പം നെയ്യ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് കുഴച്ച് ദിവസവും രാവിലെയും വൈകുന്നേരവും കഴിക്കുന്നത് കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും.

* വയറിനുള്ളിലെ കൃമികളെ നശിപ്പിക്കാന്‍ കുരുമുളകും, ഉണക്ക മുന്തിരിയും ഒരുമിച്ച് വായിലിട്ട് ചവച്ച് കഴിയ്ക്കുക. ഒരു ദിവസം 2-3 പ്രാവശ്യം ഇത് ചെയ്താല്‍ കൃമി ശല്യം പാടെ മാറും. മാത്രമല്ല, മോരില്‍ അല്‍പം കുരുമുളക് പൊടി ചേര്‍ത്ത് കഴിയ്ക്കുന്നതും കൃമി നശിയ്ക്കുന്നതിന് ഫലപ്രദമാണ്.

* മോണയില്‍ പഴുപ്പ് കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് കുരുമുളക് പൊടി ഉപ്പില്‍ ചേര്‍ത്ത് പല്ലുകളില്‍ തേയ്ക്കുന്നതിലൂടെ ഉടനടി ഫലം ലഭിയ്ക്കും.

* സന്ധിവാദത്താല്‍ വിഷമിക്കുന്നവര്‍ക്ക് കുരുമുളക് കൂടുതല്‍ പ്രയോജനപ്രദമാണ്. കുരുമുളക് എള്ളെണ്ണയില്‍ നന്നായി തിളപ്പിക്കുക, തുടര്‍ന്ന് തണുത്തതിന് ശേഷം ആ എണ്ണ മാംസപേശികളില്‍ തേച്ച് പിടിപ്പിയ്ക്കുക, സന്ധിവേദനയ്ക്ക് ആശ്വാസം ലഭിയ്ക്കും.

 

 

* നിങ്ങളുടെ രക്തസമ്മര്‍ദ്ദം താഴ്ന്ന അവസ്ഥയിലാണെങ്കില്‍ ദിവസവും രണ്ടുമൂന്ന് തവണ 5 കുരുമുളക് വീതം 21 ഉണക്കമുന്തിരിക്കൊപ്പം ചേര്‍ത്ത് കഴിയ്ക്കുക. രക്തസമ്മര്‍ദ്ദം താമസിയാതെ സാധാരണ അവസ്ഥയിലാകും.

* മലബന്ധത്താല്‍ വിഷമിക്കുകയാണോ എങ്കില്‍ 4-5 കുരുമുളക് പാലിനോടൊപ്പം ചേര്‍ത്ത് രാത്രി കഴിയ്ക്കുന്നത് വിഷമത ഇല്ലാതാക്കാന്‍ സഹായിക്കും.

* വെള്ളത്തില്‍ കുരുമുളക്, തുളസി, ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്കാ എന്നിവ ചേര്‍ത്ത് തിളപ്പിയ്ക്കുക. തിളച്ച് കഴിയുമ്പോള്‍ ഇതില്‍ തേയില ചേര്‍ത്ത് ചായ ഉണ്ടാക്കി കുടിക്കുന്നത് ജലദോഷം, പനി എന്നിവയ്ക്ക് ഫലപ്രദമാണ്.

* ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിലെ കുരുക്കള്‍ മാറ്റിയ ശേഷം ഇതില്‍ കല്ലുപ്പ് പൊടിച്ചത്, കുരുമുളക് പൊടി എന്നിവ വിതറി, ചൂടാക്കി അതിന്റെ സത്ത് കുടിയ്ക്കുന്നത് അജീര്‍ണ്ണം അഥവ ദഹനക്കേടിന് പരിഹാരം ആകും.

* ഒരു കപ്പ് ചൂട് വെള്ളത്തില്‍ 3-4 കുരുമുളക് പൊടിച്ചതും നാരങ്ങ നീരും ചേര്‍ത്ത് കുടിയ്ക്കുന്നത് ഗ്യാസ് ഇല്ലാതാക്കാന്‍ നല്ലതാണ്.

* കുരുമുളക് 20 ഗ്രാം, ജീരകം 10 ഗ്രാം, പഞ്ചസാര അല്ലെങ്കില്‍ കല്‍ക്കണ്ടം എന്നിവ പൊടിച്ച് ഒരുമിച്ച് ചേര്‍ത്ത് വെള്ളത്തിനോടൊപ്പം രാവിലെയും വൈകുന്നേരവും കഴിയ്ക്കുന്നത് മൂലക്കുരുവില്‍ നിന്ന് ആശ്വാസം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (14 minutes ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (38 minutes ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (1 hour ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (1 hour ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (1 hour ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (2 hours ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (2 hours ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (2 hours ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (2 hours ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (2 hours ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (2 hours ago)

RainAlert കേരളത്തിൽ പെരും  (2 hours ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (3 hours ago)

Malayali Vartha Recommends