Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

യുവാക്കള്‍ക്കിടയിലുള്ള ഹൃദയാഘാത കേസുകള്‍ വര്‍ധിക്കുന്നു; വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ചെറുപ്പക്കാരെ പോലും കീഴടക്കും! പുറമേയ്ക്ക് ആരോഗ്യവാന്മാരെന്ന് തോന്നിയാലും ഈ പരിശോധനകള്‍ 30 വയസ്സ് കഴിഞ്ഞവര്‍ ഇടയ്ക്കിടെ നടത്തണം, ഏവരും ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ...

14 DECEMBER 2021 09:38 AM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നായിട്ടാണ് ഹൃദ്രോഗത്തെ നാം എല്ലാവരും കണക്കാക്കിയിരുന്നത്. എന്നാല്‍ അടുത്തിടെ നടന്ന സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ അകാല മരണങ്ങള്‍ അത്തരം ധാരണയെ തച്ചുടയ്ക്കുകയുണ്ടായി. പ്രായഭേദമെന്യേ ഏവരെയും വരിഞ്ഞുമുറുക്കുകയാണ് ഈ രോഗം. ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് ശുക്ലയും രാജ് കൗശലും കന്നട നടന്‍ പുനീത് രാജ്കുമാറുമെല്ലാം പുറമേ നല്ല ഫിറ്റായിരുന്ന, വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ചെറുപ്പക്കാരായിരുന്നു എന്നതും നാം കാണേണ്ടതാണ്. ഇത്തരത്തിൽ വർക്ക്ഔട്ടുകൾ ചെയ്യുകയും കൃത്യമായ ജീവിതരീകൾ പാലിക്കുകയും ചെയ്യുന്നവരെ പോലും ഹൃദ്രോഗം പിടികൂടാമെന്നത് സമൂഹത്തില്‍ ആകെ ഞെട്ടലുളവാക്കിയിട്ടുണ്ട്.

യുവാക്കള്‍ക്കിടയിലുള്ള ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചു വരുന്നതായി ഹൈദരാബാദ് യശോദ ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജി കണ്‍സല്‍ട്ടന്റ് ഡോ. ജി. രമേഷ് ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഹൃദയാഘാതത്തിന്റെ കാരണം ഇതാണ്;

ഹൃദയപേശികളിലേക്ക് ഓക്‌സിജനുമായി എത്തുന്ന രക്തത്തിന്റെ ചംക്രമണം നിലയ്ക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. പേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി രക്തധമനികളില്‍ അമിതമായ കൊളസ്‌ട്രോളും കൊഴുപ്പും അടിഞ്ഞുണ്ടാകുന്ന ബ്ലോക്കുകള്‍ ധമനികളുടെ വീതി കുറയ്ക്കുകയും രക്തവിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയപേശികള്‍ക്ക് നാശമുണ്ടായി ഹൃദയം സ്തംഭിക്കുകയാണ് ചെയ്യുന്നത്.

യുവാക്കളിലെ ഹൃദയാഘാതം

സാധാരണ ഗതിയില്‍ 45ന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കും 55ന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുമാണ് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതൽ ഉള്ളത്. എന്നാല്‍ പുകവലി, മദ്യപാനം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോത്, അലസമായ ജീവിതശൈലി, ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദം, കുടുംബത്തിലെ ഹൃദ്രോഗ ചരിത്രം പോലുള്ളവ മൂലം യുവാക്കള്‍ക്കിടയിലും ഇത് നിലവിൽ വ്യാപകമായിട്ടുണ്ട്.

ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെ;

നെഞ്ച് വേദന, അസ്വസ്ഥത, ശ്വാസംമുട്ടല്‍, വിയര്‍ക്കല്‍, മനംമറിച്ചില്‍, തലകറക്കം, കൈകളിലും പുറത്തും കഴുത്തിലുമുണ്ടാകുന്ന വേദനയും അസ്വസ്ഥതയും തുടങ്ങിയവ ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളാണ് എന്നതാണ്. നെഞ്ചിന്റെ മധ്യഭാഗത്താണ് പലര്‍ക്കും വേദന അനുഭവപ്പെടുന്നത്. ഏതാനും മിനിട്ടുകള്‍ നീളുന്ന വേദന പോയും വന്നും ഇരിക്കാം. നിശ്ശബ്ദമായി ലക്ഷണങ്ങളൊന്നും ഇല്ലാതെ വന്നു പോകുന്ന ഹൃദയാഘാതങ്ങളും ഉണ്ട്. ഇവയെ സൈലന്റ് അറ്റാക്ക് എന്നാണ് പറയപ്പെടുന്നത്.

ഹൃദ്രോഗനിര്‍ണയം

ഇക്കോകാര്‍ഡിയോഗ്രാം, സിടി-സിഎജി പോലുള്ള ഇമേജിങ് പരിശോധനകള്‍, ഹൃദയത്തിലെ വൈദ്യുത പ്രവര്‍ത്തനം അളക്കുന്ന ഇലക്ട്രോകാര്‍ഡിയോഗ്രാഫി തുടങ്ങിയവയിലൂടെ ഹൃദയാഘാതം നിര്‍ണയിക്കാൻ സാധിക്കും. കാര്‍ഡിയാക് ട്രോപോണിന്റെ തോത് അളക്കുന്ന രക്തപരിശോധന നിശ്ശബ്ദമായി വന്നു പോയ ഹൃദയസ്തംഭനത്തെ കുറിച്ച് സൂചന നല്‍കുന്നതാണ്. കൊറോണറി ആന്‍ജിയോഗ്രാം ചെയ്താല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കാം.

 

അതോടപ്പം തന്നെ രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെല്ലാം ഇടയ്ക്കിടെ പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതാണ്. പുറമേയ്ക്ക് ആരോഗ്യവാന്മാരെന്ന് തോന്നിയാലും ഈ പരിശോധനകള്‍ 30 വയസ്സ് കഴിഞ്ഞവര്‍ ഇടയ്ക്കിടെ നടത്തേണ്ടതാണ് എന്നാണ് പറയപ്പെടുന്നത്. അമിതമായ വണ്ണമുള്ളവര്‍ ഇത് കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തണം. നിത്യവും നടത്തം പോലുള്ള വ്യായാമങ്ങള്‍ പിന്തുടരണമെന്നും സാച്ചുറേറ്റഡ് ഫാറ്റ്, ട്രാന്‍സ് ഫാറ്റ്, പഞ്ചസാര പോലുള്ളവ പരിമിതപ്പെടുത്തണമെന്നും ഡോ. രമേഷ് നിര്‍ദ്ദേശിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (2 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (4 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (4 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (5 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (5 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (6 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (7 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (7 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (7 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (7 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (7 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (8 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (8 hours ago)

Malayali Vartha Recommends