കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കുറുവയില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അദ്ധ്യാപിക മരിച്ചു. കല്‍പ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടില്‍ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കല്‍പ്പറ്റ എന്‍എസ്എസ് സ്‌കൂള്‍ ഐടി അദ്ധ്യാപികയും ഡിവൈഎഫ്‌ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റുമായിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ശ്രീനിതയ്ക്കും ഭര്‍ത്താവ് ജിജിലേഷിനും ഇവരുടെ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30ഓടെയാണ് ശ്രീനിത മരിച്ചത്. ജിജിലേഷിന്റെയും കുട്ടികളുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
https://www.facebook.com/Malayalivartha