പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ;ഇവയ്ക്ക് ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ വേണം എന്ന് ശുപാർശ

പോലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തനരഹിതമാണെന്ന കേസിൽ സ്വമേധയാ എടുത്ത കേസിൽ സെപ്റ്റംബർ 26 ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി. " പ്രശ്നം മേൽനോട്ടമാണ്," കേസ് കേൾക്കുന്നതിനിടെ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. പോലീസുകാരുടെ സാന്നിധ്യം ഇല്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനുള്ള നിര്‍ദശം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ എട്ട് മാസത്തിനിടെ രാജസ്ഥാനിൽ 11 പോലീസ് കസ്റ്റഡി മരണങ്ങൾ ഉണ്ടായതായി പറയുന്ന ഒരു മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 4 ന് സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. റിപ്പോർട്ട് പ്രകാരം ഇതിൽ ഏഴ് സംഭവങ്ങളും ഉദയ്പൂർ ഡിവിഷനിൽ തന്നെയാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാനനിരീക്ഷണങ്ങള്‍.
പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ 2018 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു . 2020 ഡിസംബറിൽ, സിബിഐ , ഇഡി , ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവയുൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ ഓഫീസുകളിൽ സിസിടിവി ക്യാമറകളും റെക്കോർഡിംഗ് ഉപകരണങ്ങളും സ്ഥാപിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു .
പോലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സര്‍ക്കാരുകള്‍ സത്യവാങ്മൂലങ്ങള്‍ നല്‍കും. എന്നാല്‍ നാളെ ഉദ്യോഗസ്ഥര്‍ അത് ഓഫ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് ജസ്റ്റിസ്മാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ സിസിടിവികളുടെ പ്രവര്‍ത്തനത്തിനായി ഒരു ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് വേണ്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍ പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha