കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും

രാജ്യത്ത് മണ്‍സൂണ്‍ പിന്മാറ്റം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്നാണ് ഈ വര്‍ഷത്തെ മണ്‍സൂണ്‍ പിന്മാറ്റത്തിന് തുടക്കമായത്. അടുത്ത രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രാജസ്ഥാനിലെ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്നും, കൂടാതെ പഞ്ചാബിന്റെയും ഗുജറാത്തിന്റെയും ചില ഭാഗങ്ങളില്‍ നിന്നും മണ്‍സൂണ്‍ പിന്മാറാന്‍ സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.
സാധാരണയായി സെപ്റ്റംബര്‍ 17നാണ് രാജസ്ഥാനില്‍ നിന്ന് പിന്മാറ്റം തുടങ്ങുന്നത്. എന്നാല്‍ ഇത്തവണ മൂന്ന് ദിവസം മുന്നേ മണ്‍സൂണ്‍ പിന്മാറ്റം ആരംഭിച്ചു. 10 ദിവസം മുന്നേ തന്നെ ഈ മേഖലയിലെത്തിയിരുന്നുവെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
1.5 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന മര്‍ദ്ദ മേഖല രൂപപ്പെടല്‍, തുടര്‍ച്ചയായി അഞ്ച് ദിവസം മഴ ലഭിക്കാതിരിക്കുക, അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുക എന്നീ മാനദണ്ഡങ്ങള്‍ നിറവേറ്റിയതിനെ തുടര്‍ന്നാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23നാണ് മണ്‍സൂണ്‍ പിന്മാറ്റം ആരംഭിച്ചതെന്ന് രേഖകളില്‍ പറയുന്നു.
അടുത്ത മണിക്കൂറിൽ കേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു
https://www.facebook.com/Malayalivartha