Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

ഞെട്ടിതരിച്ച്‌ ശാസ്ത്ര ലോകം!! ഇത് ലോകത്തിൽ തന്നെ ആദ്യ സംഭവം; ഹൃദ്രോഗിയില്‍ വച്ചുപിടിപ്പിച്ചത് പന്നിയുടെ ഹൃദയം; വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടം

12 JANUARY 2022 08:26 AM IST
മലയാളി വാര്‍ത്ത

ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച് പുതുചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ പിടിപ്പിച്ചാണ് വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടം ഇവര്‍ കൈവരിച്ചത്.

മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ഡേവിഡ് ബെന്നറ്റ് (57) എന്നയാള്‍ക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു.

തിങ്കളാഴ്ച്ചയാണ് ശസ്ത്രക്രിയ നടന്നത്. ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കൊടുവിലാണ് പരീക്ഷണം വിജയിച്ചത്. അടുത്ത കുറച്ച് ആഴ്ച്ചകള്‍ വളരെ നിര്‍ണ്ണായകമാണെന്നും ബെന്നറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതുവരെ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അവയവദാനത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 1,10,000 അമേരിക്കക്കാര്‍ നിലവില്‍ അവയവം മാറ്റിവയ്ക്കലിനായി കാത്തിരിക്കുകയാണെന്നാണ് കണക്ക്.ബെന്നറ്റിനായി മനുഷ്യ ഹൃദയം ലഭിക്കാന്‍ ദിവസങ്ങളോളം കാത്തുനിന്നെങ്കിലും ലഭിച്ചില്ല. ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഉടന്‍ തന്നെ ട്രാന്‍സ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമെ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (11 minutes ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (27 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (39 minutes ago)

ഇന്നത്തെ നക്ഷത്രഫലം: അപ്രതീക്ഷിത ജോലിയും ദാമ്പത്യ ഐക്യവും തേടിയെത്തുന്ന രാശികൾ!  (55 minutes ago)

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ  (1 hour ago)

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ  (1 hour ago)

അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും... എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലീസ്  (2 hours ago)

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 hours ago)

​നേവിയും സ്‌കൂബ ടീമും തെരച്ചിൽ നടത്തിയിട്ടും ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനാകാതെ.... നേവി ടീമും സ്‌കൂബ ടീമും മടങ്ങി  (2 hours ago)

​ അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണലിന്‌ പുതിയ നടപടികളുമായി ട്രസ്റ്റ്‌...  (3 hours ago)

സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (3 hours ago)

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (3 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്  (3 hours ago)

  സങ്കടക്കാഴ്ചയായി... പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

Malayali Vartha Recommends