Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇരട്ടത്താടിയും ചാടിയ വയറുമെല്ലാം മാറിക്കിട്ടി; ഒരു മാസത്തിൽ 5 കിലോ കുറച്ച് പ്രേക്ഷകരുടെ പ്രിയതാരം ശിൽപ ബാല! ഒരു മാസത്തെ പ്ലാൻ കൊണ്ട് ശിൽപ എത്തിയത് 84 കിലോയിൽ നിന്ന് 79 കിലോയിലേക്ക്, താരത്തിന്റെ ഡയറ്റ് പ്ലാൻ ഇതാണ്....

14 JANUARY 2022 05:25 PM IST
മലയാളി വാര്‍ത്ത

ശരീരഭാരം കുറയ്ക്കുക എന്നത് നിലവിൽ ഏവരും പരീക്ഷിച്ചുവരുകയാണ്. അത് മികച്ച ജീവിതരീതിയിലേക്ക് നയിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തോടെ ഇരിക്കാനും നമ്മെ സഹായിക്കുകയാണ്. പലരും ശരീരഭാരം കുറയ്ക്കാൻ പല രീതികളും തിരഞ്ഞെടുക്കുകയാണ്. എന്നാൽ ഒട്ടുമിക്കവരും ആകൃഷ്ടരാകുന്നത് പല താരങ്ങളുടെയും രീതിയിൽ തന്നെയാണ്. ഞെട്ടിക്കുന്ന മേക്ക് ഓവറാണ് താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ശരീരഭാരം കുറച്ച ടിപ്സ് ആരാധകർക്കായി പങ്കുവച്ച് നടിയും അവതാരകയുമായ ശിൽപ ബാല.

അതായത് ഒരു മാസം കൊണ്ട് 5 കിലോയാണ് താരം കുറച്ചത്. 84 കിലോയിൽ നിന്ന് 79 കിലോയിലേക്കാണ് ഒരു മാസത്തെ പ്ലാൻ കൊണ്ട് ശിൽപ എത്തിയിരിക്കുന്നത്. താൻ നോക്കിയ ഡയറ്റും വർക്ഔട്ടുമെല്ലാം യുട്യൂബ് ചാനലിലൂടെയാണ് താരം പ്രേക്ഷകരോട് പങ്കുവച്ചിരിക്കുന്നത്.

ആരോഗ്യകരമായ രീതിയിലാണ് ശിൽപ ഭാരം കുറച്ചിരിക്കുന്നത് എന്നാണ് വിഡിയോയിൽ പറയുന്നു. എന്നാൽ മൂന്ന് ദിവസം പട്ടിണി കിടന്നാൽ വെയ്റ്റ് കുറയില്ലേ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ അങ്ങനെ കുറയ്ക്കുന്ന വെയ്റ്റ് അതേ പോലെ തന്നെ തിരിച്ചു വരുമെന്ന് മാത്രമല്ല അത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ശിൽപ വ്യക്തമാക്കി. ഒരുപാട് പഞ്ചസാര ഇട്ട് ഒരു ബക്കറ്റ് നിറയെ ചായ കുടിക്കുന്ന ആളായിരുന്നു, അത് പൂർണമായും ഒഴിവാക്കി. ഇരട്ടത്താടിയും ചാടിയ വയറുമെല്ലാം മാറിക്കിട്ടിയെന്നും താരം എടുത്തുപറയുകയുണ്ടായി.

താരത്തിന്റെ വാക്കുകൾ;

പ്രാതലിനു മുൻപായി വെയ്ക്ക് അപ് ഡ്രിങ്ക് കുടിക്കും. തലേ ദിവസം പത്ത് ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു വയ്ക്കും. പിറ്റേദിവസം രാവിലെ ഈ വെള്ളവും മുന്തിരിയും കഴിക്കും. അരിയാഹാരവും പഞ്ചസാരയും പൂർണമായും ഒഴിവാക്കി. നമ്മൾ എന്താണ് കഴിക്കുന്നതെന്നു പേഴ്സണൽ ന്യൂട്രീഷനിസ്റ്റിനെ അറിയിക്കുകയും വേണം. വെയ്ക്ക് അപ് ഡ്രിങ്കിനു ശേഷം. ഞാൻ ചേർന്ന ഗ്രൂപ്പിൽ നിന്ന് അയച്ചു തരുന്ന വർക്ഔട്ട് ചിത്രങ്ങൾ നോക്കി ആ വ്യായാമമെല്ലാം ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ യൂട്യൂബിലെ വിഡിയോസോ സൂംബാ ഡാന്‍സ് വിഡിയോസോ എയ്റോബിക്സിന്റെ വിഡിയോസോ ഒക്കെ കണ്ട് വീട്ടിലിരുന്ന് 20 മിനിറ്റോളം അതു ചെയ്യാറുണ്ട്.

സ്ട്രെച്ചസ് ചെയ്യുമ്പോൾ മോളും എന്റെയൊപ്പം കൂടാറുണ്ട്. ബ്രേക്ക് ഫാസ്റ്റിനും പ്രീവർക്കൗട്ടിനും മുൻപായി ഒരു പഴം കഴിക്കും. വർക്കൗട്ടിനു ശേഷം പ്രാതൽ കഴിക്കും. അതിനു ശേഷം ഉച്ചയ്ക്ക് 12 മണിക്ക് മിഡ് മീൽടൈമിൽ ഒരു ഫ്രൂട്ട് കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യാം. ഞാൻ ഓറഞ്ച് ജ്യൂസ് ആണ് കുടിക്കുന്നത്. ലഞ്ചിന് രണ്ട് ചപ്പാത്തിയും ഗ്രിൽഡ് ചിക്കനുമാണ് കഴിക്കുന്നത്.

 

വൈകിട്ട് 5 മണിക്ക് ഗ്രീൻ ടീ കുടിക്കും. രാത്രി 7.30 ആകുമ്പോൾ ഡിന്നർ കഴിക്കും. ഡിന്നറിന് ലെറ്റ്യൂസ്, കാരറ്റ്, കുക്കുമ്പർ, കോൺ, ഒലിവ് എന്നിവ മിക്സ് ചെയ്ത സാലഡ് ആണ് കഴിക്കാറുള്ളത്. 30 ദിവസത്തെ പ്രോഗ്രാം ആണ് ഞാൻ തിരഞ്ഞെടുത്തത്. ജിമ്മിൽ പോയി ഹെവി എക്സർസൈസ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. നമുക്ക് ചേരുന്ന രീതിയിലുള്ള എക്സർസൈസുകളും ഡയറ്റുമാണ് അവർ തരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (1 hour ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (1 hour ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (2 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (2 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (2 hours ago)

മാഞ്ചസ്റ്ററിന് ജയം  (2 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (2 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (2 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (2 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (3 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (3 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (3 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (3 hours ago)

Malayali Vartha Recommends