ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം

ഡല്‍ഹിയിലെ സീമാപുരിയില്‍ കെട്ടിടം തകര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരിച്ചു. പരിക്കേറ്റ മൂന്ന് വയസുള്ള കുട്ടിയും ഒരു ഗര്‍ഭിണിയും അടക്കം എട്ടുപേരെ ജി.ടി.ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 3.30നായിരുന്നു അപകടം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എട്ട് പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കപ്പെടുന്നത്. അഞ്ച്‌പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. കെട്ടിടത്തിന്റെ മുന്‍വശമാണ് തകര്‍ന്നത്. അഞ്ചുപേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സംഭവംനടന്നയുടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ചൊവ്വാഴ്ച ഉത്തരാഖണ്ഡില്‍ ഭൂചലനമുണ്ടായിരുന്നു. ഇതിന്റെ പ്രകമ്പനങ്ങള്‍ ഡല്‍ഹിയിലടക്കം ഉണ്ടായിരുന്നു. ഈ തുടര്‍ചലനത്തെ തുടര്‍ന്ന് സീമാപുരിയിലെ ഈ കെട്ടിടത്തിലടക്കം വിള്ളലുണ്ടായേക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തകര്‍ന്ന കെട്ടിടം എത്രനിലയെന്ന പേരിലും തര്‍ക്കം നടക്കുന്നുണ്ടെന്നാണ് വിവരം. 225 ചതുരശ്രയടിയില്‍ നാല് നിലയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന് ഇത് മൂന്നുനിലയാണ്. അതേസമയം അഞ്ച് നിലയാണ് കെട്ടിടം എന്നാണ് സൂചന.
https://www.facebook.com/Malayalivartha

























