പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു

ചലച്ചിത്ര നടന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം കോഴിക്കോട് പറയഞ്ചേരിയിലെ വീട്ടില്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയില്‍ ആയിരുന്നു. ഇന്നി വൈകിട്ട് അഞ്ചു മണിയോടെയാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ എത്തിയത്. 1950 ആഗസ്റ്റ് 24ന്ചിറയിന്‍കീഴിലാണ് ജനിച്ചത്. ചിറയിന്‍കീഴ് കൊടിക്കകം ഗവ. എല്‍.പി. സ്‌കൂള്‍, മദ്രാസ് പ്രസിഡന്‍സി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് റോക്‌സ് കോണ്‍വെന്റ്, കുന്തല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. റിട്ട. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പരേതനായ പി.എ. റഷീദാണ് ഭര്‍ത്താവ്. മക്കള്‍: സജിത്ത് (ഓസ്‌ട്രേലിയ), സോജാ( കോയമ്പത്തൂര്‍). മരുമക്കള്‍: നൗഷാദ് (വി. കെ.സി), നസ്രിന്‍ (ഓസ്‌ട്രേലിയ).
പ്രേംനസീറിന്റെ 60 വര്‍ഷം പഴക്കമുള്ള ചിറയിന്‍ കീഴിലെ വീടിന്റെ പേര് ഇവരുടെ പേരിനെ സൂചിപ്പിക്കുന്ന ലൈലാ കോട്ടേജ് എന്നാണ്. പ്രേം നസീറിനെക്കുറിച്ച് 'ഇതിലെ പോയത് വസന്തം' എന്നൊരു ഓര്‍മ പുസ്തകം രചിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പരേതനായ ഷാനവാസ്, റസിയ, റിത . പൊതുദര്‍ശനം നാളെ രാവിലെ 7.30ന് കനകനഗറിലുള്ള ഹീര ഗോള്‍ഡന്‍ ഹില്ലില്‍, കബറടക്കം വൈകിട്ട് 3 മണിക്ക് മംഗലപുരത്തെ കുറക്കോട് ജമാഅത്ത് പള്ളിയില്‍.
https://www.facebook.com/Malayalivartha

























