ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീമിന് ഇന്ന് കടുത്ത പരീക്ഷണം. കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രീരംഗണത്തിൽ നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളിലെ ആദ്യ പോരാട്ടത്തിലാണ് 69-ാം റാങ്കിലുള്ള ഇന്ത്യ ഇറങ്ങുന്നത്. വൈകുന്നേരം 6 മണിക്കാണ് മത്സരം നടക്കുക.
റഷ്യക്കെതിരെ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2021ൽ 8-0നും കഴിഞ്ഞ വർഷം ഷാർജയിൽ 2-0നുമായിരുന്നു റഷ്യയുടെ ജയം. ജൂണിൽ ആറാം സാഫ് വനിതാ ചാമ്പ്യൻഷിപ്പ് കിരീടം നേടിയശേഷമുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. അടുത്ത വർഷത്തെ എഎഫ്സി വനിതാ ഏഷ്യൻ കപ്പിനായി യുവതാരങ്ങളെ ഒരുക്കുകയാണ് പരിശീലകൻ ക്രിസ്പിൻ ചെത്രിയുടെ പ്രധാന ലക്ഷ്യം.
ശരാശരി 23 വയസുള്ള ഇന്ത്യൻ ടീമിൽ നിരവധി അണ്ടർ-20 താരങ്ങൾ ഇടം നേടി. നന്ദിനി, സിബാനി ദേവി, റേണു, ലിൻഡ കോം സെർട്ടോ, മാളവിക പി. തുടങ്ങിയ താരങ്ങളിൽ പ്രതീക്ഷയേറെയാണ്.
"
https://www.facebook.com/Malayalivartha

























