Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

മൂന്നുമാസം മുമ്പ് വളർത്തുനായ മാന്തിയതു വഴി പേവിഷബാധയേറ്റ് ഏഴു വയസുകാരൻ മരിച്ചു; ഇവിടിപ്പൊ ആ വീട്ടുകാരെ കുറ്റപ്പെടുത്താനാവില്ല, തികച്ചും സങ്കടകരമായ വാർത്തയാണത്..... ആ കുട്ടി പട്ടി മാന്തിയത് ശ്രദ്ധിക്കാത്തതോ, രക്ഷകർത്താക്കളത് അറിയാത്തതോ ആവാം! വാക്സിൻ എന്ന മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു ആ മരണമെന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം... ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

22 MARCH 2022 12:31 PM IST
മലയാളി വാര്‍ത്ത

വളർത്തുപട്ടി കടിച്ച് പേവിഷബാധയേറ്റ് രണ്ടാം ക്ലാസുകാരൻ മരിച്ചു. വലപ്പാട് ബീച്ച് കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്രയുടെയും ഏക മകൻ ആകർഷ് ആണ് മരിച്ചത്.കഴിഞ്ഞ മാസം 20ന് വീട്ടിലെ വളർത്തുനായ കുട്ടിയുടെ കൈവിരലിൽ കടിച്ചിരുന്നു. നിസാരമുറിവായതിനാൽ തന്നെ വീട്ടുകാർ കാര്യമാക്കിയില്ല. ഇതേപട്ടി മറ്റു രണ്ട് കുട്ടികളെയും കടിച്ചിരുന്നു. മൂന്നാഴ്‌ച മുമ്ബ് പട്ടി ചത്തിരുന്നു. നാല് ദിവസം മുമ്പ് കുട്ടിക്ക് പനിപിടിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നേടിയെങ്കിലും രക്ഷിക്കാനായില്ല. എന്നാൽ ഇത്തരം സംഭവങ്ങൾ അതീവ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഡോ. മനോജ് വെള്ളനാട്.


ഫേസ്ബുക്ക്ക് കുറിപ്പ് ഇങ്ങനെ...

മൂന്നുമാസം മുമ്പ് വളർത്തുനായ മാന്തിയതു വഴി പേവിഷബാധയേറ്റ് ഏഴു വയസുകാരൻ മരിച്ച വാർത്തയുടെ ചിത്രം ഇപ്പോൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഓടി നടക്കുന്നുണ്ട്. തികച്ചും സങ്കടകരമായ വാർത്തയാണത്. വാക്സിൻ എന്ന മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു ആ മരണമെന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം.

ഇവിടിപ്പൊ ആ വീട്ടുകാരെ കുറ്റപ്പെടുത്താനാവില്ല. ആ കുട്ടി പട്ടി മാന്തിയത് ശ്രദ്ധിക്കാത്തതോ, രക്ഷകർത്താക്കളത് അറിയാത്തതോ ആവാം. അറിഞ്ഞാലും കടിച്ചതല്ലല്ലോ, മാന്തിയതല്ലേ, സ്വന്തം വളർത്തുനായ അല്ലെ, എന്നൊക്കെ നിസാരമായി കണ്ടതുമാകാം. മാന്തൽ വഴിയും റാബീസ് വരുമെന്ന് പലരും ചിന്തിക്കില്ലാ, അതുകൊണ്ട് തന്നെ കുത്തിവയ്പ്പെടുക്കണമെന്നും. അറിവില്ലായ്മ തന്നെയാവാം യഥാർത്ഥ വില്ലൻ. എന്തായാലും ഈ വിഷയത്തിൽ എല്ലാവരും ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

മുമ്പും എഴുതിയിട്ടുള്ളതാണ്, പിടിപെട്ടു കഴിഞ്ഞാൽ ദാരുണമായ മരണമുറപ്പുള്ളതും എന്നാൽ പ്രതിരോധകുത്തിവയ്പ്പ് കൃത്യസമയത്തെടുത്താൽ 100% ഒഴിവാക്കാവുന്നതുമായ പേവിഷബാധയെ പറ്റി.

ഡിയർ ഫ്രണ്ട്സ്, പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും കൂടാതെ വന്യമൃഗങ്ങളെല്ലാം തന്നെ ഇവിടെ വില്ലന്മാരാണ്. ഇന്ത്യൻ പൗരന്മാരല്ലാത്ത ചിലതരം വവ്വാലുകളും പേവിഷബാധ പടർത്തുന്ന ജീവികളിൽ പെടും. ഇവയുടെയൊക്കെ 'കടി' മാത്രമല്ല, മാന്തൽ, മുറിവുള്ളയിടത്തെ നക്കൽ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും.

ഇവയിലേതെങ്കിലും ഉണ്ടായാൽ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം. മുറിവ് നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കഴുകണം. റാബീസ് വൈറസിന് സോപ്പിനെ ഭയങ്കര പേടിയാണ്. കുറേയെണ്ണം അങ്ങനെ ചത്തോളും. ഇനി മുറിവില്ലെങ്കിലും ഒന്ന് കഴുകിയേരെ.. Be safe .എന്നിട്ട് നേരെ അടുത്തുള്ള ആശൂത്രീ പോവുക. ഡോക്ടറെ കാണുക. നിർദ്ദേശപ്രകാരം TT വേണമെങ്കിലതും ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് '0' ഡോസ്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ്പ് സൗജന്യമാണ്.

ചിലപ്പോൾ ഈ കുത്തി വയ്പ്പിന് പുറമെ ഇമ്യൂണോ ഗ്ലോബുലിൻ ഇഞ്ചക്ഷൻ കൂടി വന്നേക്കാം. മുറിവേത് കാറ്റഗറിയിൽ പെടുന്നുവെന്നും ഏതു മൃഗമാണ് കാരണക്കാരനെന്നും നോക്കിയിട്ടാണ് ഡോക്ടർ ഇമ്മ്യൂണോഗ്ലോബുലിൻ വേണോ, വേണ്ടേ, എന്ന് തീരുമാനിക്കുന്നത്.

പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല. അത് താനേ ഉണങ്ങി വരണം. അതിന് ആന്റിബയോട്ടിക് കഴിക്കണം.

0, 3, 7, 28 ഇങ്ങനെയാണ് ഈ ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇനി വരേണ്ട ദിവസമൊക്കെ ഡോക്ടർ കൃത്യമായി എഴുതിത്തരും. അന്നുതന്നെ വന്നു വാക്സിനെടുക്കണം.

കടിച്ച പട്ടിയെ/ മാന്തിയ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടി കിട്ടിയ കലിപ്പിൽ തല്ലിക്കൊല്ലരുത്. കെട്ടിയിടുന്നത്, എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ്. രോഗബാധയുള്ളതാണെങ്കിൽ 10 ദിവസത്തിനകം അത് ഇഹലോകവാസം വെടിഞ്ഞോളും. എന്നു കരുതി പട്ടിണിക്കിട്ട് കൊല്ലരുത്.

10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കിൽ അവനെ / അവളെ വീണ്ടും സ്നേഹിക്കുന്നതിൽ തെറ്റില്ല. എന്നാലും നിങ്ങൾ കുത്തിവയ്പ്പ് കംപ്ലീറ്റ് ചെയ്തേക്കണം. അവനെയും കൊണ്ടുപോയി കുത്തി വയ്പ്പിക്കണം. അതും മസ്റ്റാണ്.

ഇനി കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയാണെങ്കിലും കടി കിട്ടിയാൽ റിസ്കെടുക്കാതിരിക്കുന്നതാവും നല്ലത്. നിങ്ങൾ ഇഞ്ചക്ഷൻ എടുക്കണം.

തെരുവ് നായയൊക്കെ ആണ് വില്ലനെങ്കിൽ അവിടെ പിന്നെയീ സന്ദേഹത്തിന്റെ സാധ്യതയേയില്ല. എല്ലാ ഡോസ് ഇഞ്ചക്ഷനും ഓടിപ്പോയി എടുക്കണം.

 

എല്ലാ മൃഗങ്ങളുടെയും കടി/മാന്തൽ റാബീസ് പരത്തില്ല.. എലി, മുയൽ, അണ്ണാൻ, ഇന്ത്യൻ വവ്വാൽ എന്നിവയ്ക്ക് അതിന് കഴിയില്ല. സോ, എലിയെ പേടിക്കേണ്ടതില്ല, പക്ഷെ പൂച്ചയെ പേടിക്കണം.

നിങ്ങൾക്കറിയാമോ, പേവിഷബാധ, പട്ടികടിയേറ്റ് 20 വർഷങ്ങൾക്ക് ശേഷം വന്ന ചരിത്രമൊക്കെയുണ്ട്. ഹൊറിബിൾ!

അതുകൊണ്ട്, ഈ ചരിത്രമൊക്കെ അറിഞ്ഞിരിക്കുകയും കൃത്യ സമയത്ത് കുത്തി വയ്പ്പെടുക്കുകയും ഒക്കെ ചെയ്താൽ, ഒരു പട്ടിയേം പേടിക്കാതെ ജീവിക്കാം.
മരിച്ചുപോയ കുഞ്ഞിന് ആദരാഞ്ജലി.
മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (17 minutes ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (49 minutes ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (54 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (1 hour ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (1 hour ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (1 hour ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (1 hour ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (2 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (2 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (10 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (12 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (12 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (13 hours ago)

Malayali Vartha Recommends