Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

'കൊറോണ വൈറസ് ഒരു ആർ എൻ എ വൈറസായത് കൊണ്ട് ജനിതിക വ്യതിയാനം നിരന്തരം സംഭവിച്ച് കൊണ്ടിരിക്കും. അവയുടെ ജനിതക പഠനം കൃത്യമായി നടത്തുന്നത് കൊണ്ട് അപായ സൂചനയുണ്ടെന്ന് സംശയം തോന്നുന്ന വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടും. അങ്ങനെ കരുതിയാൽ മതിയാവും..' ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു കുറിക്കുന്നു

07 APRIL 2022 03:44 PM IST
മലയാളി വാര്‍ത്ത

പുതിയ കൊറോണ വൈറസ് വേരിയന്റ് XE യുടെ ഇന്ത്യയിലെ ആദ്യ കേസ് മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പുതിയ കോവിഡ് വേരിയന്റായ എക്‌സ്ഇയുടെ ഒരു കേസാണ് ബുധനാഴ്ച മുംബൈയില്‍ കണ്ടെത്തിയതായുള്ള വാർത്തകൾ വന്നത്. ഇതിനുപിന്നാലെ കടുത്ത ആശങ്ക ഏവരിലും ഉണ്ടായിട്ടുണ്ട്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണം XE വേരിയന്റിന് പോസിറ്റീവായിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനെ മുൻനിർത്തി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു.

'കൊറോണ വൈറസ് ഒരു ആർ എൻ എ വൈറസായത് കൊണ്ട് ജനിതിക വ്യതിയാനം നിരന്തരം സംഭവിച്ച് കൊണ്ടിരിക്കും. അവയുടെ ജനിതക പഠനം കൃത്യമായി നടത്തുന്നത് കൊണ്ട് അപായ സൂചനയുണ്ടെന്ന് സംശയം തോന്നുന്ന വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടും. അങ്ങനെ കരുതിയാൽ മതിയാവും' എന്നും അദ്ദേഹം കുറിക്കുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങാനെ;

കോവിഡ് ഒമിക്രോൺ എക്സ് ഇ (XE) വൈറസിനെ സംബന്ധിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ മറ്റൊരു കോവിഡ്‌ തരംഗത്തിന്റെ തുടക്കമായോ എന്ന ആശങ്ക സ്വാഭാവികമായും സൃഷ്ടിച്ചിണ്ട്. ഒമിക്രോൺ വൈറസിന്റെ ഉപവിഭാഗങ്ങളായ ബി എ 1, ബി എ 2 എന്നിവ തമ്മിൽ ജനിതകൈമാറ്റത്തിലൂടെ (Recombinant) ആവിർഭവിച്ച മറ്റൊരു ഒമിക്രോൺ ഉപവിഭാഗം (Sub Variant) മാത്രമാണ് എക്സ് ഇ. ഇംഗ്ലണ്ടിൽ 637 പേർക്ക് എക്സ് ഇ യിലൂടെ രോഗബാധയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

 

രോഗവ്യാപന സാധ്യത കൂടുതലുള്ള എന്നാൽ അപകടസാധ്യത കുറഞ്ഞ ഉപവിഭാഗമാണിതെന്നാണ് ഇപ്പോഴെത്തിയിട്ടുള്ള നിഗമനം. ഇതുവരെ കിട്ടിയ വിവരങ്ങളനുസരിച്ച് എക്സ് ഇ ഒരു പ്രസക്തവകഭേദമെന്ന് (Variant of Interest: VoI) പറയാം എന്നാൽ ഡൽറ്റ, ഒമിക്രോൺ എന്നിവയെപ്പോലെ ആശങ്കാ വകഭേദമെന്ന് (Variant of Concern: VoC) വിശേഷിപ്പിക്കാനുള്ള തെളിവുകൾ കണ്ടെത്തിയിട്ടില്ല.

 

കൂടുതൽ പഠനങ്ങൾ നടന്നു വരികയാണ്. ഇന്ത്യയിൽ എക്സ് ഇ എത്തിയെന്നത് തെറ്റായ റിപ്പോർട്ടാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ഒരു ആർ എൻ എ വൈറസായത് കൊണ്ട് ജനിതിക വ്യതിയാനം നിരന്തരം സംഭവിച്ച് കൊണ്ടിരിക്കും. അവയുടെ ജനിതക പഠനം കൃത്യമായി നടത്തുന്നത് കൊണ്ട് അപായ സൂചനയുണ്ടെന്ന് സംശയം തോന്നുന്ന വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടും. അങ്ങനെ കരുതിയാൽ മതിയാവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (4 minutes ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (17 minutes ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (44 minutes ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (59 minutes ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (1 hour ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (1 hour ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (2 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (2 hours ago)

സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....  (2 hours ago)

  ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി  (2 hours ago)

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (10 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (10 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (10 hours ago)

Malayali Vartha Recommends