ഗ്രീന്‍ടീയുടെ അമിത ഉപയോഗം കരളിനെ ബാധി്ക്കും

ഗ്രീന്‍ ടീ കുടിക്കുന്നത് പതിവാക്കിയ പെണ്‍കുട്ടിക്ക് കരള്‍വീക്കം. പ്രതിദിനം മുന്ന് കപ്പ് വീതം ഗ്രീന്‍ ടീ കുടിച്ച ലണ്ടനിലെ ഒരു പെണ്‍കുട്ടിക്കാണ് കരള്‍വീക്കം ബാധിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എന്‍.എച്ച്.എസില്‍ ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടിയില്‍ കരള്‍വീക്കം സ്ഥിരീകരിച്ചത്. മദ്യപിക്കുകയോ മറ്റ് ലഹരികള്‍ ഉപയോഗിക്കുകയോ ചെയ്യാത്ത പെണ്‍കുട്ടിക്ക് കരള്‍വീക്കം ബാധിച്ചതെങ്ങനെയെന്ന പരിശോധനയിലാണ് വില്ലന്‍ ഗ്രീന്‍ ടീയാണെന്ന് കണ്ടെത്തിയത്.
ഗ്രീന്‍ ടീയിലെ \'കമേലിയ സിനെസിസ്\' എന്ന വസ്തുവാണ് കരള്‍വീക്കത്തിന് കാരണമായത്. അതിത വണ്ണം കുറയ്ക്കാന്‍ യെമന്‍ പെണ്‍കുട്ടി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയാണ് ഗ്രീന്‍ ടീ ഉപയോഗിച്ചത്. ഒടുവില്‍ കരള്‍വീക്കം ബാധിച്ച പെണ്‍കുട്ടിക്ക് രോഗം വഷളായി മഞ്ഞപ്പിത്ത ബാധയുമുണ്ടായി.
നൂറ് പാക്കറ്റ് വീതം അടങ്ങുന്ന രണ്ട് ബോക്‌സ് ഗ്രീന്‍ ടീയാണ് പെണ്‍കുട്ടി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയത്. ഏതാനും മാസങ്ങളായി ഇത് ഉപയോഗിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഗ്രീന്‍ ടീ കുടിക്കുന്നത് നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഗ്രീന്‍ ടീയുടെ അമിത ഉപയോഗം കരളിന് ദോഷകരമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha