മാളികപ്പുറം ക്ഷേത്രത്തിന് മുന്നില്‍ രാഷ്ട്രപതി തൊഴുതു നില്‍ക്കുന്ന ചിത്രം എക്‌സില്‍ നിന്ന് പിന്‍വലിച്ചു

ശബരിമല മാളികപ്പുറം ക്ഷേത്രത്തില്‍ രാഷ്ട്രപതി ദ്രൗപദി തൊഴുതു നില്‍ക്കുന്ന ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിച്ച് രാഷ്ട്രപതി ഭവന്‍. രാഷ്ട്രപതി ഭവന്‍ പങ്കുവച്ച ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെടെ ദൃശ്യമായിരുന്നു. ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് ചിത്രം പിന്‍വലിച്ച്ത്. എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒട്ടേറെ വിമര്‍ശന കമന്റുകളും വന്നിരുന്നു.
നേരത്തെ രാവിലെ രാഷ്ട്രപതിയെ 11.45ന് കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ബലിക്കല്‍പുരയിലേക്ക് ആനയിച്ചു. 11.47ന് അയ്യപ്പനെ വണങ്ങി. . പത്ത് മിനിട്ടോളം ശ്രീകോവിലിന് മുന്നില്‍ ഭക്തിയോടെ നിന്ന രാഷ്ട്രപതി കാണിക്കയിട്ട് വീണ്ടും അയ്യനെ തൊഴുതശേഷം ഉപദേവ പ്രതിഷ്ഠയായ ഗണപതിയെയും വണങ്ങി. 12 മണിയോടെ ഫ്‌ളൈ ഓവര്‍ വഴി നടന്ന് മാളികപ്പുറം ദേവീക്ഷേത്രത്തിലും ദര്‍ശനം നടത്തി.
മണിമണ്ഡപത്തിന് മുന്നിലെത്തി ഐതീഹ്യം ചോദിച്ചറിഞ്ഞു. പിന്നാലെ നാഗരാജ ക്ഷേത്രത്തിലും നവഗ്രഹ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. തുടര്‍ന്ന് വാവര് സ്വാമിയുടെ നടയിലുമെത്തി. വാവരുടെ പ്രതിനിധി ആചാരപരമായി അനുഗ്രഹിച്ചു. തുടര്‍ന്ന് സന്നിധാനത്ത് വിശ്രമിക്കാതെ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങി. ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് 2.30ന് കാറില്‍ പ്രമാടത്തേക്ക് അവിടെനിന്ന് 4.15ന് രാഷ്ട്രപതി ഹെലികോപ്ടറില്‍ തിരുവനന്തപുരത്തേക്ക് മടങ്ങി.
https://www.facebook.com/Malayalivartha